UPDATES

സമാജ്‌വാദ് പാര്‍ട്ടിയില്‍ പുതിയ നീക്കങ്ങള്‍; ശിവ്പാല്‍ യാദവ് മന്ത്രിസ്ഥാനവും പാര്‍ട്ടി സ്ഥാനവും രാജിവച്ചു

അഴിമുഖം പ്രതിനിധി

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിന്റെ സഹോദരന്‍ ശിവപാല്‍ യാദവ് പാര്‍ട്ടി സംസ്ഥന അധ്യക്ഷ സ്ഥാനവും മന്ത്രസ്ഥാനവും രാജിവച്ചു. എന്നാല്‍ ശിവ്പാലിന്റെ രാജിക്കത്ത് മുഖ്യമന്ത്രി അഖിലേഷ് യാദവ് സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

പുത്രനും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ മാറ്റി കഴിഞ്ഞ ദിവസമാണ് മുലായം സഹോദരനെ സംസ്ഥാന അധ്യക്ഷനാക്കിയത്. ഇതോടെ മുലായവും അഖിലേഷും തമ്മിലുള്ള പോര് മറനീക്കി പുറത്തു വരികയും ചെയ്തിരുന്നു. ശിവ്പാലിനെ അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ച് അഖിലേഷ്, അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന സുപ്രധാന വകുപ്പുകള്‍ എടുത്തുമാറ്റുകയും ചെയ്തു.

ഇന്നലെ വൈകിട്ടോടെ നടന്ന മുലായം-ശിവാപാല്‍ കൂടിക്കഴ്ച്ചയ്ക്കുശേഷമാണു പാര്‍ട്ടി പദവിയും മന്ത്രിസ്ഥാനവും രാജിവയ്ക്കാന്‍ ശിവ്പാല്‍ തീരുമാനിച്ചത്. അഖിലേഷ് യാദവിന് ശിവ്പാല്‍ രാജിക്കത്ത് നല്‍കിയത്. 

ശിവാപാല്‍ രാജികത്ത് അയച്ചതിനു പിന്നാലെ അഖിലേഷ് പിതാവായ മുലായവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം അഖിലേഷ് ശിവ്പാലുമായും 20 മിനിട്ടോളം നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് രാജിസ്വീകരിക്കില്ലെന്ന നിലപാടിലേക്ക് മുഖ്യമന്ത്രി എത്തിയത്.

പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നും എല്ലാം ശുഭമാണെന്നും മുലായം സിങ് ഇന്നലെ പറഞ്ഞിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിന്റെ തീരുമാനമാണ് അന്തിമമെന്നും മറ്റ് അംഗങ്ങള്‍ അദ്ദേഹത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവും വ്യക്തമാക്കിയിരുന്നു.

അതേസമയം ശിവ്പാലിന്റെ മകന്‍ ആദിത്യ ഉത്തര്‍പ്രദേശ് കോപ്പറേറ്റീവ് ഫെഡറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍