UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി കൃഷി വേണ്ട, വ്യവസായം മതി

Avatar

ഭിഭുദത്ത പ്രധാന്‍, അഭിജിത് റോയ് ചൌധരി
(ബ്ലൂംബര്‍ഗ് ന്യൂസ്)

ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായ മധ്യപ്രദേശിന്റെ മുഖ്യമന്ത്രി പറയുന്നത് കൃഷിയിടങ്ങള്‍ക്ക് പകരം വ്യവസായശാലകളിലൂടെ സമ്പത്ത് സൃഷ്ടിക്കാന്‍ സമയമായെന്നാണ്. 

ഇറ്റലിയെക്കാള്‍ ഭൂവിസ്തൃതിയുണ്ട് മധ്യപ്രദേശിന്. ബ്രിട്ടനേക്കാളും ജനസംഖ്യയും. സംസ്ഥാനത്തെ 73 ദശലക്ഷം ജനങ്ങളെ ധനികരാക്കണമെങ്കില്‍ ചൈനയെയും, ജപ്പാനെയും, തെക്കന്‍ കൊറിയയെയും ഒക്കെ അനുകരിക്കണമെന്നാണ് മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍ ഒക്ടോബര്‍ ഒന്‍പതിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11 ശതമാനമാണ് സംസ്ഥാനത്തിന്റെ വളര്‍ച്ച നിരക്ക്; ദേശീയ ശരാശരിയേക്കാള്‍ രണ്ടു മടങ്ങ് വേഗത്തില്‍.

‘കൃഷിയില്‍ മധ്യപ്രദേശ് അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു,’ ഇന്‍ഡോറില്‍ നടത്തിയ ഒരു നിക്ഷേപക സമ്മേളനത്തില്‍ ചൗഹാന്‍ പറഞ്ഞു. 2005 മുതല്‍ ബി ജെ പിയാണ് സംസ്ഥാന ഭരണം കയ്യാളുന്നത്. ‘ഇനി നമുക്ക് വ്യവസായവത്കരണത്തിലേക്ക് നീങ്ങേണ്ടതുണ്ട്.’

ഉയര്‍ന്നുവരുന്ന വിപണികളിലെ ഏറ്റവും കുറഞ്ഞ (ഇന്ത്യയിലെ) ജീവിതനിലവാരം ഉയര്‍ത്തുന്നതിനും, വളര്‍ച്ച കൂട്ടുന്നതിനുമായി നിര്‍മ്മാണ രംഗത്ത് വിദേശനിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് അദ്ദേഹത്തിന് സംസ്ഥാനങ്ങളുടെ സഹകരണം കൂടിയേ തീരൂ.

നിക്ഷേപം ആകര്‍ഷിക്കാനുള്ള സുപ്രധാന തീരുമാനങ്ങളില്‍ ഇന്ത്യന്‍ ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്കിയിരിക്കുന്നു. ഏതാണ്ട് 780ഓളം ഭാഷകള്‍ സംസാരിക്കുന്ന 120 കോടിയോളം ജനങ്ങളെ ഒന്നിപ്പിക്കുന്നതിന്റെ അടിത്തറകളിലൊന്നാണ് ഈ അധികാര കൈമാറ്റം. വ്യവസായങ്ങള്‍ക്ക് നികുതിയിളവും, പ്രത്യേക പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതിയും കേന്ദ്ര സര്‍ക്കാരിന് നല്‍കാനാവുമെങ്കിലും, ഭൂവിനിയോഗത്തിനുള്ള അനുമതിയും, വൈദ്യുതി, വെള്ളം എന്നിവയും നല്‍കുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്.  മധ്യപ്രദേശ് നിക്ഷേപക സമ്മേളനത്തില്‍, വ്യാപാര സൗഹൃദപരമായ നയങ്ങള്‍ സ്വീകരിക്കാന്‍ മോദി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ചൈന, ജപ്പാന്‍,യു.എസ് എന്നീ രാജ്യങ്ങ ള്‍  ഇന്ത്യയില്‍ 100 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം വാഗ്ദാനം നല്‍കിയ തായി മോദി പറഞ്ഞു. ‘ഇനി ഈ അവസരം ഉപയോഗിക്കാനുള്ള ഊഴം സംസ്ഥാന ങ്ങളുടേതാണ്,’ മോദി പറഞ്ഞു. ‘വഴി തുറന്നു കിടക്കുകയാണ്. തയ്യാറായ സംസ്ഥാനങ്ങള്‍ക്ക് നല്ലൊരു പങ്കുമായി നടന്നുപോകാം.’

ആഭ്യന്തര ഉത്പാദനത്തിന്റെ 20 ശതമാനത്തിലേറെ കൃഷിയില്‍ നിന്നും ലഭിക്കുന്ന നാല് ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. വ്യവസായങ്ങളെ കൂടുതലായി ആകര്‍ഷിക്കണമെങ്കില്‍ മെച്ചപ്പെട്ട വൈദ്യുതി വിതരണം, തുറമുഖങ്ങളിലേക്ക് റോഡ്, റെയില്‍ ബന്ധങ്ങള്‍, ചുവപ്പുനാട പരമാവധി കുറക്കല്‍ എന്നിവ ആവശ്യമാണെന്ന് ഹോങ്കോംഗിലെ എച്ച് എസ് ബി സി ഹോള്‍ഡിങ്‌സ് റിപ്പോര്‍ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദശകങ്ങളില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കര്‍ഷകരുടെ സംഭാവനയുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാര്‍ഷികരംഗം 23% വളര്‍ച്ച നേടി. ഇക്കാര്യത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഒന്നാമതായി. നേരെമറിച്ച്, സംസ്ഥാനത്തെ വ്യവസായരംഗം ബുദ്ധിമുട്ടിലായിരുന്നു. കഴിഞ്ഞ വര്‍ഷം നിര്‍മ്മാണരംഗം പിറകോട്ടു പോയ ഇന്ത്യയിലെ 3 സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു മധ്യപ്രദേശ്. ആസൂത്രണ കമ്മീഷന്‍ കണക്ക് പ്രകാരം നിര്‍മ്മാണരംഗത്തെ വളര്‍ച്ച വെറും 2 ശതമാനമാണ്. ഇത് ഇന്ത്യയിലൊട്ടാകെ ഉണ്ടായ ഒരു പ്രവണതയാണ്. കഴിഞ്ഞ 12 മാസത്തെ 1.3 ശതമാനത്തെ അപേക്ഷിച്ച് മാര്‍ച്ചില്‍ രാജ്യത്തെ നിര്‍ മ്മാണരംഗത്തെ വളര്‍ച്ച 0.8 ശതമാനമായി ചുരുങ്ങി. വ്യാവസായികോത്പാദനം 0.5 ശതമാനമായി. 

വെള്ളം, ഭൂമി, വൈദ്യുതി എന്നിവയെല്ലാം ധാരളമുള്ളതുകൊണ്ടും, പിന്നെ സംസ്ഥാനത്ത് ഒരു വ്യാപാര സൗഹൃദ സര്‍ക്കാരുള്ളതുകൊണ്ടും നിക്ഷേപകര്‍ മധ്യപ്രദേശില്‍ വരണമെന്ന് ചൗഹാന്‍ പറയുന്നു. വ്യാപാര അനുമതികള്‍ക്ക് ഏകജാലക സമ്പ്രദായം, അയഞ്ഞ തൊഴില്‍ നിയമങ്ങള്‍, നിക്ഷേപകര്‍ക്കായി 25,000 ഹെക്ടറിലേറെ (62,000 ഏക്കര്‍) ഭൂശേഖരം എന്നിവയെല്ലാം തയ്യാറാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

‘കുരുങ്ങിക്കിടന്നിരുന്ന നിരവധി പദ്ധതികള്‍ക്ക് അനുമതി നല്കി, നടപടിക്രമങ്ങളിലെ നൂലാമാലകള്‍ ഒഴിവാക്കി.  ഇതെല്ലാം നിക്ഷേപകാന്തരീക്ഷത്തെ മെച്ചപ്പെടുത്തി,’ എന്നാണ് വന്‍വ്യവസായി, ഭാരത് ഫോര്‍ജിന്റെ അദ്ധ്യക്ഷന്‍ ബാബ. എന്‍ കല്യാണി മോദി സര്‍ക്കാരിനെക്കുറിച്ച് പറയുന്നത്.  ‘വളരെ അനുകൂലമായ നിലപാടെടുക്കുന്ന, മധ്യപ്രദേശിനെയും, ഗൂജാറാത്തിനെയും പോലുള്ള സംസ്ഥാനങ്ങള്‍ക്ക് പരമാവധി നിക്ഷേപം ആകര്‍ഷിക്കാനാവും.’

ബെസ്റ്റ് ഓഫ് അഴിമുഖം 

ഇന്ത്യന്‍ വളര്‍ച്ച എന്ന കെട്ടുകഥ
ബില്ലു കൊണ്ട് വിശപ്പ് മാറുമോ?
ഇന്ത്യ ശരിക്കും വികസിക്കുന്നുണ്ടോ?
ചൌഹാന്‍ വാജ്പേയി ആകുമോ?
അംബേദ്ക്കറില്‍ നിന്ന്‍ അംബാനിയുടെ ഇന്ത്യയിലേക്ക്

അടുത്തിടെയാണ് സര്‍ക്കാര്‍ റിലയന്‍സ് എയറോസ്‌പേസ് ടെക്‌നോളജീസിന്റെ യും , ഭാരത് ഫോര്‍ജിന്റെയും അടക്കം പ്രതിരോധ മേഖല യിലെ 19 പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്. ‘Make in India’ മധ്യപ്രദേശില്‍ നിന്നാണ് തുടങ്ങുന്നത്,’ വാണി ജ്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ‘നിക്ഷേപം  ആകര്‍ഷിക്കാന്‍ മധ്യപ്രദേശ്  ഒരു കാന്തം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനായി സര്‍ക്കാര്‍ ശരിയായി സംസാരിക്കുകയും അധിക ദൂരം നടക്കുകയും ചെയ്യുന്നു.’

ഇന്‍ഡോറില്‍ നടന്ന നിക്ഷേപക സംഗമത്തില്‍, സ്വകാര്യ നിക്ഷേപകര്‍ ഏതാണ്ട് 6.9 ട്രില്ല്യന്‍ രൂപ (113 ബില്ല്യണ്‍ ഡോളര്‍) നിക്ഷേപിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ചൗഹാന്‍ പറയുന്നു. എന്നാല്‍ അതിന്റെ സമയപരിധി വ്യക്ത മാക്കിയിട്ടില്ല. വന്‍കിട വ്യവസായികളായ റിലയന്‍സിന്റെ മുകേഷ് അംബാനി, അദാനി ഗ്രൂപ്പിന്റെ ഗൌതം അദാനി, എന്നിവര്‍ മധ്യപ്രദേശില്‍ 800 ബില്ല്യണ്‍ രൂപ (13 ബില്ല്യണ്‍ ഡോളര്‍) നിക്ഷേപിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഇത് 2000ത്തിന് ശേഷം മധ്യപ്രദേശിന് ലഭിച്ച 6 ബില്ല്യന്‍ ഡോളര്‍ വിദേശ നിക്ഷേപത്തിന്റെ ഇരട്ടിയാണ്.

‘നിക്ഷേപത്തിനായി സംസ്ഥാനങ്ങള്‍ തമ്മില്‍ മത്സരം ഉണ്ടാകുന്നത് നല്ല കാര്യമാണ്,’ മുംബൈ കേന്ദ്രമായ തുണി വ്യാപാരികളായ റെയ്മണ്ട് അദ്ധ്യക്ഷന്‍ ഗൌതം ഹരീ സിംഘാനിയ പറയുന്നു. ‘ഞങ്ങല്‍ക്ക് മധ്യപ്രദേശില്‍ വളരെ നല്ല അനുഭവമാണ്. തുടര്‍ന്നും നിക്ഷേപം നടത്തും.നിക്ഷേപകര്‍ക്കുള്ള തടസങ്ങള്‍ മാറ്റിക്കൊടുക്കുന്നതില്‍ തന്റെ മുന്‍ഗാമിയേക്കാള്‍ പ്രതിബദ്ധത മോദിക്കുണ്ടെന്ന് ചൗഹാന്‍ പറയുന്നു. മോദി അധികാരമേറ്റെടുത്തു രണ്ടു മാസത്തിനുള്ളില്‍, നീണ്ട കാലമായി കുരുങ്ങിക്കിടന്ന, മദ്ധ്യപ്രദേശിലെ 60 പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കിയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 

‘മോദിക്ക് രാജ്യത്തിന്റെ വ്യവസായവത്കരണത്തെ കുറിച്ചൊരു കാഴ്ചപ്പാടുണ്ട്,’ ചൗഹാന്‍ പറഞ്ഞു. ‘അതുകൊണ്ടു തന്നെ ഞങ്ങള്‍ക്കിപ്പോള്‍ കൂടുതല്‍ പിന്തുണ ലഭിക്കുന്നുണ്ട്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍