UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച ശിവസേന എംപിക്ക് പറക്കാനുള്ള വിലക്ക് നീക്കും

വിമാനയാത്രയുമായി ബന്ധപ്പെട്ട സിവില്‍ ഏവിയേഷന്‍ റീക്രൂട്ട്‌മെന്റ് ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്.

എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരെ ചെരിപ്പ് കൊണ്ടടിച്ച സംഭവത്തില്‍ ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദിന് വിമാനക്കമ്പനികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കിയേക്കും. വിമാനയാത്രയുമായി ബന്ധപ്പെട്ട സിവില്‍ ഏവിയേഷന്‍ റീക്രൂട്ട്‌മെന്റ് ചട്ടങ്ങളില്‍ ഇതിനായി കേന്ദ്രസര്‍ക്കാര്‍ മാറ്റം കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്.

മലയാളിയായ ആര്‍ സുകുമാരന്‍ എന്ന എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരെ ചെരിപ്പ് കൊണ്ട് അടിച്ചതിനെ തുടര്‍ന്നാണ് ആറ് എയര്‍ ഇന്ത്യ അടക്കം ആറ് വിമാനക്കമ്പനികള്‍ രവീന്ദ്ര ഗെയ്ക് വാദിന് വിലക്കേര്‍പ്പെടുത്തിയത്. ബിസിനസ് ക്ലാസ് സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിലേയ്ക്ക് നയിച്ചത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് ട്രെയിനിലാണ് ഗെയ്ക്‌വാദ് എത്തിയത്.

ഒരു പാര്‍ലമെന്റ് അംഗത്തിന് എപ്പോഴും ട്രെയിന്‍ യാത്ര സൗകര്യമാവില്ലെന്ന്് ചൂട്ടിക്കാട്ടി ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനും യാത്രാവിലക്കില്‍ പുനരാലോചന ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായും ശിവസേന എംപിമാരുമായും സുമിത്ര മഹാജന്‍ ചര്‍ച്ച നടത്തിയിരുന്നു. ഗെയ്ക്‌വാദ് ചെയ്തതിനെ ന്യായീകരിക്കാനാവില്ലെന്നും അതേസമയം യാത്രാവിലക്ക് കടന്നുപോയെന്നുമാണ് ശിവസേന എംപിമാരുടെ നിലപാട്. വിമാനയാത്രാ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ശിവസനയുടെ എയര്‍ലൈന്‍സ് യൂണിയനുകളുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധ സാദ്ധ്യതകള്‍ കൂടി കണക്കിലെടുത്താണ് നിലപാട് മാറ്റമെന്നാണ് സൂചന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍