UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുംബയ് കോര്‍പ്പറേഷന്‍ ശിവസേന നിലനിര്‍ത്തി

മുംബൈയില്‍ ശിവസേന 84ഉം ബിജെപി 81 സീറ്റുമാണ് നേടിയത്

രാജ്യത്തെ ഏറ്റവും വലിയ മുനിസിപ്പല്‍ കോര്‍പ്പറേഷനായ ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ശിവസേന നിലനിര്‍ത്തി. സമീപത്തുള്ള താനെ മുനിസിപ്പാലിറ്റിയും ശിവസേന നേടി. ബിജെപി സഖ്യമുപേക്ഷിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ശിവസേനയ്ക്ക് മുംബൈയിലെ വിജയം ആശ്വാസമായി. മുംബൈയില്‍ ശിവസേന 84 സീറ്റും ബിജെപി 81 സീറ്റുമാണ് നേടിയത്. കോണ്‍ഗ്രസ് 31, എന്‍സിപി 9, എംഎന്‍എസ് 7, മറ്റുള്ളവര്‍ 14 എന്നിങ്ങനെയാണ് സീറ്റ്നില. 227 വാര്‍ഡുകളാണ് മുംബൈ കോര്‍പ്പറേഷനിലുള്ളത്.

മുംബയ് അന്ധേരിയില്‍ നിന്ന് ശിവസേന ടിക്കറ്റില്‍ ജനവിധി തേടിയ തൃശൂര്‍ സ്വദേശി ടിഎം ജഗദീഷ് വിജയിച്ചു. താനെയില്‍ ശിവസേന 51 സീറ്റ് നേടി അധികാരത്തിലെത്തി. എന്‍സിപി 26 സീറ്റുമായി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ 17 സീറ്റുമായി ബിജെപി മൂന്നാം സ്ഥാനത്തായി. കോണ്‍ഗ്രസിന് രണ്ട് സീറ്റ് മാത്രമേ നേടാനായുള്ളൂ. അതേസമയം എന്‍സിപിയുടെ തട്ടകമായിരുന്ന പൂനെ, എംഎന്‍എസ് ഭരിച്ചിരുന്ന നാസിക്, നാഗ്പൂര്‍, അകോള, സോലാപൂര്‍ എന്നീ നഗരസഭകളില്‍ ബിജെപി മുന്നിലെത്തി. പൂനെയില്‍ 77 സീറ്റുമായാണ് ബിജെപി അധികാരം പിടിച്ചത്. എന്‍സിപി 44 സീറ്റുമായി രണ്ടാം സ്ഥാനത്താണ്‌. കോണ്‍ഗ്രസ് 16 സീറ്റ് നേടി. പിസിഎംസിയില്‍ (പിംപ്രി ചിന്‍ച്വാദ് മുനിസിപ്പില്‍ കോര്‍പ്പറേഷന്‍) ബിജെപി 38, എന്‍സിപി 19, ശിവസേന 6 എന്നിങ്ങനെയാണ് സീറ്റ് നില. കോണ്‍ഗ്രസിന് ഇവിടെ സീറ്റില്ല. നാസിക്കില്‍ ബിജെപി 51 സീറ്റുമായാണ് അധികാരം പിടിച്ചത്. ശിവസേന 33, കോണ്‍ഗ്രസ് 6, എന്‍സിപി 4 എന്നിങ്ങനെ സീറ്റുകള്‍ നേടിയപ്പോള്‍ ഭരണകക്ഷിയായിരുന്ന എംഎന്‍എസ് മൂന്ന്‍ സീറ്റിലേക്ക് ചുരുങ്ങി. നാഗ്പൂരില്‍
നാഗ്പൂരില്‍ 58 സീറ്റുമായി ബിജെപി അധികാരം നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് 19 സീറ്റിലൊതുങ്ങി. ജില്ലാ പരിഷത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും നടന്ന തിരഞ്ഞെടുപ്പിലും എന്‍സിപിക്കും കോണ്‍ഗ്രസിനും കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല.

BJP 0 58
CONG 0 19
OTH 0 4
NCP 0 1
SS 0 0
MNS 0 0

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍