UPDATES

എഡിറ്റര്‍

റിയോയില്‍ മെഡല്‍ നേടാഞ്ഞതിനു താരങ്ങളെ കളിയാക്കി; ശോഭാ ദേയ്ക്ക് എതിരെ പൊങ്കാല

Avatar

റിയോയില്‍ മെഡല്‍ നേടാഞ്ഞതിനു ഇന്ത്യന്‍ താരങ്ങളെ കളിയാക്കി ട്വീറ്റ് ചെയ്ത എഴുത്തുകാരി ശോഭാ ദേക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. റിയോയില്‍ പോകുന്നതും സെല്‍ഫി എടുക്കുന്നതുമാണ് ഇന്ത്യന്‍ താരങ്ങളുടെ ലക്‌ഷ്യം. ഇത് അവസരങ്ങളും പണവും പാഴാക്കിക്കളയുകയാണ് എന്നായിരുന്നു ശോഭാ ദേയുടെ ട്വീറ്റ്.

ശോഭാ ദേയുടെ സന്ദേശം തികച്ചും അന്യായമാണ് എന്നും രാജ്യത്തെ താരങ്ങളില്‍ അഭിമാനിക്കണം എന്നും ഒളിമ്പിക്സ് മെഡല്‍ ജേതാവ് ആയ അഭിനവ് ബിന്ദ്രയും പ്രതികരിച്ചു. ബിന്ദ്രയ്ക്ക് പിന്തുണ നല്‍കി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും രംഗത്തെത്തി.

എന്നാല്‍ ഇവര്‍ക്കെതിരെ പിന്നീടുണ്ടായത് ട്രോളുകളുടെ പെരുമഴയായിരുന്നു. കുട്ടികളെ പേടിപ്പിക്കുന്നത് ഒളിമ്പിക്സ് ഐറ്റം ആയിരുന്നെങ്കില്‍ ശോഭാ ദേയ്ക്ക് മെഡല്‍ കിട്ടിയേനെ എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 

ട്വീറ്ററില്‍ വരിക മണ്ടത്തരം പറയുക, തെറിവിളി കേള്‍ക്കുക, തിരികെ പോവുക. ഇന്റര്‍നെറ്റും ഓക്സിജനും പാഴാക്കുക എന്നാണ് ശോഭാ ദേയുടെ ട്വീറ്റ് അനുകരിച്ച് മറ്റൊരു വ്യക്തി പോസ്റ്റ്‌ ചെയ്തത്.

സ്കൂളില്‍ പോലും ഒരു മെഡല്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു മറ്റൊരു ട്വിറ്ററാറ്റിയുടെ അഭിപ്രായം.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം
goo.gl/RqWGJP

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍