UPDATES

വീഡിയോ

“ലീഡര്‍ കഴിഞ്ഞാല്‍ എനിക്ക് ഇഷ്ടം സഖാവ് പിണറായിയെ, ലാല്‍ സലാം”: ശോഭന ജോര്‍ജ് (വീഡിയോ)

ചെങ്ങന്നൂരിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കി സജി ചെറിയാനെ വിജയിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു ശോഭന ജോര്‍ജ് മുഷ്ടി ഉയര്‍ത്തി ഇങ്ങനെ പറഞ്ഞു: “ലാല്‍ സലാം”….

കെ കരുണാകരന്‍ കഴിഞ്ഞാല്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവ് പിണറായി വിജയനാണെന്ന് ചെങ്ങന്നൂരിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശോഭന ജോര്‍ജ്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുമ്പോളാണ് ശോഭന ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. ഉരുക്ക് മനുഷ്യന്‍ എന്നാണ് പിണറായിയെ ശോഭന ജോര്‍ജ് വിശേഷിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.

2003ലെ എറണാകുളം ലോക്‌സഭ ഉപതിരഞ്ഞെടുപ്പിലും തിരുവല്ല നിയമസഭ ഉപതിരഞ്ഞെടുപ്പിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാന്‍ കരുണാകരന്‍ ആഹ്വാനം ചെയ്തിരുന്നതായി ശോഭന ജോര്‍ജ് ഓര്‍മ്മിച്ചു. എറണാകുളം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തന്റെ ഇടതുപക്ഷ ബന്ധം തുടങ്ങുന്നതെന്നും ശോഭന ജോര്‍ജ് പറഞ്ഞു. സജി ചെറിയാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ല സെക്രട്ടറി മാത്രമല്ലെന്നും എല്ലാവരുടെയും വലിയ പ്രതീക്ഷയാണ് എന്നും ശോഭന അഭിപ്രായപ്പെട്ടു. ചെങ്ങന്നൂരിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കി സജി ചെറിയാനെ വിജയിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു ശോഭന ജോര്‍ജ് മുഷ്ടി ഉയര്‍ത്തി ഇങ്ങനെ പറഞ്ഞു: “ലാല്‍ സലാം”….

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍