UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐഫോണ്‍ വാങ്ങാന്‍ 18 ദിവസം പ്രായമുള്ള ശിശുവിനെ വിറ്റു

അഴിമുഖം പ്രതിനിധി

ഐഫോണ്‍ വാങ്ങുന്നതിനായി ചൈനീസ് ദമ്പതികള്‍ 18 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റു. 3530 ഡോളറിനാണ് (23,000 യുവാന്‍) സ്വന്തം കുഞ്ഞിനെ ഇവര്‍ വിറ്റത്.

കുഞ്ഞിന്റെ പിതാവ് ഡുവാന്‍ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ക്യുക്യുവിലൂടെയാണ് കുഞ്ഞിനെ വാങ്ങാന്‍ ആളെ കണ്ടെത്തിയത്. ചൈനയുടെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ഫുജിയാനിലാണ് സംഭവം.

കുഞ്ഞിനെ വിറ്റുകിട്ടിയ പണം കൊണ്ട് ഇയാള്‍ ഐഫോണും മോട്ടോര്‍ ബൈക്കും വാങ്ങിച്ചു. ഇയാളുടെ ഭാര്യ ജിയവോ മെ അനവധി ചെറിയ ജോലികള്‍ ചെയ്താണ് വരുമാനം കണ്ടെത്തുന്നത്. അതേസമയം ഡുവാനാകത്തെ സമയം ചെലവഴിക്കുന്നത് ഇന്റര്‍നെറ്റ് കഫേകളിലുമാണ്.

2013-ലാണ് ഇവര്‍ പരസ്പരം കണ്ടുമുട്ടിയത്. കൈയില്‍ പണമില്ലാത്തതും കുഞ്ഞ് സാമ്പത്തിക ബാധ്യതയാകും എന്നുള്ളതും കൊണ്ടാണ് അവര്‍ കുഞ്ഞിനെ വില്‍ക്കാനും ഡുവാന്റെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനും തീരുമാനിച്ചത്.

കുഞ്ഞിനെ വിറ്റശേഷം ഒളിവില്‍ പോയ മെയെ നിയമവിരുദ്ധമായ വില്‍പനയെ കുറിച്ച് അന്വേഷിക്കുന്ന പൊലീസ് കണ്ടെത്തി. ഇരുവര്‍ക്കും തടവിന് ശിക്ഷിച്ചിട്ടുണ്ട്.

കുഞ്ഞിനെ വാങ്ങിച്ചയാളുടെ പേര് വെളിപ്പെടുത്തിട്ടില്ല. ഇയാള്‍ക്കുവേണ്ടി സഹോദരിയാണ് കുഞ്ഞിനെ വാങ്ങിയത്. എങ്കിലും കുഞ്ഞിനെ വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ കുഞ്ഞിപ്പോള്‍ ഇയാളുടെ സഹോദരിക്കൊപ്പമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍