UPDATES

ഡല്‍ഹിയില്‍ യുവതിയെ കുത്തിക്കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്/വീഡിയോ

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ മേഘാലയ സ്വദേശിയായ യുവതിയെ കുത്തിക്കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞയാഴ്ച 22 വയസുകാരിയായ പിങ്കി എന്ന യുവതിയെ ജിതേന്ദ്രയെന്ന ആള്‍ പട്ടാപ്പകല്‍ കുത്തികൊല്ലപ്പെടുത്തുകയായിരുന്നു. ഡല്‍ഹി ഗുഡ്ഗാവിലെ മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം.

പിങ്കിയെ അതിദാരുണമായിട്ടായുരുന്നു ജിതേന്ദ്ര കൊലപ്പെടുതിയത്. പിങ്കിയുടെ ശരീരത്തില്‍ 30-ലേറെ തവണ കുത്തിയ ജിതേന്ദ്ര യുവതിയുടെ കഴുത്ത് അറുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

യാത്രക്കാര്‍ ജിതേന്ദ്രയെ തടയാന്‍ ശ്രമിക്കുന്നതും പിന്നീട് അവര്‍ പിന്മാറുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. നാളുകളായി ജിതേന്ദ്ര പിങ്കിയെ ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍