UPDATES

ഷോണ്‍ ജോര്‍ജിനെ യൂത്ത് ഫ്രണ്ടില്‍ നിന്നും പുറത്താക്കി

അഴിമുഖം പ്രതിനിധി

ജോസ് കെ മാണി എം പിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പി.സി ജോര്‍ജിന്റെ മകനും യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഷോണ്‍ ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ജോസ് കെ. മാണിയെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി ബാര്‍കോഴ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഷോണ്‍ ആവശ്യപ്പെട്ടിരുന്നു. ‘ഉഡായിപ്പ് പ്രസ്ഥാന’മായി മാറിയ യൂത്ത്ഫ്രണ്ട് എമ്മില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നില്ല എന്നും ഷോണ്‍ ആരോപിച്ചു. വൈസ് പ്രസിഡന്റ് പ്രവീണ്‍ ഉള്ളാട്ട്, ആന്റണി മാര്‍ട്ടിന്‍ ജോസഫ്, റിജോ വാളാന്തറ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍