UPDATES

കര്‍ണാടകയില്‍ ഷൂട്ടിംഗിനിടെ അപകടം: രണ്ട് സിനിമാ താരങ്ങള്‍ മുങ്ങി മരിച്ചു

അഴിമുഖം പ്രതിനിധി

ബംഗളൂരുവിന് സമീപം തിപ്പഗൊണ്ടനഹള്ളി തടാകത്തില്‍ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ രണ്ട് സിനിമാ താരങ്ങള്‍ കൊല്ലപ്പെട്ടു. ഷൂട്ടിംഗിന്‌റെ ഭാഗമായി ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേയ്ക്ക് ചാടിയ ഉദയ്, അനില്‍ എന്നിവരാണ് മുങ്ങിമരിച്ചത്. മസ്തി ഗുഡി എന്ന കന്നഡ ചിത്രത്തിന്‌റെ ഷൂട്ടിംഗിലായിരുന്നു ഇവര്‍. നായകനായ ദുനിയ വിജയ് നീന്തി രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‌റെ ക്ലൈമാക്‌സ് രംഗമാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്.

ഉദയിനും അനിലിനും പ്രതിനായക വേഷങ്ങളായിരുന്നു. മൂന്ന് പേരും ഉള്‍പ്പെട്ട ആക്ഷന്‍ രംഗമായിരുന്നു തടാകത്തില്‍ ചിത്രീകരിച്ചിരുന്നത്. 100 അടി മുകളില്‍ നിന്നാണ് ഇവര്‍ ചാടിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. ഒരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് ഇവര്‍ വെള്ളത്തിലേയ്ക്ക് ചാടിയതെന്ന് വ്യക്തം. മുങ്ങിയവര്‍ക്കായി തിരച്ചില്‍ നടത്താന്‍ ബോട്ടുകളൊന്നും തന്നെ അവിടെയുണ്ടായിരുന്നില്ല. മതിയായ പരിശീലനമോ മുന്നൊരുക്കങ്ങളോ ഇല്ലാതെയാണ് ഇവര്‍ വെള്ളത്തിലേയ്ക്ക് ചാടിയതെന്നാണ് വിവരം.

        

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍