UPDATES

വിദേശം

അവസാനിക്കാത്ത വെള്ളഭീകരത അവസാനിക്കാത്ത വെള്ളഭീകരത

ടീം അഴിമുഖം

ടീം അഴിമുഖം

മിഷേല്‍ എ. ഫ്ലെച്ചര്‍, ജാനെല്‍ റോസ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

തെക്കന്‍ കരോലിനയിലെ ചാള്‍സ്റ്റണില്‍ നടന്ന ഭയാനകമായ സംഭവത്തെ നാമെങ്ങിനെയാണ് കാണുന്നത്?

ചരിത്രപ്രധാനമായ ഇമ്മാനുവേല്‍ AME പള്ളിയില്‍ നടന്ന വെടിവെപ്പ് ഒരു പഴയ തലമുറ സഹിച്ച ഭീകരതയെ ഓര്‍മ്മിപ്പിക്കുന്നു. യു എസിന്റെ ദീര്‍ഘവും ദുര്‍ഘടങ്ങള്‍ നിറഞ്ഞതുമായ വംശീയാഖ്യാനത്തിലേക്ക് ഒരു എടുകൂടി കൂട്ടിച്ചേര്‍ക്കുന്നു.

പൌരാവകാശ പ്രസ്ഥാനത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് രാജ്യത്തെ ഇളക്കാന്‍ തുടങ്ങുന്ന കാലത്താണ് ഈ സംഭവം. Black Leaves Matter എന്ന മുദ്രാവാക്യത്തോടെ, നവ-സാമൂഹ്യമാധ്യമങ്ങളില്‍ വേരുറപ്പിച്ച ഈ മുന്നേറ്റം പോലീസ് അതിക്രമം തടയാനും ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരെ നീതിന്യായ വ്യവസ്ഥിതിയില്‍ തുല്യരായി പരിഗണിക്കാനും ആവശ്യപ്പെടുന്നു.

തുല്യ വോട്ടവകാശം ആവശ്യപ്പെട്ട് അഞ്ചു ദശാബ്ദങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ അപൂര്‍ണമായ മുന്നേറ്റത്തിന്റെ തുടര്‍ച്ചയാണിതെന്ന് പലരും കരുതുന്നു. കടുത്ത ആക്രമങ്ങളായിരുന്നു അക്കാലത്തും നടന്നത്. ചാള്‍സ്റ്റണിലെ വെടിവെപ്പ് 1963-ല്‍ ബര്‍മിങ്ഹാം സിക്സ്റ്റീന്‍ത് സ്ട്രീറ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നടന്ന ബോംബാക്രമണത്തില്‍ സണ്‍ഡേ സ്കൂളില്‍ വന്ന കറുത്ത വര്‍ഗക്കാരായ നാല് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതിനെ ഓര്‍മ്മിപ്പിക്കുന്നു. പൌരാവകാശ പോരാട്ടത്തിലെ  നിര്‍ണായക സന്ദര്‍ഭങ്ങളിലൊന്നായ വാഷിംഗ്ടണ്‍ മാര്‍ച്ചിന് മൂന്നു മാസം കഴിയുമ്പോഴേക്കുമായിരുന്നു ആ സംഭവം.

“നമ്മള്‍ ഒരുപാട് മുന്നേറി, പക്ഷേ ഈ വെടിവെപ്പ് പഴയ മുറിവുകള്‍ തുറക്കുന്നു,” തെക്കന്‍ കരോലിനയില്‍ പ്രസിഡണ്ട് ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന റിക് വെയ്ഡ് പറയുന്നു. “തീര്‍ച്ചയായും വേട്ടനായ്ക്കളും വെള്ളക്കാര്‍ക്ക് മാത്രം എന്ന മുന്നറിയിപ്പുകളും ഒന്നുമില്ല. നമുക്കൊരു കറുത്ത വര്‍ഗക്കാരന്‍ പ്രസിഡന്‍റുമുണ്ട്. എന്നാലും അമേരിക്കയിലെ വംശീയ വിഭജനത്തെ നമ്മള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. പിന്നെങ്ങിനെ നാമത് ശരിയാക്കും?”

1970-കളുടെ അവസാനം ലങ്കാസ്റ്റര്‍ ഹൈ സ്കൂളില്‍ വെയ്ഡ് കറുത്ത വര്‍ഗക്കാരായ വിദ്യാര്‍ത്ഥികളുടെ സമിതിയില്‍ ഉപാധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. വെള്ളക്കാരനായ ഉപാധ്യക്ഷനും ഉണ്ടായിരുന്നു. സീനിയര്‍ ആയപ്പോഴേക്കും മുഴുവന്‍ വിദ്യാര്‍ത്ഥി സമിതിയുടെയും അദ്ധ്യക്ഷനായി അയാള്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഇത്തരം ചെറിയ ചില കാല്‍വെപ്പുകളാണ് പല അമേരിക്കക്കാരെയും സന്തോഷിപ്പിക്കുന്നത്, ചില തീവ്രവാദികളെ അത് അലോസരപ്പെടുത്തുന്നെങ്കിലും. വെറുപ്പാണ് അവരുടെ നടപടികളുടെ മുഖമുദ്ര. വംശീയ വിദ്വേഷ മുദ്രാവാക്യങ്ങള്‍ സ്കൂളിന് മുന്നിലുള്ള പാറയില്‍ എഴുതി വെക്കുക, ക്ലാന്‍ സംഘത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുക, രണ്ടു കറുത്ത വര്‍ഗക്കാരികളായ സ്ത്രീകളുടെ വളപ്പില്‍ കുരിശ് കത്തിക്കുക, അങ്ങനെ പോകുന്നു.

വെറുപ്പ് കാലക്രമേണ രൂക്ഷമായതെയുള്ളൂ.

തെക്കന്‍ കരോലിനയിലെ അക്രമി പറഞ്ഞത് കറുത്തവരും മറ്റ് ന്യൂനപക്ഷങ്ങളും രാജ്യം കയ്യേറുന്നതില്‍ താന്‍ രോഷാകുലനാണെന്നാണ്.

ഈ നൂറ്റാണ്ടിന്റെ പകുതിക്ക് മുമ്പ് യു.എസിലെ ജനസംഖ്യയിലെ വെള്ളക്കാരുടെ ഭൂരിപക്ഷം മറികടക്കപ്പെടുമെന്ന പ്രവചനങ്ങള്‍ വെള്ളക്കാരുടെ വംശീയവിദ്വേഷ സംഘങ്ങളെ വിറളി പിടിപ്പിച്ചിരിക്കുന്നു. ഈ നൂറ്റാണ്ടില്‍ അവയുടെ എണ്ണം പൊടുന്നനെ കൂടുകയും ചെയ്തിട്ടുണ്ട് എന്നാണ് വിദ്ഗ്ധര്‍ പറയുന്നത്.

ഒരു റിപ്പോര്‍ട് അനുസരിച്ച് (Southern Poverty Law Centre ) 2009 ഏപ്രിലിനും 2015 ഫെബ്രുവരി 2015-നും ഇടക്ക് ശരാശരി 34 ദിവസത്തിലൊരിക്കല്‍ യു.എസില്‍ ഒരു ആഭ്യന്തര വംശീയ ഭീകരാക്രമാണം നടക്കുകയോ അല്ലെങ്കില്‍ അത്തരം ആക്രമണം അലസിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.

വെടിവെപ്പ് നടത്തിയ അക്രമി ഡിലാന്‍ സ്റ്റോം റൂഫ്, തന്റെ ഫെയ്സ്ബുക് പേജില്‍ നല്കിയ ചിത്രം മുമ്പ് ന്യൂനപക്ഷമായ വെള്ളക്കാര്‍ ഭൂരിപക്ഷം വരുന്ന കറുത്ത വര്‍ഗക്കാരെ അടിച്ചമര്‍ത്തി അധികാരം കയ്യാളിയിരുന്ന റോഡേഷ്യയുടെയും (ഇപ്പോള്‍ സിംബാബ്വെ )ദക്ഷിണാഫ്രിക്കായുടെയും പതാകകള്‍ അണിഞ്ഞാണ്.

ആക്രമണത്തിന് ഇമ്മാനുവേല്‍ പള്ളി തെരഞ്ഞെടുത്തത് എന്തിനാണെന്ന് അക്രമിക്ക് മാത്രമേ പറയാനാകൂ. കറുത്ത വര്‍ഗക്കാരായ നിരവധി പേരെ ലക്ഷ്യമിടാന്‍ പറ്റിയ സ്ഥലമാണ് ഇത്തരം കറുത്ത വര്‍ഗക്കാരുടെ പള്ളി എന്നതിനാലാകാമെന്ന് വംശീയ വിദ്വേഷത്തെക്കുറിച്ച് നിരവധി പുസ്തകങ്ങളെഴുതിയ കാക് ലെവിന്‍ കരുതുന്നു.

എന്തൊക്കെയായാലും വെടിവെപ്പ് അമേരിക്കയുടെ ചരിത്രത്തിലെ ചില ദൌര്‍ഭാഗ്യകരമായ ധാരകളെ ഒന്നിപ്പിച്ചു. കറുത്ത വര്‍ഗക്കാരായ വിശ്വാസികളെ തുല്യ നിലയില്‍ കാണാനുള്ള വെള്ളക്കാരുടെ വിമുഖതയും അത്തരം വിഭാഗീയതകളെ ബലപ്രയോഗത്തിലൂടെ നിലനിര്‍ത്താനുള്ള അവരുടെ ശ്രമങ്ങളുമാണ് ആഫ്രിക്കന്‍ മെതഡിസ്റ്റ് എപ്പിസ്കോപ്പല്‍ പള്ളിയുടെ നിലനില്‍പ്പിന് കാരണം. വെടിവെപ്പില്‍ കൊല്ലപ്പെട്ട, സെനറ്റര്‍ കൂടിയായിരുന്ന റെവ. ക്ലെമെന്‍റ പിങ്ക്നി ആണ് ഇതിന് നേതൃത്വം നല്കിയത്. അടിമകളുടെ പോരാട്ടത്തിന് ശ്രമിച്ചു എന്നതിന്റെ പേരില്‍ പിന്നീട് തൂക്കിക്കൊന്ന ഒരു അടിമ കൂടി പങ്കാളിയായിട്ടുണ്ട് ഈ പള്ളി സ്ഥാപിക്കാന്‍ എന്നത് സംഭവത്തെ കൂടുതല്‍ വേദനാജനകമായ ഓര്‍മ്മകളിലെത്തിക്കുന്നു.

“ഇതൊരു പള്ളി മാത്രമല്ല. വിമോചനം ആവശ്യപ്പെട്ട ആഫ്രിക്കന്‍-അമേരിക്കക്കാര്‍ സ്ഥാപിച്ച ഒരു പ്രാര്‍ത്ഥനാലയം കൂടിയാണ്,” ഒബാമ പറഞ്ഞു. “ഇവിടത്തെ വിശ്വാസികള്‍ അടിമത്തം അവസാനിപ്പിക്കാന്‍ പോരാടിയവരാണ് എന്നതിനാല്‍ ചുട്ടെരിക്കപ്പെട്ട ഒന്നായിരുന്നു ഈ പള്ളി.”

ഇടവകക്കാര്‍ രഹസ്യമായി സമ്മേളിച്ചാണ് കത്തിച്ചുകളഞ്ഞ ഈ പള്ളി വീണ്ടും നിര്‍മ്മിച്ചത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ചാള്‍സ്റ്റണിലെ ഇപ്പോഴത്തെ ഇടത്ത് പള്ളി മാറ്റിപ്പണിതു. 1865-ല്‍ റിച്ചാര്‍ഡ് കെയിന്‍ നേതൃത്വത്തിലെത്തി. അംഗങ്ങളുടെ എണ്ണം 4000-ത്തില്‍ ഏറെയായി. പിന്നീടയാള്‍ കോണ്‍ഗ്രസ് അംഗമായി.

ബര്‍മിംഗ്ഹാമിലെ ബോംബാക്രമണത്തിന് ശേഷം നഗരം സംഘര്‍ഷാത്മകമായിരുന്നു. കലാപ ശ്രമങ്ങളുണ്ടായി. സ്ഫോടനത്തിന് പിറ്റെന്നു രാത്രി രണ്ട് കറുത്ത വര്‍ഗക്കാരെ വെള്ളക്കാര്‍ കൊന്നു. എന്നിട്ടും കൊല്ലപ്പെട്ട പെണ്‍കുട്ടികളെ അനുസ്മരിക്കാനുള്ള ചടങ്ങിനെത്തിയ മാര്‍ടിന്‍ ലൂഥര്‍ കിംഗ് നല്ല നാളെകളെ കുറിച്ചാണ് സംസാരിച്ചത്.

“ദുഖകരമായ ഈ മരണങ്ങള്‍ നിറത്തിന്റെ പേരിലുള്ള ആഭിജാത്യത്തില്‍ നിന്നും സ്വഭാവഗുണത്തിന്റെ ആഭിജാത്യത്തിലേക്ക് നമ്മുടെ നാടിനെ നയിക്കുമെന്ന് കരുതാം,” കിംഗ് പറഞ്ഞു. “നിഷേധാത്മകമായ ഭൂതകാലത്തിനെ മെച്ചപ്പെട്ട ഭാവിയുടെ നന്‍മകളാക്കി മാറ്റാന്‍ ഇവിടെ ചീന്തിയ നിഷ്ക്കളങ്കരായ ഈ പെണ്‍കുട്ടികളുടെ ചോര ബര്‍മിംഗ്ഹാമിലെ ജനതയെ സഹായിക്കട്ടെ.”

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍