UPDATES

പാരീസ് വെടിവയ്പ്പ്: മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ പിടിയില്‍

അഴിമുഖം പ്രതിനിധി

പാരീസ് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതുന്നവര്‍ ഒളിച്ചിരുന്ന ഇടത്ത് പൊലീസ് റെയ്ഡ് നടത്തിയതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. പാരീസിന്റെ പ്രാന്തപ്രദേശത്തിലെ സെന്റ് ഡെനിസിലാണ് പൊലീസും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

കൊല്ലപ്പെട്ട ഭീകരരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഇവര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഒളിച്ചിരിക്കുന്ന രണ്ട് ഭീകരരെ പിടികൂടാനായി ഇവിടെ പൊലീസ് നടപടി തുടരുന്നുണ്ട്. മൂന്ന് പേരെ പൊലീസ് പിടി കൂടിയിട്ടുണ്ട്. വെള്ളിയാഴ്ച ആക്രമണം നടന്ന സ്റ്റാഡെ ദെ ഫ്രാന്‍സിന് സമീപത്താണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. നാല് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഏഴ് സ്‌ഫോടന ശബ്ദങ്ങളും പ്രദേശത്തുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനായ അബ്ദെല്‍ഹമീദ് അബൗദിനെ ലക്ഷ്യമിട്ടാണ് ഈ പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. പ്രാദേശിക സമയം നാലരയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്.

ഫ്രാന്‍സും റഷ്യയും കഴിഞ്ഞ 72 മണിക്കൂറിനിടെ സിറിയയില്‍ നടത്തിയ ആക്രമണങ്ങളില്‍ 33 ഐഎസ്‌ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍