UPDATES

മാലിയില്‍ ഭീകരര്‍ 170 പേരെ ബന്ദികളാക്കി, മൂന്നു പേരെ കൊലപ്പെടുത്തി

അഴിമുഖം പ്രതിനിധി

മാലി തലസ്ഥാനമായ ബമാകോയില്‍ ആഢംബര ഹോട്ടലായ റാഡിസണ്‍ ബ്ലൂവില്‍ ഭീകരര്‍ 170 പേരെ ബന്ദികളാക്കുകയും മൂന്നു പേരെ കൊലപ്പെടുത്തുകയും ചെയ്തു. നഗര കേന്ദ്രത്തിലെ 190 മുറികളുള്ള ഹോട്ടലിന്റെ പുറത്ത് ഓട്ടോമാറ്റിക് ആയുധങ്ങളില്‍ നിന്നുള്ള വെടിയൊച്ച കേട്ടതായും സുരക്ഷാ സൈന്യം സ്ഥലം വളഞ്ഞതായും എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് മാലിക്കാരും ഒരു ഫ്രഞ്ചുകാരനുമാണ് മരിച്ചത്‌. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമാണ് മാലി. 20 ഇന്ത്യാക്കാര്‍ ഈ ഹോട്ടലില്‍ കുടുങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

നയതന്ത്ര വാഹനം എന്ന് രേഖപ്പെടുത്തിയ കാറില്‍ ജിഹാദികള്‍ ഹോട്ടലില്‍ പരിസരത്ത് പ്രവേശിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. ഹോട്ടലിലെ ഏഴാം നിലയില്‍ വെടിവയ്പ്പുണ്ടായതായും എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. മാലി സൈന്യത്തിനും പൊലീസിനും പ്രത്യേക സേനയ്ക്കും ഒപ്പം യുഎന്‍ സുരക്ഷാ സൈനികരും ജിഹാദികള്‍ക്കെതിരെ പോരാടുന്ന ഫ്രഞ്ച് സൈനികരും ഹോട്ടല്‍ പരിസരത്തെ സായുധ നടപടിയില്‍ പങ്കെടുക്കുന്നുണ്ട്.

രണ്ട് ഭീകരര്‍ ചേര്‍ന്ന് 170 പേരെ ബന്ദികളാക്കിയിരിക്കുന്നുവെന്ന് റാഡിസന്‍ ബ്ലൂവിന്റെ മാതൃകമ്പനിയായ അമേരിക്കയിലെ ദ റെസിഡോര്‍ ഗ്രൂപ്പ് അറിയിച്ചു. തടവിലാക്കപ്പെട്ടവരില്‍ 30 പേര്‍ ഹോട്ടല്‍ ജീവനക്കാരാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍