UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഞ്ചേശ്വരത്ത് കാറിലെത്തിയ സംഘം വ്യാപാരിയെ കടയിലിട്ട് വെട്ടിക്കൊന്നു

ശരീരത്തില്‍ നിരവധി വെട്ടുകളേറ്റ വ്യാപാരിയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് എത്തിക്കുന്ന വഴി മരണം സംഭവിച്ചു

മഞ്ചേശ്വരത്ത് പൈവളിഗെ ചേവാറില്‍ കാറിലെത്തിയ നാലംഗ സംഘം വ്യാപാരിയെ വെട്ടിക്കൊന്നു. ചേവാര്‍ മണ്ടേക്കാപ്പിലെ വ്യാപാരിയായ രാമകൃഷ്ണനെ(55) ആണ് കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

ഓമ്‌നി വാനിലെത്തിയ സംഘത്തിലെ ഒരാള്‍ രാമകൃഷ്ണന്റെ കടയിലെത്തി സിഗരറ്റ് ചോദിക്കുകയും രാമകൃഷ്ണന്‍ സിഗരറ്റ് നല്‍കുകയും ചെയ്തു. ഇയാള്‍ അല്‍പ്പം മാറി നിന്ന ശേഷം കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍കൂടി കടയിലെത്തി ഇദ്ദേഹത്തെ വെട്ടുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കില്‍ അക്രമികള്‍ ബഹളം കേട്ട് ഓടിരക്ഷപ്പെട്ടു.

ശരീരത്തില്‍ നിരവധി വെട്ടുകളേറ്റ രാമകൃഷ്ണനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് എത്തിക്കുന്ന വഴി മരണം സംഭവിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍