UPDATES

സയന്‍സ്/ടെക്നോളജി

ഷോപ്പിംഗ് സ്മാര്‍ട്ടാക്കാന്‍ 5 പുതിയ കണ്ടുപിടുത്തങ്ങള്‍

Avatar

സാറ ഹള്‍സാക്
(വാഷിംഗ്ടണ്‍പോസ്റ്റ്)

ആളുകളുടെ ഷോപ്പിംഗ് കൂടുതല്‍ കൂടുതല്‍ ഓണ്‍ലൈന്‍ ആയി മാറുന്നതോടെ റീട്ടെയ്ല്‍ കച്ചവടക്കാര്‍ അവരുടെ കടയിലെ ഷോപ്പിംഗ് അനുഭവത്തിന് മാറ്റം വരുത്താനുള്ള ഒരുക്കത്തിലാണ്. 

ന്യൂയോര്‍ക്കില്‍ നടന്ന നാഷണല്‍ റീട്ടെയ്ല്‍ ഫെഡറേഷന്‍ ഷോയിലാണ് പുതിയ മാറ്റങ്ങള്‍ കണ്ടത്. ഇവ ലോകമാകെയുള്ള ഷോപ്പിംഗ് മാളുകളില്‍ ഇനി സ്ഥിരം കാഴ്ചയായേക്കും. 

ചിലതൊക്കെ എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയണമെന്നില്ല. എന്നാല്‍ ചില കണ്ടുപിടുത്തങ്ങള്‍ നിങ്ങളുടെ ഷോപ്പിംഗ് രീതിയെത്തന്നെ മാറ്റിമറിച്ചേക്കാം. 

തോഷിബ ടിസിഎക്‌സ് ആംപ്ലിഫൈ; ഈ ടെക്‌നോളജി ഉണ്ടെങ്കില്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി നിങ്ങള്‍ക്ക് സ്വയം ചെക്ക്ഔട്ട് നടത്താം. ആകെ നിങ്ങളുടെ പ്രിയപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റിന്റെ തോഷിബാ ആപ്പ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലുണ്ടായാല്‍ മതി. നിങ്ങള്‍ സാധനങ്ങള്‍ പെറുക്കി കൊട്ടയിലിടുമ്പോള്‍ തന്നെ ഫോണ്‍ ഉപയോഗിച്ച് അവ സ്‌കാന്‍ ചെയ്യാം. ഇറങ്ങിപ്പോകുമ്പോള്‍ ഒരു കമ്പ്യൂട്ടര്‍ ഉപകരണത്തിന് മുന്‍പില്‍ ഫോണ്‍ ഒന്ന് കാണിക്കുക. നിങ്ങള്‍ വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റ് അവിടെ പ്രത്യക്ഷപ്പെടുകയും ഒപ്പം ഈ ആപ്പ് മുഖേനയുള്ള ഡിസ്‌കൗണ്ടുകള്‍ ബില്ലില്‍ കുറയ്ക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡോ ആപ്പിള്‍ പേ പോലെയുള്ള ഡിജിറ്റല്‍ വാലറ്റോ ഉപയോഗിച്ച് പണം അടയ്ക്കാം. 

മാളുകളില്‍ ഷോപ്പിംഗ് ഏറെ സമയം ലാഭിക്കുമെങ്കിലും ആളുകള്‍ക്ക് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ മടി തോന്നാതിരിക്കാന്‍ എന്താണ് വേണ്ടത് എന്നാണു നോക്കേണ്ടത്.

ഇന്റല്‍ മെമ്മറി മിറര്‍: ഒരു പുതിയ ഉടുപ്പ് വാങ്ങാന്‍ ഡ്രസ്സിംഗ് റൂമില്‍ കയറുമ്പോള്‍ നീല വേണോ ചുവപ്പ് വേണോ എന്ന് സംശയം തോന്നിയിട്ടുണ്ടോ? ഇന്റലിന്റെ സ്മാര്‍ട്ട് മിറര്‍ ഉണ്ടെങ്കില്‍ വെറും കൈ ആംഗ്യങ്ങള്‍ കൊണ്ടു നിങ്ങള്‍ക്ക് ഉടുപ്പിന്റെ നിറം മാറ്റാം, രണ്ടുനിറവും അടുത്തടുത്ത് വെച്ച് നോക്കാം. നെയ്മാന്‍ മാര്‍ക്കസ് സ്‌റ്റോറില്‍ ഇത് ഇപ്പോള്‍ തന്നെ ഉപയോഗത്തിലുണ്ട്. 

പലതരം ലുക്കുകള്‍ മാറ്റിമാറ്റി കാണിക്കുന്നതില്‍ സ്മാര്‍ട്ട് മിറര്‍ സാമര്‍ത്ഥ്യം കാണിക്കുന്നു. ചലനവും തുണിയിലെ ചുളിയലുകളും പോലും കൃത്യമായിരുന്നുവെങ്കിലും ഓറഞ്ചുകലര്‍ന്ന ചുവപ്പ് സത്യത്തില്‍ കടുംചുവപ്പായി മാറി. നിറം കാണിക്കുന്നത് അത്ര കൃത്യമായെന്നു വരില്ല.

പാനസോണിക്ക് പവര്‍ ഷെല്‍ഫ്: ലോക്കല്‍ പലചരക്കുകടയിലേയ്ക്ക് നേരം വൈകി ഓടിയെത്തുമ്പോള്‍ നിങ്ങള്‍ അന്വേഷിച്ചുവന്ന അത്യാവശ്യവസ്തു തീര്‍ന്നുവെന്നറിയുന്നത് ഒരു ദുരിതമാണ്. ഉപഭോക്താക്കള്‍ക്ക് ഒരിക്കലും ഔട്ട് ഓഫ് സ്‌റ്റോക്  എന്നവാചകം കേള്‍ക്കേണ്ടിവരാതിരിക്കാനാണ് ഈ കണ്ടെത്തല്‍. ഓരോ ഷെല്‍ഫിലും തൂക്കം തിരിച്ചറിയുന്ന ഒരു മാറ്റ് ഘടിപ്പിക്കുന്നു. ഒരാള്‍ ഒരു ഷെല്‍ഫില്‍ നിന്ന് അവസാനത്തെ പാക്കറ്റ് എടുത്തുമാറ്റുമ്പോള്‍ കടയുടമയ്ക്ക് സ്‌റ്റോക്ക് തീര്‍ന്ന വസ്തുവിനെപ്പറ്റി സന്ദേശം ലഭിക്കുന്നു. 

പവര്‍ഷെല്‍ഫിനു ഡിജിറ്റല്‍ വിലനിയന്ത്രണസംവിധാനവുമുണ്ട്, കേടുവരും മുന്‍പ് വിറ്റു തീര്‍ക്കേണ്ട പഴങ്ങളെപ്പറ്റി ഉടമയെ അറിയിക്കുന്നതോടൊപ്പം ഈ പവര്‍ ഷെല്‍ഫ് അവയുടെ വിലയും കുറച്ച് എഴുതിവയ്ക്കുന്നു. പേപ്പറില്‍ പ്രൈസ് ടാഗുകള്‍ മാറ്റുന്നതിനെക്കാള്‍ ഫലപ്രദമാണീ രീതി. ആയിരക്കണക്കിന് വസ്തുകള്‍ വില്പ്പനയ്ക്കുള്ള വലിയ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രത്യേകിച്ചും.

നാല്‍പ്പതോളം ഭക്ഷണമാര്‍ക്കറ്റുകളില്‍ പവര്‍ ഷെല്‍ഫ് ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഫ്രീസറിലും ഇത് ഉപയോഗിക്കാം.

ഷെല്‍ഫ്ബക്‌സ്: പല ഷോപ്പര്‍മാരും തങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്ന വസ്തുക്കള്‍ വാങ്ങുന്നതിന് മുന്‍പ് ഇന്റര്‍നെറ്റില്‍ പരതി അതിനെപ്പറ്റി ഗവേഷണം നടത്തുമെന്നാണ് അറിവ്. ഷെല്‍ഫ്ബക്ക്‌സ് നിങ്ങളുടെ ഈ ഗവേഷണം കടയ്ക്കുള്ളില്‍ തന്നെ സാധ്യമാക്കുന്നു. 

പല കടകളും ഷോപ്പര്‍മാരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ കൂപ്പണുകള്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെനിലും ഇത് സ്പാം ഇ-മെയില്‍ പോലെ തന്നെയാണ് എന്നാണ് ഷെല്‍ഫ്ബക്‌സ് വിശ്വസിക്കുന്നത്. അതിനുപകരം ഉപഭോക്താവ് സ്വയം ഗവേഷണം നടത്തുകയും സ്വന്തം ഇഷ്ടപ്രകാരം കൂപ്പണുകള്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് മികച്ചത് എന്നും സ്വകാര്യതയെപ്പറ്റി സന്ദേഹങ്ങള്‍ ഉള്ളവര്‍ക്കും ഇത് ഉപകാരപ്പെടുമെന്നും ഷെല്‍ഫ്ബക്‌സ് പറയുന്നു. 

മൈക്രോസോഫ്റ്റിന്റെ സ്വയം ഫാസ്റ്റ്ഫുഡ് ഓര്‍ഡര്‍ ചെയ്യുന്ന കിയോസ്ക്: ഒറ്റനോട്ടത്തില്‍ ഇതൊരു മണ്ടത്തരമായി തോന്നും. ഒരു ഫാസ്റ്റ്ഫുഡ് ഭക്ഷണശാലയിലെ ഒരു വെയ്റ്ററോടു ഭക്ഷണം ആവശ്യപ്പെടുന്നത് ഇത്ര ബുദ്ധിമുട്ടാണോ? ഇത് എന്തു പ്രശ്‌നമാണ് പരിഹരിക്കുന്നത്? 

എന്നാല്‍ ചില ഭക്ഷണശാലകളില്‍ ഇത് പരീക്ഷിച്ചപ്പോള്‍ വന്‍വിജയമാണ് സംഭവിച്ചതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ബില്ലിനോടൊപ്പം നിങ്ങളുടെ ബില്‍ ഇരുപത് ഡോളറാക്കി റൗണ്ട് ചെയ്ത് ഇതിനോട് കൂടെ ഒരു ചോക്‌ളേറ്റ് ചിപ്പ് കുക്കി കൂടി ചേര്‍ക്കട്ടെ എന്ന തരത്തിലുള്ള ചോദ്യങ്ങളിലൂടെ വില്‍പ്പനയില്‍ നാല്‍പ്പത് ശതമാനം വര്‍ധനയുണ്ടെന്നാണ് അവര്‍ പറയുന്നത്. 

മറ്റുസ്ഥാപനങ്ങളിലും ഇത് പരീക്ഷിച്ചു വിജയിച്ചാല്‍ മൈക്രോസോഫ്റ്റിന്റെ ഈ ആശയം ഇനി പലയിടത്തും കാണാനാകും. ഫാസ്റ്റ്ഫുഡ് വലിയ മാര്‍ജിനുള്ള വിപണിയല്ല. അവരുടെ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള അടവുകള്‍ ഏതും അവര്‍ സ്വീകരിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍