UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷോപ്പിംഗ് മാളുകള്‍ വീട്ടിലേക്ക് വരുമ്പോള്‍

Avatar

ടീം അഴിമുഖം

ഇപ്പോഴും നിങ്ങള്‍ ഷോപ്പിംഗ് മാളില്‍ പോകാറുണ്ടോ, എന്തുകൊണ്ട്?

സാധനങ്ങള്‍ വാങ്ങുന്നതിന് വേണ്ടി മാത്രമാണ് അത് ചെയ്യുന്നതെങ്കില്‍ ഈ സീസണില്‍ അത് തീരെ ബുദ്ധിപൂര്‍വമല്ലെന്ന് പറയേണ്ടിയിരിക്കുന്നു. കാരണം ഇന്ത്യയിലെ ഇ-വാണിജ്യ വെബ്‌സൈറ്റുകള്‍ വളരെ അക്രമോത്സുകവും വില വളരെ കുറഞ്ഞതുമായ വാഗ്ദാനങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. അവര്‍ 80 ശതമാനം വരെ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നു എന്ന് മാത്രമല്ല അവരുടെ സേവനങ്ങള്‍ അങ്ങേയറ്റം തൃപ്തികരവുമാണ്.

ഓണ്‍ലൈന്‍ ഫര്‍ണീച്ചര്‍ കടയായ അര്‍ബന്‍ലാഡര്‍.കോമിനെ (urbanladder.com) ഒരു ഉദാഹരണമായി ഒന്ന് പരിശോധിക്കാം. കഴിഞ്ഞ ദിവസം ഞങ്ങളുടെ ഒരു സുഹൃത്ത് ഒരു സോഫയ്ക്ക് ഓഡര്‍ കൊടുത്തു. വെബ്‌സൈറ്റ് വളരെ പെട്ടെന്നു തന്നെ അവരെ വിളിക്കുകയും അവരുടെ മുന്‍ഗണനകള്‍, നിറം, ഇഴയടുപ്പം, ഉപയോഗിക്കുന്ന സാധനസാമഗ്രികള്‍ തുടങ്ങിയവയിലുള്ള താല്‍പര്യങ്ങള്‍ എന്തൊക്കെയാണെന്ന് അന്വേഷിക്കുകയും ചെയ്തു. പിറ്റെ ദിവസം രാവിലെ അവര്‍ അവരെ വീണ്ടും വിളിയ്ക്കുകയും അവരുടെ സൗകര്യപ്രദമായ സമയം ഏതാണെന്ന് അന്വേഷിക്കുകയും ചെയ്തു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ ഓഡര്‍ ചെയ്ത മോഡലിന്റെ ഒരു ചെറുമാതൃക അവര്‍ വീട്ടിലെത്തിച്ച് കൊടുത്തു. ‘മാഡം, ദയവായി ഇത് കുറച്ച് ദിവസം ഉപയോഗിച്ചതിന് ശേഷം അവസാന തീരുമാനത്തിലെത്തു, ‘വളരെ വിനീതമായി ഇങ്ങനെ ഒരു നിര്‍ദ്ദേശം വച്ച ശേഷം അവര്‍ തിരികെ പോയി. 24 മണിക്കൂറിനുള്ളില്‍ തുകല്‍ ഉറ വേണ്ടെന്നും പകരം കറുത്ത ഉറ മതിയെന്നും ഞങ്ങളുടെ സുഹൃത്ത് തീരുമാനിച്ചു. ‘ഒരു പ്രശ്‌നവുമില്ല മാഡം,’ വെബ്‌സൈറ്റുകാര്‍ പ്രതികരിച്ചു.

70,000 രൂപ വിലവരുന്ന സോഫാ സെറ്റ് രണ്ടാഴ്ചയ്ക്കകം എത്തിക്കാമെന്ന് വെബ്‌സൈറ്റുകാര്‍ വാഗ്ദാനം നല്‍കി. എന്നാല്‍ കൃത്യം ഒരാഴ്ചയ്ക്കുള്ളില്‍ അവര്‍ സോഫാ സെറ്റ് വീട്ടില്‍ എത്തിച്ചു. എന്നാല്‍ മൂന്ന് ഇരിപ്പിടങ്ങള്‍ ഉള്ളതും രണ്ട് ഇരിപ്പിടങ്ങള്‍ ഉള്ളതും ഓരോന്ന് വീതവും രണ്ട് ഓരോ ഇരിപ്പിടങ്ങള്‍ ഉള്ളതുമായ സോഫാ സെറ്റ് വീട്ടില്‍ എത്തിയപ്പോള്‍ ഒത്തിരി സോഫകള്‍ ഉണ്ടല്ലോ എന്ന് ഓഡര്‍ നല്‍കിയവര്‍ അന്തംവിട്ടു. ഇത് വളരെ കൂടുതലാണെന്ന് അവര്‍ സൈറ്റുകാരെ വിളിച്ചു പറഞ്ഞു. ‘ഒരു പ്രശ്‌നവുമില്ല മാഡം. താങ്ങള്‍ക്ക് വേണ്ടാത്തതെല്ലാം ഞങ്ങള്‍ മടക്കിയെടുത്തുകൊള്ളാം.’ പിറ്റെ ദിവസം രാവിലെ അര്‍ബന്‍ ലാഡര്‍ ജീവനക്കാര്‍ വീട്ടിലെത്തുകയും അധികമുണ്ടായിരുന്ന ഒറ്റയിരിപ്പിട സോഫ മടക്കിയെടുക്കുകയും ചെയ്തു. മാത്രമല്ല, ചിലവിനത്തില്‍ ഏതാനും നൂറ് രൂപകള്‍ ഒഴികെ ബാക്കി മുഴുവന്‍ പണവും അവര്‍ ഉപഭോക്താവിന് മടക്കി നല്‍കുകയും ചെയ്തു.

ബെസ്റ്റ് ഓഫ് അഴിമുഖം 

ചോക്ളേറ്റ് വന്ന വഴി
ഓണ്‍ലൈനില്‍ പരദൂഷണം പറയല്ലേ…
ഒരു മദ്യമുണ്ടാക്കിയ കഥ : ജോണി വാക്കര്‍ ചരിത്രം
പാലില്ലാത്ത ഐസ്ക്രീം ഡാൻസില്ലാത്ത കല്ല്യാണം പോലെ
മൈലി സൈറസിനെ എല്ലാവരും ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?

‘ഇത്രയും ഋജുവായ ഒരു ഷോപ്പിംഗ് അനുഭവം എനിക്ക് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല,’ ഞങ്ങളുടെ സുഹൃത്ത് തുറന്ന് പറയുന്നു. മില്യണ്‍ കണക്കിന് ഇന്ത്യക്കാരും ഇ-വാണിജ്യ സ്ഥാപനങ്ങളെ കുറിച്ച് ഇതേ അഭിപ്രായം പങ്കുവയ്ക്കുന്നു. നമ്മുടെ പരമ്പരാഗത വാണിജ്യ സ്ഥാപനങ്ങളെയും ഷോപ്പിംഗ് മാളുകളെയും മറ്റ് പ്രമുഖ വ്യാപാര സ്ഥാപനങ്ങളെയും അസ്വസ്ഥരാക്കുന്ന തരത്തിലുള്ള വിലക്കിഴിവുകളെയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

 

പക്ഷെ വന്‍കിട സ്ഥാപനങ്ങളില്‍ പോലും ജനം തിക്കിലും തിരക്കിലും പെടുകയും വില പേശുകയും ദേഷ്യം പിടിയ്ക്കുകയും ഒടുവില്‍ ഏറ്റവും അസന്തുഷ്ടമായ ഒരു ഷോപ്പിംഗ് അനുഭവത്തിന് ഇരയാവുകയും ചെയ്യുന്ന നമ്മുടെ ജനത്തിരക്കേറിയ രാജ്യത്ത്, ഒരു ഋജുവായ ഷോപ്പിംഗ് അനുഭവം പ്രധാനം ചെയ്യാന്‍ കഴുന്നു എന്നതാണ് ഇ-വാണിജ്യ സൈറ്റുകളുടെ ഏറ്റവും പ്രധാന സംഭാവന. അമസോണ്‍ പോലെയുള്ള തങ്ങളുടെ പടിഞ്ഞാറന്‍ മാതൃകകളില്‍ നിന്നാണ് ഇന്ത്യ ഇ-വാണിജ്യ സൈറ്റുകള്‍ വാണിജ്യ നിലവാരം സ്വീകരിക്കുന്നതെന്ന് മാത്രമല്ല, മികച്ച ഉപഭോക്തൃ സേനങ്ങള്‍ പ്രധാനം ചെയ്യുന്നതില്‍ അവര്‍ ബദ്ധശ്രദ്ധരുമാണ്. ഒരു പക്ഷെ അതാവും ഇന്ത്യ ഇ-വാണിജ്യ സ്ഥാപനങ്ങളുടെ ഏറ്റവും അടിയന്തിരവും പ്രധാനവുമായ സംഭാവന.

ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുക്കുന്നതിനായി മത്സരിക്കുന്ന ഫ്ലിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ആമസോണ്‍ തുടങ്ങിയ നിരവധി ഇ-വാണിജ്യ സൈറ്റുകള്‍, അവര്‍ക്ക് വലിയ വിലക്കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കുമ്പോള്‍ നമ്മുടെ പരമ്പരാഗത വാണിജ്യ സ്ഥാപനങ്ങള്‍ വലിയ വലയി ഭീഷണിയായി മാറുന്നു. ഉദാഹരണത്തിന് ഫ്ലിപ്കാര്‍ട്ട്  മൂന്ന് നാല് ആഴ്ച മുമ്പ് നടത്തിയ ‘ബിഗ് ബില്യണ്‍ ഡേ’ വില്‍പന തന്നെയെടുക്കാം. നിസാര വിലയ്ക്ക് ലഭ്യമാവുന്ന സാധനങ്ങള്‍ കരസ്ഥമാക്കു ന്നതിനായി ആയിരക്കണക്കിന് ആളുകളാണ് സൈറ്റിലേക്ക് ലോഗിന്‍ ചെയ്തത്. തീര്‍ച്ചയായും അമിത തിരക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി. സൈറ്റിലേക്ക് ഇരച്ചു കയറിയവരെ നിയന്ത്രിക്കാന്‍ ഫ്ലിപ്കാര്‍ട്ട് സര്‍വറുകള്‍ക്ക് സാധിച്ചില്ല. ‘ബിഗ് ബില്യണ്‍ ഡേ’ വില്‍പനയില്‍ 15 ലക്ഷം ആളുകള്‍ പോര്‍ട്ടല്‍ വഴി ഷോപ്പിംഗ് നടത്തിയെന്നും ഇതേ പദ്ധതി പ്രകാരം വെറും പത്ത് മണിക്കൂറിനുള്ളില്‍ 600 കോടി രൂപയുടെ സാധനങ്ങള്‍ വിറ്റുപോയി എന്നും ഫ്ലിപ്കാര്‍ട്ട് പറയുന്നു.

ഫ്ലിപ്കാര്‍ട്ട് നല്‍കിയ വിലക്കിഴിവില്‍ ബിഗ് ബസാറിന്റെയും പാന്റലൂണിന്റെയും പ്രമോട്ടറായ കിഷോരി ബിയാനിയെയും വാണിജ്യ സംഘടനകളെയും കോപാകുലരാക്കി. ഇത്രയും വലിയ വിലക്കിഴിവ് നല്‍കാന്‍ നമ്മുടെ ഷോപ്പിംഗ് മാളുകള്‍ക്ക് ഒരിക്കലും സാധിക്കില്ല. ഇതിനെതിരെ പലരും സര്‍ക്കാരിന് പരാതി നല്‍കുകയും ചെയ്തു. ‘ഞങ്ങള്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചു. ഈ വിലക്കിഴിവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. വിഷയത്തെ കുറിച്ച് ഞങ്ങള്‍ പരിശോധിക്കും,’ വാണിജ്യ-വ്യവസായ മന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നു.

ഇ-വാണിജ്യ കമ്പനികളുടെ വ്യാപാര രീതികളെയും വാണിജ്യ മാതൃകകളെയും പറ്റി അന്വേഷണം നടത്തണമെന്നും ഈ ഉത്സവകാലത്ത് അവര്‍ക്ക് എങ്ങനെയാണ് ഇത്രയും വലിയ വിലക്കിഴിവ് നല്‍കാന്‍ കഴിയുന്നതെന്ന് കണ്ടെത്തണമെന്നും വ്യാപാര സംഘടനകളുടെ അഖിലേന്ത്യ കോണ്‍ഫഡറേഷന്‍ അവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് പരാതിപ്പെട്ടു കൊണ്ടേയിരിക്കാം. പക്ഷെ ഇതാണ് പുതിയ ജീവിതരീതി.

അപ്പോള്‍ എങ്ങനെയാണ് ഈ ഇ-വാണിജ്യ കമ്പനികള്‍ക്ക് ഇത്രയും വമ്പിച്ച വിലക്കിഴിവുകള്‍ നല്‍കാന്‍ സാധിക്കുന്നത്? അടിസ്ഥാനപരമായി, ഭാവിയില്‍ ലാഭമുണ്ടാവും എന്ന പ്രതീക്ഷയില്‍ നിക്ഷേപകരുടെ പണം അവര്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന്, ഈ വര്‍ഷം ഫ്ലിപ്കാര്‍ട്ട് 1.2 ബില്യണ്‍ ഡോളറിന്റെ (7200 കോടി രൂപ) നിക്ഷേപമാണ് സ്വരൂപിച്ചത്. ഇതില്‍ നല്ലൊരു ശതമാനവും പുതിയ പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി അവര്‍ ചിലവഴിയ്ക്കുന്നു.

ആകര്‍ഷകമായ വിലക്കിഴിവുകളെ കുറിച്ച് മാത്രമല്ല ഈ കഥ. വ്യാജ ഉല്‍പന്നങ്ങളും സത്യസന്ധതയില്ലാത്ത വ്യാപാരികളും മോശം സാധനങ്ങളും തിരക്കേറിയ കടകളും ശീലമായിരുന്നു ഒരു രാജ്യത്ത് ആധുനിക ഷോപ്പിംഗിന്റെ ആദ്യ രുചികള്‍ പ്രധാനം ചെയ്തത് ഷോപ്പിംഗ് മാളുകളാണ്. അവിടെ ഉപഭോക്താക്കള്‍ക്ക് കുറച്ച് ബഹുമാനവും നിലവാരമുള്ള ഉല്‍പന്നങ്ങളും ലഭ്യമായി.

എന്നാല്‍ ഉപഭോക്താക്കളെ അതിന്റെ ഹൃദയത്തില്‍ സൂക്ഷിയ്ക്കുന്ന ഇ-വാണിജ്യ സ്ഥാപനങ്ങളാവും നമ്മുടെ ഷോപ്പിംഗ് സങ്കല്‍പങ്ങള്‍ക്ക് പുതിയ നിര്‍വചനങ്ങള്‍ നല്‍കാന്‍ പോകുന്നത്. കാരണം, ആയിരക്കണക്കിന് കടകളില്‍ കയറി ഇറങ്ങുന്നതിനായി ആധുനിക ഉപഭോക്താവിന് ഒരു മൗസ് അമര്‍ത്തലിന്റെ ആവശ്യം മാത്രമേ വരുന്നുള്ളു. അയാള്‍ തിരക്കേറിയ തെരുവുകളിലൂടെ വിയര്‍ത്ത് കുളിച്ച് നടന്ന് അസഹിഷ്ണുവായി ഒരു കടയില്‍ നിന്നും മറ്റൊന്നിലേക്ക് അലയാന്‍ ആഗ്രഹിയ്ക്കുന്നില്ല. ഇതാണ് ആധുനിക സാങ്കേതിക വിദ്യയ്ക്ക് ചെയ്യാന്‍ സാധിയ്ക്കുന്നതെങ്കില്‍, തീര്‍ച്ചയായും ഇനി കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യ നമുക്ക് ആവശ്യമായി വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍