UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്ഷേത്രങ്ങളുടെ പരിസരത്തെ കച്ചവടം: കുമ്മനത്തിന്റെ പ്രസ്താവന ജനങ്ങളെ വിഭജിക്കുന്നതെന്ന്‌ ഉമ്മന്‍ചാണ്ടി

അഴിമുഖം പ്രതിനിധി

ക്ഷേത്രപരിസരത്തെ അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാന്‍ വേണ്ട നടപടികള്‍ ക്ഷേത്ര കമ്മിറ്റികള്‍ക്ക് തീരുമാനിക്കാം എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടതിന് എതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. കുമ്മനത്തിന്റെ പ്രസ്താവന കേരളത്തിലെ ജനങ്ങളെ വിഭജിക്കുന്നതാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ താന്‍ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് കുമ്മനം വ്യക്തമാക്കി.

കേരളത്തിന്റെ ചരിത്രവും പാരമ്പര്യവും കുമ്മനവും ബിജെപിയും മറക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്വേഷം വിതയ്ക്കുന്നവരെ നാട് പുറംതള്ളുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കുമ്മനത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ ഇന്നലെ പിണറായി വിജയനും രംഗത്തെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍