ഒരിക്കല്‍ നഷ്ടപ്പെട്ടു പോയ പ്രണയം ഇപ്പോഴും ഒരു വേദനയായി നിങ്ങളില്‍ അവശേഷിക്കുന്നുണ്ടോ? ഇനിയൊരു പ്രണയം വേണ്ട എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണോ നിങ്ങള്‍. എങ്കില്‍ മുതിര്‍ന്ന അഭിനയ പ്രതിഭകളായ നസിറുദീന്‍ ഷായും ഷെര്‍നാസ് പട്ടേലും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ഇന്റ്. കഫേ-നൈറ്റ് ഒന്നു കാണേണ്ടിയിരിക്കുന്നു.
30 വര്‍ഷത്തിനു മുന്‍പ് പിരിഞ്ഞ ഇവര്‍ പിന്നീട് കാണുന്നത് ഒരു കൊല്‍ക്കത്തയിലെ ഒരു കഫേയില്‍ വച്ചാണ്. അതിന്റെ ഉടമസ്ഥന്‍ നസിറുദീന്‍ ഷായുടെ കഥാപാത്രവും. ഇവരുടെ പ്രണയം വീണ്ടും തളിര്‍ക്കാന്‍ ആരംഭിക്കുമ്പോള്‍ സ്ക്രീനില്‍ ഒരു പുതു തലമുറ പ്രണയവും എത്തുന്നു.
ഒന്ന് കാലങ്ങള്‍ക്ക് ശേഷം കൂടിച്ചേരാന്‍ ഒരുങ്ങുമ്പോള്‍ മറ്റൊന്ന് തകര്‍ച്ചയുടെ വക്കിലുമാണ്. പക്ഷേ അധിരജ് ബോസ് സംവിധാനം ചെയ്ത ഈ ഷോര്‍ട്ട്ഫിലിം കണ്ടു തീരുമ്പോള്‍ രണ്ടാമതൊരു ചാന്‍സ് നിങ്ങളുടെ പ്രണയത്തിനു നല്‍കാന്‍ നിങ്ങള്‍ തയ്യാറാവും, അതെക്കുറിച്ച് ചിന്തിക്കുകയും ചെയ്യും. ഷോര്‍ട്ട് ഫിലിം കാണാം…