UPDATES

ഋഷിരാജ് സിംഗിനു കാരണം കാണിക്കല്‍ നോട്ടീസ്

അഴിമുഖം പ്രതിനിധി

ആഭ്യന്തര മന്ത്രിയെ സല്യൂട്ട് ചെയ്യാത്ത നടപടിയില്‍ എഡിജിപി ഋഷിരാജ് സിംഗിന് കാരണം കാണിക്കല്‍ നോട്ടീസയക്കാന്‍ നിര്‍ദ്ദേശം. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോര്‍ട്ട് പ്രകാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നടപടിക്കു നിര്‍ദേശം നല്‍കിയത്. സല്യൂട്ട് വിവാദത്തെ തുടര്‍ന്ന് ഋഷിരാജ് സിംഗിനെതിരെ നടപടി വേണമെന്ന് യുഡിഎഫും സര്‍ക്കാരും ആവശ്യമുയര്‍ത്തിയിരുന്നു.

ബോധപൂര്‍വ്വമുള്ള വീഴ്ച്ചയല്ല തന്‍റെ ഭാഗത്ത് നിന്നുണ്ടായത് എന്ന സിംഗിന്‍റെ വിശദീകരണവും ചേര്‍ത്ത്  ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തൃശൂര്‍ പോലീസ് അക്കാദമിയിലെ പാസ്സിംഗ് ഔട്ട് പരേഡിനായി എത്തിയ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയെ  വേദിയിലിരുന്ന ഋഷിരാജ് സിംഗ് പ്രോട്ടോക്കോള്‍ പ്രകാരം സല്യുട്ട് ചെയ്യുകയോ ഇരുന്നിടത്തു നിന്നും എഴുന്നേല്‍ക്കുകയോ ചെയ്യുകയുണ്ടായില്ല .

വിഐപികൾ വരുമ്പോൾ എഴുന്നേറ്റ് നിൽക്കണ്ട ആവശ്യമില്ല .പ്രോട്ടോക്കോള്‍ പ്രകാരം  ദേശീയ ഗാനം ആലപിക്കുമ്പോഴാണ് എഴുനേറ്റ് നിൽക്കേണ്ടത് എന്നും  ക്ഷണിക്കപ്പെട്ട് എത്തിയ അതിഥിയായതിനാൽ മറ്റു അതിഥികളെ കാണുമ്പൊള്‍ എഴുനേല്‍ക്കണ്ട ആവശ്യം ഇല്ലെന്നുമായിരുന്നു ഋഷിരാജ് സിംഗിന്റെ നിലപാട്.

കൂടുതല്‍ വായിക്കൂ

എന്നേ കെട്ടുകെട്ടിക്കേണ്ടിയിരുന്ന ഋഷിരാജ് സിംഗ്!
ഋഷിരാജ് തെറിച്ചത് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനെതിരെ നടപടി ഉറപ്പായപ്പോള്‍
ഋഷിരാജിനെ തെറിപ്പിച്ചതിന് പിന്നിലെ സുതാര്യമല്ലാത്ത സര്‍ക്കാര്‍
എഴുന്നേറ്റ് നില്‍ക്കേണ്ടത് ദേശീയ ഗാനം ചൊല്ലുമ്പോള്‍- ഋഷി രാജ് സിംഗ്; വിവാദം അനാവശ്യം- രമേശ് ചെന്നിത്തല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍