UPDATES

550 കിലോമീറ്റര്‍ നീന്തി റെക്കോര്‍ഡിടാന്‍ 11കാരി

അഴിമുഖം പ്രതിനിധി

മണ്‍സൂണ്‍ മഴ പെയ്ത് നിറഞ്ഞുകവിഞ്ഞ ഗംഗാനദിയിലൂടെ 11കാരി 550 കിലോമീറ്റര്‍ നീന്തുന്നു. കാണ്‍പൂര്‍ മുതല്‍ വാരണാസി വരെ നീന്തി റെക്കോര്‍ഡ് സ്ഥാപിക്കാനാണ് ശ്രദ്ധ ശുക്ലയുടെ പരിശ്രമം. 13 ഒളിമ്പിക് മാരത്തണിനു തുല്യമാണ് ശ്രദ്ധ നീന്തി കടക്കാന്‍ പോകുന്ന 550 കിലോമീറ്റര്‍.

10 ദിവസത്തിനുള്ളില്‍ വരാണാസിയില്‍ എത്തുന്ന നീന്തലിനാണ് ഇന്ന് ശ്രദ്ധ തുടക്കം കുറിച്ചത്. സന്ദേശ പര്യടനത്തിന്റെ ഭാഗമായി ദിവസേന 60 കിലോമീറ്റര്‍ നീന്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. 42.195 കിലോമീറ്ററാണ് ഒളിമ്പിക്‌സിലെ ഒരു മാരത്തണ്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ദൂരം. 550 കിലോമീറ്റര്‍ നീന്തുന്നതോടെ ശ്രദ്ധയുടെ പേരില്‍ പുതിയ റെക്കോര്‍ഡാണ് പിറക്കാന്‍ പോകുന്നത്. ദീര്‍ഘ ദൂര നീന്തല്‍ റെക്കോര്‍ഡ് ശ്രദ്ധയ്ക്കിത് ആദ്യമായിട്ടല്ല. 6 വയസ്സുള്ളപ്പോള്‍ 10 കിലോമീറ്റര്‍ ദൂരവും 6 കിലോമീറ്റര്‍ ദൂരം 7ാം വയസിലും നീന്തികടന്ന് മുമ്പ് റെക്കോര്‍ഡ് രചിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍