UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിഭക്തര്‍ പെണ്‍മക്കളെ ബഹുമാനിക്കുന്ന വിധം: ശ്രുതി സേത്തിന്റെ തുറന്ന കത്ത് മോദിഭക്തര്‍ പെണ്‍മക്കളെ ബഹുമാനിക്കുന്ന വിധം: ശ്രുതി സേത്തിന്റെ തുറന്ന കത്ത്

ടീം അഴിമുഖം

ടീം അഴിമുഖം

ശ്രുതി സേത്ത്

ഞാനീ കത്ത് രാജ്യത്തിന് മുഴുവനുമായാണ് എഴുതുന്നത്. കാരണം നൂറിലേറെ കോടി ജനങ്ങളുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്താന്‍ ഒരാളെക്കൊണ്ടു മാത്രം കഴിയില്ല. വ്യക്തിപരമായ തലത്തില്‍ ബോധമുണ്ടായാലേ മാറ്റം സംഭവിക്കൂ.

ജൂണ്‍ 28-നു രാവിലെ നമ്മുടെ പ്രധാനമന്ത്രി അനുഗ്രഹിച്ചുവിട്ട ഒരു പരിപാടിയെക്കുറിച്ച്-#selfiewithdaughter- എന്റെ അഭിപ്രായം പ്രകടിപ്പിക്കുക എന്ന ഗുരുതരമായ അബദ്ധം ഞാന്‍ ചെയ്തു.

പെണ്‍ ഭ്രൂണഹത്യയെ കുറിച്ചു അവബോധം ഉണ്ടാക്കാനുള്ള ഒരു വഴിയും, മധുരമായൊരു സന്ദേശവുമായാണ് പലരും അതിനെ കണ്ടത്. നിര്‍ഭാഗ്യവശാല്‍ എനിക്കാ ആശയം അത്രകണ്ട് ബോധ്യപ്പെട്ടില്ല. 11 മാസം പ്രായമായ ഒരു പെണ്‍കുട്ടിയുടെ അമ്മ കൂടിയാണ് ഞാനെന്ന് നിങ്ങള്‍ ഓര്‍ക്കണം. പക്ഷേ ഇത്തരം ഉപരിപ്ലവമായ പരിപാടികളല്ല മാറ്റത്തിന്റെ പുതുയുഗം കൊണ്ടുവരുമെന്ന് കരുതുന്ന ഒരാളില്‍നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നത്.

ഈ അഭിപ്രായം ട്വിറ്ററില്‍ ഇടുക എന്ന അതീവഗുരുതരമായ മറ്റൊരു അബദ്ധം കൂടി ഞാന്‍ ചെയ്തു. അപ്പോള്‍, ഞാന്‍ ചിന്തിക്കാന്‍ ധൈര്യപ്പെടുക മാത്രമല്ല, അവ പൊതുമണ്ഡലത്തില്‍ വെയ്ക്കാനും ധൈര്യപ്പെട്ടു.

ഷേക്സ്പിയറെ കടംകൊണ്ടു എന്നു തോന്നാമെങ്കില്‍ക്കൂടി പറയാതെ വയ്യ, പിന്നെയങ്ങോട്ട് നരകത്തിന്റെ വെള്ളക്കെട്ടുകള്‍ തുറക്കുകയായിരുന്നു. വിദ്വേഷട്വീറ്റുകളുടെ സുനാമി എനിക്കുമേല്‍ ആഞ്ഞടിച്ചു. 48 മണിക്കൂര്‍ നിലക്കാത്ത ഭര്‍ത്സനം എന്റെ ട്വീറ്റിന് കീഴെ നിറഞ്ഞു. എന്നെ, എന്റെ കുടുംബത്തിനെ, ‘മുസ്ലീം’ ആയ എന്റെ ഭര്‍ത്താവിനെ, 11 മാസം പ്രായമുള്ള മകളെ, നിലനില്‍ക്കുന്നില്ലാത്ത, ചുരുങ്ങിപ്പോയ, ഒരുപകാരവുമില്ലാത്ത നടി എന്ന അവസ്ഥയെ എല്ലാം അതില്‍ ആക്രമിക്കപ്പെട്ടു.

നമ്മുടെ പ്രധാനമന്ത്രിയെ ഞാന്‍ -*gasp*- സെല്‍ഫികളില്‍ അഭിരമിക്കുന്ന ഒരാള്‍ എന്നു വിളിച്ചു. ഇത്തരം തട്ടിപ്പുകള്‍ നിര്‍ത്തി പരിഷ്കരണങ്ങള്‍ നടത്താന്‍ ഞാന്‍ അദ്ദേഹത്തോടാവശ്യപ്പെട്ടു. ഞാന്‍ ചെയ്തത് തെറ്റാണോ? കടത്തിപ്പറഞ്ഞോ? അദ്ദേഹത്തിന്റെ അനുയായികള്‍ക്കും ഇപ്പോഴത്തെ സര്‍ക്കാരിനും തീര്‍ച്ചയായും അങ്ങനെ തോന്നാം. ഇന്ത്യയിലെ നികുതി അടക്കുന്ന ഒരു സമ്മതിദായക എന്ന നിലക്ക് എനിക്ക് അദ്ദേഹത്തിന്റെ നയങ്ങളെ വിമര്‍ശിക്കാന്‍ അവകാശമില്ലേ. ഞാന്‍ അദ്ദേഹത്തിന്റെ അധികാരത്തെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ചിരിക്കുന്നു. രാജ്യത്തെ പരമ്മോന്നത പദവിയെ (വാസ്തവത്തില്‍ അത് രാഷ്ട്രപതിയുടേതാണ്) ഞാന്‍ അവഹേളിച്ചിരിക്കുന്നു. ഞാന്‍ ശിക്ഷ അര്‍ഹിക്കുന്നു. ട്വിറ്റര്‍ എളുപ്പത്തില്‍ നല്‍കുന്ന മറവിന്റെയും പ്രാപ്യതയുടെയും ബലത്തിലുള്ള വെറുപ്പിന്റെ രൂപത്തില്‍ ഞാന്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

ആണുങ്ങളും പെണ്ണുങ്ങളുമായ നിരവധിപേര്‍ എന്നെക്കുറിച്ച് കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചിരിക്കുന്നു. മറ്റൊരാളുടെ മകളെന്ന, ഭാര്യയെന്ന, അമ്മയെന്ന, എല്ലാത്തിനുമുപരി ഒരു സ്ത്രീയെന്ന നിലയിലുള്ള എന്റെ എല്ലാ ആത്മാഭിമാനത്തെയും ഉരിഞ്ഞുകളഞ്ഞു. സ്വന്തം പെണ്‍മക്കളോടൊത്തു സെല്‍ഫിയെടുത്തവര്‍ അടുത്ത നിമിഷം എന്നെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്നു. എനിക്കെന്റെ ശരിക്കുള്ള അച്ഛനാരെന്ന് അറിയാമോയെന്ന് ചോദിക്കുന്നു. കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനാലാണോ അച്ചന്‍റെയൊപ്പം സെല്‍ഫിയെടുക്കാന്‍ എതിര്‍പ്പെന്ന് സംശയിക്കുന്നു. ഇതൊക്കെ വന്നവയില്‍ താരതമ്യേന മാന്യമായ ചീത്തവിളികളാണ്. നന്നായിട്ടുണ്ട് മാന്യമഹാജനങ്ങളേ. നിങ്ങളുടെ പെണ്‍മക്കള്‍ക്ക് അഭിമാനിക്കാം.

പരസ്പരം ശാക്തീകരിക്കേണ്ട സ്ത്രീകള്‍ എന്നോട് ഞാന്‍ ഒരു വേശ്യയാണോ എന്നു ചോദിച്ചു. എന്റെ മോളെയും അങ്ങനെ ആക്കാനാണോ ഉദ്ദേശമെന്നും. പ്രധാനമന്ത്രിയുടെ പേരുപയോഗിച്ചു ചുളുവില്‍ പ്രശസ്തിക്കും അങ്ങനെ എന്റെ പൊലിഞ്ഞ അഭിനയത്തൊഴില്‍ മെച്ചപ്പെടുത്താനുമാണോ എന്നും. നിങ്ങളുടെ ആണ്‍മക്കള്‍ക്ക് എതിര്‍ലിംഗക്കാരോടുണ്ടാകാന്‍ ഇടയുള്ള അഗാധമായ ബഹുമാനത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ നടുങ്ങുകയാണ്.

അപ്പോള്‍ യഥാര്‍ത്ഥ സംഗതി ഇതാ കിടക്കുന്നു. പെണ്‍കുട്ടികള്‍ വളരേണ്ട അന്തരീക്ഷത്തെ  ഏറ്റവും വിഷമയമാക്കുന്ന നിങ്ങള്‍ അവരോടോത്ത് സെല്‍ഫിയെടുക്കുന്നതില്‍ എന്താണ് കാര്യം? ഒരു ചിത്രമെടുക്കുന്നതുകൊണ്ടു നമ്മുടെ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ പിതൃദായക ക്രമത്തെയും  സ്ത്രീവിദ്വേഷത്തെയും  എങ്ങനെയാണ് മാറ്റാനാവുക? ഇത്രയേറെ നിന്ദയും അപമാനവുമാണ് നിങ്ങള്‍വര്‍ക്ക് നല്‍കുന്നതെങ്കില്‍ പെണ്‍കുട്ടികളുടെ എണ്ണം കൂട്ടിയിട്ടു എന്താണ് കാര്യം?

എന്നെ 48 മണിക്കൂറോളം നിര്‍ത്താതെ ചീത്ത വിളിച്ചവര്‍ ഒരിക്കലെങ്കിലും ഓര്‍ത്തോ ഞാനും ഒരാളുടെ മകളാണെന്ന്? ഇത്രയേറെ തെറിവിളികള്‍ നിങ്ങളുടെ മകള്‍ക്കാണ് കേള്‍ക്കുന്നതെങ്കില്‍ എന്ന്‍ നിങ്ങള്‍ ഒരിക്കലെങ്കിലും സ്വയം ചോദിച്ചോ? ‘ഇല്ല’ എന്നായിരിക്കും ഉത്തരമെന്ന് ഞാന്‍ ഊഹിക്കുന്നു.

കാരണം നിങ്ങള്‍ നിങ്ങളുടെ #selfiewithdaughter-നു എത്ര ലൈക് കിട്ടി എന്നു നോക്കുന്ന തിരക്കിലായിരിക്കും.

ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് എനിക്കു പറയാനുള്ളത് ഇതാണ്:

പ്രിയപ്പെട്ട സര്‍,

സ്ത്രീകളെ ശാക്തീകരിക്കാന്‍ താങ്കള്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താങ്കളുടെ പേരില്‍ പ്രചരിപ്പിക്കുന്ന ഇത്തരം വിദ്വേഷത്തെ താങ്കള്‍ അപലപ്പിക്കണം.

ദൌര്‍ഭാഗ്യവശാല്‍ കടുത്ത തിരിച്ചടിയെ തുടര്‍ന്ന് ഞാന്‍ എന്റെ ആദ്യ ട്വീറ്റ് മായ്ച്ചുകളഞ്ഞു. പക്ഷേ ഞാന്‍ പറഞ്ഞതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു എന്നു മാത്രമല്ല ഞാനത് ആവര്‍ത്തിക്കുകയും ചെയ്യുന്നു: “സെല്‍ഫികള്‍ മാറ്റം കൊണ്ടുവരില്ല, പരിഷ്കരണങ്ങള്‍ കൊണ്ടുവരും. അതുകൊണ്ടു ദയവായി ചിത്രങ്ങള്‍ക്കപ്പുറം ശ്രമിക്കുകയും വലുതാവുകയും ചെയ്യുക. ഒന്ന്‍ ചെയ്തുനോക്കൂ!”

പിന്നെ ഇതൊരു കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നുള്ള എന്റെ ആദ്യ സംശയം ശരിയായി വന്നതില്‍ എനിക്കു കടുത്ത ദുഖവുമുണ്ട്. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍