UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിയാചിനില്‍ നിന്ന്‌ രക്ഷപ്പെടുത്തിയ ഹനമന്തപ്പ മരിച്ചു

അഴിമുഖം പ്രതിനിധി

സിയാചിനില്‍ മഞ്ഞുമലയ്ക്കടിയില്‍ നിന്നും രക്ഷപ്പെടുത്തിയ ഹനമന്തപ്പ മരിച്ചു. രാവിലെ 11.45 ഓടെയാണ് മരിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അപകടം ഉണ്ടായി ഒരാഴ്ചയ്ക്കുശേഷം മഞ്ഞിനടിയില്‍ നിന്നും രക്ഷപ്പെടുത്തിയ ഹനുമന്തപ്പ രണ്ടു ദിവസമായി ചികിത്സയിലായിരുന്നു. 33 വയസ്സുള്ള ഹനമന്തപ്പ സൈന്യത്തില്‍ ലാന്‍സ് നായക് ആയിരുന്നു. അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണം.

സിയാചിനിലെ സോനം മേഖലയില്‍ സൈനിക പോസ്റ്റിനു മുകളിലേക്ക് മഞ്ഞ് ഇടിഞ്ഞു വീഴുകയായിരുന്നു. 25 അടി ആഴത്തില്‍ നിന്നാണ് ഹനമന്തപ്പയെ ജീവനോടെ പുറത്തെടുത്തത്. കര്‍ണാടക സ്വദേശിയാണ്.

സിയാചിനില്‍ നിന്നും ദല്‍ഹിയിലെ സൈനിക ആശുപത്രിയിലെത്തിച്ച ഹനമന്തപ്പയുടെ നിലഗുരുതരമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കരളും വൃക്കയും അടക്കമുള്ള ആന്തരാവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല.  പോസ്റ്റിലുണ്ടായിരുന്ന മറ്റു ഒമ്പത് സൈനികരും അപകടത്തില്‍ മരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍