UPDATES

സിദ്ധിവിനായക ക്ഷേത്രത്തിലെ കാണിക്കയില്‍ വന്‍വര്‍ധന; പകുതിയോളം നിരോധിച്ച പഴയ നോട്ടുകള്‍

അഴിമുഖം പ്രതിനിധി

 

മുംബൈയിലെ പ്രസിദ്ധമായ സിദ്ധിവിനായക് ക്ഷേത്രത്തില്‍ ഭക്തര്‍ ഒരാഴ്ചയ്ക്കുള്ളില്‍ നിക്ഷേപിച്ചത് 27.5 ലക്ഷം രൂപയുടെ നിരോധിച്ച പഴയ നോട്ടുകള്‍. അതോടൊപ്പം, ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച പണത്തിന്റെ അളവ് ഇരട്ടിയാവുകയും ചെയ്തു. എല്ലാ ദിവസവും ഭണ്ഡാരങ്ങള്‍ തുറന്ന് പണം ശേഖരിക്കാനും പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനും സര്‍ക്കാര്‍ എല്ലാ ആരാധനാലയങ്ങള്‍ക്കും കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

 

മഹാരാഷ്ട്രയിലെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നാണ് സിദ്ധിവിനയാക് ക്ഷേത്രം. ഓരോ ആഴ്ച ഇടവിട്ടാണ് ഇവിടെ ഭണ്ഡാരം തുറക്കുന്നതും പണം എണ്ണിത്തിട്ടപ്പെടുത്തുന്നതും. കഴിഞ്ഞ ബുധനാഴ്ച ഭണ്ഡാരം തുറന്നപ്പോഴാണ് വരുമാനം ഇരട്ടിയായി വര്‍ധിച്ചത് മനസിലാകുന്നത്. സാധാരണയായി 35-40 ലക്ഷമാണ് ഒരാഴ്ച ക്ഷേത്രത്തില്‍ ലഭിക്കാറുള്ളത്. എന്നാല്‍ എട്ടിന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു ശേഷം വന്‍ വര്‍ധനവുണ്ടാവുകയായിരുന്നു. ഭക്തര്‍ പഴയ 500, 1000 രൂപാ നോട്ടുകള്‍ കാണിക്കയായി നിക്ഷേപിച്ചതാവാം കാരണമെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ നരേന്ദ്ര റാണെ പറഞ്ഞു.

 

ഈ മാസം ഏഴു മുതല്‍ 15 വരെയുള്ള സമയത്തെ കണക്കാണ് കഴിഞ്ഞ ദിവസം തിട്ടപ്പെടുത്തിയത്. ആ ആഴ്ചയിലെ വരുമാനം 60 ലക്ഷത്തില്‍ കൂടുതലായിരുന്നു. ഇതില്‍ 500 രൂപാ നോട്ടുകളുടെ 3,500 രൂപാ നോട്ടുകളും 1000-ത്തിന്റെ 1,100 നോട്ടുകളുമായി 27.5 ലക്ഷം രൂപയുണ്ടായിരുന്നുവെന്നും റാണെ വ്യക്തമാക്കി. പുതുതായി പുറത്തിറക്കിയ 2,000-ത്തിന്റെ 90 നോട്ടുകളും ഭണ്ഡാരപ്പെട്ടികളില്‍ നിന്ന് ലഭിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍