UPDATES

യാത്ര

ഇതിനുള്ളിലെവിടെയോ തപമാണഗസ്ത്യന്‍; അഗസ്ത്യകൂടം – ഫോട്ടോ ഫീച്ചര്‍

Avatar

രാമ രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുന്‌പേ കനല്ക്കാട് താണ്ടാം
നോവിന്റെ ശൂല മുന മുകളില്‍ കരേറാം
നാരായ ബിന്ദുവിലഗസ്ത്യനെ കാണാം

 

കേട്ട് കേട്ട് പഠിച്ച കവിതകളില്‍ ഒന്നാണ് അഗസ്ത്യഹൃദയം. ഏറ്റവും കൂടുതല്‍ ചൊല്ലിയിട്ടുള്ളതും ചൊല്ലാന്‍ ഭയങ്കര ഇഷ്ടമുള്ളതുമായ കവിത. അത് കൊണ്ട് തന്നെ അഗസ്ത്യകൂടം യാത്ര വളരെ പ്രിയപ്പെട്ടതും കാത്തിരുന്നതുമായിരുന്നു. ചില കാഴ്ചകള്‍, മനസ്സില്‍ ഓടിവന്ന ആ കവിതകളിലെ ചില വരികളും. സിജീഷ് വി ബാലകൃഷ്ണന്‍റെ യാത്രകള്‍

 


നഷ്ടപ്രതാപത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്ന ഒരു പഴയ കെട്ടിടം. അതിലൊരിക്കല്‍ നിറഞ്ഞു നിന്നിരുന്ന ശബ്ദങ്ങള്‍, ഭൂതകാലത്തിലേക്ക് ഭാവനയുടെ ചെവിയോര്‍ത്താല്‍ കേള്‍ക്കാവുന്ന തരത്തില്‍, നമ്മളെ സ്വാഗതം ചെയ്യുന്നു.

 


ജീവിതംപോലെ തന്നെയാണ് കാട്ടിലെ വഴികളും. വെളിച്ചവും ഇരുട്ടും ഇടകലര്‍ന്ന്; എന്നാലോ ഒരു നനുത്ത, പച്ച നിറഞ്ഞ, തണുപ്പ് കൊണ്ട് നമ്മളെ പൊതിഞ്ഞ് …

 


ദൈവങ്ങളെ… 

 


വേര്‍പെടുത്താനാവാത്ത വിധം ഒന്നായി …

 


പൊങ്ങിനില്ക്കുന്ന മുടി കണ്ടാല്‍ അറിയാം കാട്ടിലെ ഫ്രീക്കന്‍ ആണെന്ന് .

 


പ്രകൃതിയില്‍ കാണുന്ന പെയിന്റിംഗിനേക്കാള്‍ മനോഹരം വേറൊന്നില്ല

 


നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോ സ്തംഭിച്ചു നില്‍ക്കുന്നുവല്ലോ… കമ്പിതഹൃദന്തമവ്യക്തമായോര്‍ക്കുന്ന മുന്‍പരിചയങ്ങളാണല്ലേ..?


ചിട നീണ്ട വഴിയളന്നും പിളര്‍ന്നും 
കാട്ടു ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും 
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും 
ഭാണ്ഡ മൊലിവാര്‍ന്ന ചുടുവിയര്‍പ്പാല്‍ പൊതിഞ്ഞും 
മലകയറുമീ നമ്മളൊരുവേളയൊരുകാത 
മൊരുകാതമേയുള്ളു മുകളീലെത്താന്‍.


വേണമെങ്കില്‍ ഒന്ന് തട്ടിയാല്‍ ആ കുഞ്ഞു ജീവികളെ അകറ്റാം. ആ പുഷ്പം മാത്രമായി ഫോട്ടോ എടുക്കാം. പക്ഷെ അതവരുടെ ലോകമാണ്. അവരുടെ മാത്രം. കാണാം, ആസ്വദിക്കാം. അത്ര മാത്രം.

മൊട്ടുകള്‍, പൂക്കള്‍

 


പാല്‍മേഘങ്ങളില്‍ നീരാടുന്ന മലനിരകള്‍. ഏതു കഠിനമായ കയറ്റവും അതിന്റെ ക്ഷീണവും നമ്മള്‍ മറന്നു പോകും ഈ കാഴ്ചയുടെ മാസ്മരികതയില്‍…


ഇപ്പൊഴീ അനുജന്റെ ചുമലില്‍ പിടിക്കൂ 
ഇപ്പാപ ശില നീ അമര്‍ത്തി ചവിട്ടൂ 
ജീവന്റെ തീ മഴുവെറിഞ്ഞു ഞാന്‍ നീട്ടും 
ഈ വഴിയില്‍ നീ എന്നിലൂടെ കരേറൂ

 


നീര്‍ക്കിളികള്‍ പാടുമൊരു ദിക്കുകാണാമവിടെ 
നീര്‍ക്കണിക തേടിഞാനൊന്നുപോകാം

 


വന്ന വഴികള്‍ …

 


ശൈലകൂടത്തിന്റെ നിടിലത്തിനപ്പുറം 
ശ്രീലമിഴി നീര്‍ത്തുന്ന വിണ്ണിനെക്കണ്ടുവോ..??


……. വിണ്ണിന്റെ കയ്യിലൊരു 
ചെന്താമരച്ചെപ്പുപോലെ യമരുന്നൊരീ 
മണ്‍കുടം കണ്ടുവോ? ഇതിനുള്ളിലെവിടെയോ 
എവിടെയോ തപമാണഗസ്ത്യന്‍

അഗസ്ത്യ മുനി

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍