UPDATES

യാത്ര

കാട്ടിലെത്തിയാല്‍ നിശബ്ദരാകുന്ന കൂട്ടുകാര്‍ക്ക്

Avatar

ഏകരാണ് ഓരോരുത്തരും. എവിടെയൊക്കെയോ നമ്മെ പൂരിപ്പിക്കാന്‍ ആരൊക്കെയോ വരുന്നു, ചിലത് ജീവിതത്തോളം ചേര്‍ന്നു നില്‍ക്കുന്നു, ജീവിതം തന്നെയാകുന്നു, ചിലത് ഒരോര്‍മപോലും അവശേഷിപ്പിക്കാതെ മാഞ്ഞുപോകുന്നു. താളം തെറ്റലുകള്‍… പതറിച്ചകള്‍….ദുഖ:ഭരിതവും അതേസമയം പ്രതീക്ഷാനിര്‍ഭരവുമായ എന്തൊക്കെയോ എല്ലായ്പ്പോഴും ബാക്കിവയ്ക്കുന്ന ജീവിതമേ… നീ എന്നില്‍ നിറയ്ക്കുന്നതെന്തെല്ലാമാണ്! ഈ കാഴ്ചകള്‍, ഈ ലോകം… കർണ്ണാടകയിലെ കുമാരപര്‍വ്വത (പുഷ്പഗിരി) ത്തിലേക്ക് സിജീഷ് വി. ബാലകൃഷ്ണന്‍ നടത്തിയ യാത്രയിലെ ദൃശ്യാനുഭവങ്ങള്‍.   

 


ഓരോ പ്രാവശ്യവും കാട്  കയറി ഇറങ്ങി വരുമ്പോള്‍ ജീവിതത്തോട് അവാച്യമായൊരു സ്നേഹം ഉടലെടുക്കും . വാചാലമായ ആ നിശബ്ദത തരുന്ന ഊര്‍ജം. താരതമ്യങ്ങള്‍ക്ക് അതീതമാകുന്നു. ആ നിഗൂഡത എപ്പോഴും മാടി വിളിച്ചുകൊണ്ടിരിക്കും. 

 


അവിടെ മനുഷ്യന്റേതു പോലെ മതില്‍കെട്ടി ഉയര്‍ത്തലുകള്‍ ഇല്ല. പരസ്പരം, കെട്ടുപിണഞ്ഞ്, അതിലലിഞ്ഞു ചേര്‍ന്ന്…

 


പ്രണയം – അത് തികച്ചും അന്ധമാകുന്നു. അത്  മനസില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങള്‍ക്ക് കാടെന്നോ നാടെന്നോ വ്യത്യാസമില്ല.

 


ഓരോ പൂക്കളും ഓരോ പുഞ്ചിരിയാണ്.

 


വീണ്ടും വീണ്ടും വരാന്‍ പ്രേരിപ്പിക്കുന്ന പുഞ്ചിരികള്‍

 


ആദ്യം മേഘങ്ങളുടെ കീഴിലൂടെ…

 


പിന്നെ അവരോട് സ്വകാര്യങ്ങള്‍ പറഞ്ഞ് അരികിലൂടെ…

 


മേഘങ്ങള്‍ക്കും മുകളില്‍… 

 

പറന്ന് നടക്കുന്ന പഞ്ഞിക്കെട്ടുകള്‍ 

 


വരും തലമുറയ്ക്ക് വേണ്ടിയുള്ള കാത്തുശേഷിപ്പുകള്‍

 


ഒരാളെ ശരിക്കും അറിയണമെങ്കില്‍ അയാളുടെ കൂടെ ഒരു യാത്ര ചെയ്യുക.

 


ശരീരത്തിന്റെയും മനസിന്റെയും ഓരോ അംശത്തിലും വേണം ഈ ഏകാഗ്രത. 

 


കുമാരപര്‍വ്വതം 

 


മഴവില്ലാടും മലയുടെ മുകളില്‍…

 


ചിലതൊക്കെ അങ്ങനെയാണ്. വാക്കുകള്‍ / ചിത്രങ്ങള്‍ തോറ്റു പോകും. 

 


എല്ലാം കഴിഞ്ഞിറങ്ങുമ്പോള്‍, ഞാന്‍ ശലഭത്തെ സ്വപ്നം കണ്ടതാണോ അതോ ശലഭം എന്നെ സ്വപ്നം കണ്ടതാണോ എന്ന സെന്‍ കഥ പോലെ…

 

അഴിമുഖം മുമ്പ് പ്രസിദ്ധീകരിച്ചവ:

പച്ചിലകള്‍കൊണ്ടെഴുതിയ പ്രണയം

കാടെവിടെ മക്കളേ… അസാസീല്‍ പാടുന്നു

പോണ്ടിച്ചേരി: ജീവിതം, കാഴ്ചകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍