UPDATES

ഞങ്ങളുടെ സ്‌നേഹമേ നിങ്ങള്‍ കണ്ടിട്ടൊള്ളൂ, കോപം കണ്ടിട്ടില്ല: പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യന്‍ ജവാന്‍

അഴിമുഖം പ്രതിനിധി

പാക്കിസ്ഥാന്‍ സൈനികര്‍ക്ക് മുന്നറിയിപ്പുമായി വന്ന ഇന്ത്യയുടെ സിഖ് റജിമെന്റിലെ ജവാന്റെ വീഡിയോ വൈറലാകുന്നു. അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങളും പരസ്പരം വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിക്കുകയും, അതിനിടെ കൂടുതല്‍ പ്രകോപനപരമായ പ്രസ്താവനകളുമായി പാക് സൈന്യം എത്തിയതുമാണ് സിഖ് റജിമെന്റിലെ ജവാനെ ചൊടിപ്പിച്ചത്. നിയന്ത്രണ രേഖക്കു സമീപം കഴിഞ്ഞാഴ്ചയും ഇന്ത്യന്‍ ജവാന്‍മാരെ പാക് സൈന്യം വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു.

വീഡിയോയില്‍ ജവാന്‍ പറയുന്നത്- ‘ഞങ്ങളുടെ സ്‌നേഹമേ നിങ്ങള്‍ കണ്ടിട്ടൊള്ളൂ, കോപം കണ്ടിട്ടില്ല. ഞങ്ങള്‍ തയ്യാറാണ്. നിങ്ങളെ ഇല്ലാതാക്കുവാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കേണ്ട താമസം മാത്രമെയുള്ളൂ’ ഇങ്ങനെ പോകുന്നു വീഡിയോ.

ഈ വീഡിയോ എവിടെ നിന്ന് എപ്പോള്‍ എടുത്തതാണെന്ന് വിവരമില്ല. പക്ഷെ എത്ര ബുദ്ധിമുട്ടിയാലും രാജ്യത്തിന്റെ സുരക്ഷയ്ക്കായി എന്തു വില വേണമെങ്കിലും കൊടുക്കുമെന്നും ഈ ജവാന്‍ പറയുന്നു. ഒരു കൂട്ടം സിഖ് ജവാന്‍മാരോടൊപ്പമാണ് ആ ജവാന്റെ മുന്നറിയിപ്പ്.

ശത്രുകള്‍ക്ക് ശക്തമായ മുന്നറിയിപ്പു നല്‍കുന്ന ഗാനം ആലപിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ആ ഗാനത്തില്‍ കൃത്യമായി പറയുന്നുണ്ട് ‘നിയന്ത്രണ രേഖയിലെ ഞങ്ങളുടെ റെജിമെന്റിനെ ആക്രമിക്കാന്‍ ആര്‍ക്കാണ് ധൈര്യം, അങ്ങനെ സംഭവിച്ചാല്‍ എല്ലാ ശത്രുകളെയും ഞങ്ങള്‍ നശിപ്പിക്കും.’ ഒന്നര ലക്ഷത്തോളം ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍