UPDATES

എഡിറ്റര്‍

ഭോപ്പാൽ ജയിലിൽ സിമി പ്രവർത്തകർ ജീവിച്ചതെങ്ങനെ?

പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട എട്ടു സിമി പ്രവർത്തകർ ഭോപ്പാൽ ജയിലിൽ നയിച്ചത് ആഡംബര ജീവിതമെന്നു ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജയിലിനുള്ളിൽ ‘സ്വതന്ത്രരായി’ സിമി പ്രവർത്തകർ നടക്കുന്ന ദൃശ്യങ്ങൾ ഒരു പ്രാദേശിക ചാനൽ പുറത്ത് വിട്ടിരുന്നു. ബി ബ്ളോക്കിലുടെ പകൽ സമയത്തതായിരുന്നു അവർ ഇറങ്ങി നടന്നിരുന്നത് എന്നു കാണിക്കുന്നതായിരുന്നു സി സി ടി വി ഫൂട്ടേജ്. പൊലീസുകാരുടേതെന്നു സംശയിക്കുന്ന ശബ്ദരേഖ പുറത്തു വന്നതിന്റെ പിറ്റേ ദിവസമാണ് ചിത്രങ്ങളും പ്രചരിക്കുന്നത്. ദൃശ്യങ്ങളിൽ കാണുന്നത് സിമി പ്രവർത്തകരാണെങ്കിലും അവരുടെ മുഖങ്ങൾ വ്യക്തമായി തെളിഞ്ഞിട്ടില്ല.

അവരെ കൊലപ്പെടുത്തിയ പൊലീസുകാർക്കും വിവരങ്ങൾ കൈമാറിയ ഗ്രാമവാസികൾക്കും പ്രത്യേക പുരസ്‌കാരം നല്കാൻ പദ്ധതി ഇട്ടിരുന്നെങ്കിലും വിവാദമായ ഓഡിയോ ക്ലിപ്പ് പുറത്ത് വന്ന സാഹചര്യത്തിൽ അതിൻമേൽ ഉള്ള അന്വേഷണം പൂർത്തിയാക്കിയതിനു ശേഷം മാത്രമായിരിക്കും അത് നടത്തുക. കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യപിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കാൻ: https://goo.gl/u8z6ii

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍