UPDATES

പാനായിക്കുളം സിമി ക്യാമ്പ്: അഞ്ച് പ്രതികള്‍ കുറ്റക്കാര്‍

അഴിമുഖം പ്രതിനിധി

പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ പ്രത്യേക കോടതി വിധിച്ചു. ഷാദുലി, മുഹമ്മദ് അന്‍സാര്‍, അബ്ദുള്‍ റസീഖ്, നിസാമുദ്ദീന്‍, ഷമീം എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. ഒന്നു മുതല്‍ മൂന്ന് വരെ പ്രതികള്‍ക്ക് എതിരെ യുഎപിഎ നിയമം ചുമത്തിയിട്ടുണ്ട്. പതിനൊന്ന് പ്രതികളെ വെറുതെ വിട്ടു. കേസില്‍ 17 പ്രതികളാണ് ഉണ്ടായിരുന്നത്. കേസില്‍ നാളെ ശിക്ഷ വിധിക്കും. ആറു മുതല്‍ 12 വരേയും 14 മുതല്‍ പതിനേഴ് വരെയുമുള്ള പ്രതികളെയാണ് വെറുതെ വിട്ടത്. ക്യാമ്പില്‍ പ്രസംഗം കേള്‍ക്കാനെത്തിയവരെയാണ് വെറുതെ വിട്ടത്. ഗൂഢാലോചന, രാജ്യ ദ്രോഹം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. ക്യാമ്പില്‍ പങ്കെടുത്ത പ്രായ പൂര്‍ത്തിയാകാത്ത ഒരാളെ പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. 2006-ലെ സ്വാതന്ത്ര്യ ദിനത്തിലാണ് പാനായിക്കുളത്ത് നിരോധിത സംഘടനയായ സിമി ക്യാമ്പ് നടത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍