UPDATES

ന്യൂസ് അപ്ഡേറ്റ്സ്

താന്‍ കത്തോലിക്കക്കാരനെ മാത്രമേ വിവാഹം കഴിക്കൂവെന്ന് സിന്ധു ജോയി

കത്തോലിക്കനെ തന്നെ വിവാഹം കഴിക്കുന്നതുകൊണ്ട് ഞാന്‍ മതേതരവാദി അല്ലാതാകുന്നില്ല

താന്‍ ഒരു കത്തോലിക്കക്കാരനെ മാത്രമേ വിവാഹം കഴിക്കൂവെന്ന് എസ്എഫ്‌ഐ മുന്‍ ദേശീയ വൈസ് പ്രസിഡന്റ് സിന്ധു ജോയി. യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണും എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റുമായ ചിന്ത ജെറോമിന്റെ വിവാഹ പരസ്യം ചാവറ മാട്രിമോണിയല്‍ സൈറ്റില്‍ വന്നതിന് പിന്നാലെയാണ് സിന്ധു ജോയിയുടെ ഫേസ്ബുക്കിലൂടെയുള്ള വെളിപ്പെടുത്തല്‍.

പുരോഗമന പ്രസ്താനത്തിന്റെ നേതാക്കളിലൊരാളായ ചിന്ത ജാതിയും മതവും ചൂണ്ടിക്കാണിച്ച് വിവാഹ പരസ്യം നല്‍കിയത് വന്‍ വിവാദത്തിന് കാരണമായിരുന്നു. അതേസമയം ഈ പരസ്യം പ്രസിദ്ധീകരിച്ചത് തന്റെ അറിവോടെയായിരുന്നില്ലെന്നും വിവാഹത്തില്‍ മതേതര നിലപാടാണ് തന്റേതെന്നും ചിന്ത പിന്നീട് വ്യക്തമാക്കി.

അതേസമയം ഒരുകാലത്ത് എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും തീപ്പൊരി നേതാവായിരുന്ന സിന്ധു ജോയി പിന്നീട് പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞിരുന്നു. കോണ്‍ഗ്രസുമായി അടുത്ത അവര്‍ ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോലും ഇറങ്ങി. വിവാഹം തന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്നും ഇക്കാര്യം പരസ്യമായി പറയാന്‍ തനിക്കൊരു മടിയുമില്ലെന്നാണ് സിന്ധു പറയുന്നത്. അങ്ങനെ ചെയ്യുന്നത് കൊണ്ട് താന്‍ മതേതരവാദി അല്ലാതാകുന്നില്ലെന്നും സിന്ധു ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍