UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിന്ധു സൂര്യകുമാറിനെതിരെയുള്ള വധഭീഷണി; അസഹിഷ്ണുതയുടെ കേരള പതിപ്പ്

എഷ്യാനെറ്റ് ചീഫ് കോർഡിനേറ്റിംഗ് എഡിറ്റർ സിന്ധു സൂര്യകുമാറിന് നേരെ സംഘ പരിവാർ നടത്തിയ വധ ഭീഷണിയില്‍ പ്രതിഷേധിച്ച് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 

തങ്ങൾക്ക് ഹിതകരമല്ലാത്ത ഒരു മാധ്യമ ചർച്ചയ്ക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ എഷ്യാനെറ്റ് ചീഫ് കോർഡിനേറ്റിംഗ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ സംഘ പരിവാർ വേട്ടയാടുകയാണ്.

രാജ്യത്താകെ കേന്ദ്ര ഭരണത്തിന്റെ അഹന്തയിൽ സംഘപരിവാർ അഴിച്ചു വിടുന്ന അസഹിഷ്ണുതയുടെ കേരള പതിപ്പാണ്‌ മാധ്യമ പ്രവർത്തകയ്ക്കെതിരായ ആക്രോശവും അസഭ്യ വർഷവും ഭീഷണിയും.

ഒരു ഭാഗത്ത് രാഷ്ട്രീയ എതിരാളികളെ കായികമായി ആക്രമിക്കുന്നു. അധികാരം ഉപയോഗിച്ച് തുറുങ്കിലടയ്ക്കുന്നു.

ഇതിനൊക്കെ കൂട്ട് നിൽക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന യു ഡി എഫ്.

സിന്ധു സൂര്യകുമാർ നല്കിയ പരാതി അന്വേഷിച്ച് , കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണം. അതിനുള്ള ആർജവമെങ്കിലും ഗവർമെന്റ് കാണിക്കണം.

മാധ്യമ പ്രവർത്തകരെയും സ്ഥാപനങ്ങളെയും മുൾമുനയിൽ നിർത്തി, രാഷ്ട്രീയ എതിരാളികളെ ആക്രമിച്ചൊതുക്കി കേരളത്തിൽ സ്വാധീനം നേടാം എന്ന അതിമോഹം സംഘപരിവാർ കെട്ടി വെക്കുന്നതാണ് നല്ലത്.

സിന്ധു സൂര്യകുമാര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതി


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍