UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിന്ധു സൂര്യകുമാറിന് വധഭീഷണി; അറസ്റ്റിലാകുന്നവരെ സഹായിക്കാന്‍ ഹിന്ദു ഹെല്പ് ലൈന്‍ നമ്പര്‍

അഴിമുഖം പ്രതിനിധി

മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെ ഭീഷണിപ്പെടുത്തിയവര്‍ക്ക് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നിയമ സഹായമൊരുക്കി ഹിന്ദു ഹെല്പ് ലൈന്‍ നമ്പര്‍ തുറന്ന് ഒരു ഫെയ്സ്ബുക്ക്‌ പേജ്. സുഭാഷിതം എന്ന പേജിലാണ് ഹെല്പ് ലൈന്‍ നമ്പര്‍ നല്‍കിക്കൊണ്ട് പോസ്റ്റ്‌ ഇട്ടിരിക്കുന്നത്. ഈ പോസ്റ്റിനു 60 ലൈകുകളും 70 ഷെയറുകളും ലഭിച്ചിട്ടുണ്ട്. 

“ദുര്ഗ ദേവിയെ അപമാനിച്ചതിനെതിരെ പ്രതികരിച്ചതിനു ഏതെങ്കിലും തരത്തില്‍ ഭരണകൂട ഭീകരതയ്ക്ക് ഇരയായവര്‍ നിയമ സഹായം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടുക” എന്നാണ് പോസ്റ്റിന്റെ പൂര്‍ണ രൂപം. 9497545511 എന്ന മൊബൈല്‍ നമ്പറുംപോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്. ആത്മാഭിമാനമുള്ള ഹിന്ദുക്കള്‍ ഏഷ്യാനെറ്റ്‌ ബഹിഷ്കരിക്കണം എന്നാണ് മറ്റൊരു പോസ്റ്റില്‍ പറയുന്നത്. 

15,000 ത്തോളം പേര്‍ പേജ് ലൈക്ക് ചെയ്തിട്ടുണ്ട്. 

സിന്ധു സൂര്യകുമാറിനെതിരെയുള്ള ഭീഷണി; ബിജെപി വാദം പൊളിഞ്ഞു
ഒരു സിന്ധു സൂര്യകുമാറില്‍ അവസാനിക്കില്ല ഈ ഭീരുക്കളുടെ പേക്കൂത്തുകള്‍
ഒളിയിടങ്ങളിലിരുന്ന് മാത്രം അമ്പെയ്യുന്നവരോട്; സിന്ധു സൂര്യകുമാര്‍ എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍