UPDATES

സിനിമാ വാര്‍ത്തകള്‍

തലവെട്ടലും യുദ്ധവും; സിംഗപൂരില്‍ ബാഹുബലി2 കുട്ടികളെ കാണിക്കില്ല

ഭാരതീയ പുരാണങ്ങള്‍ രാക്ഷസന്‍മാരുടെ തലകള്‍ വെട്ടുന്നതടക്കമുള്ള സന്ദഭങ്ങള്‍ നിറഞ്ഞതാണെന്നും ഇവിടുത്തെ കുട്ടികള്‍ക്ക് ആ ഭയമില്ലെന്നും പഹലാജ് നിഹലാനി

ലോകമാകമാനം കോടികള്‍ സമ്പാദിച്ചു മുന്നേറുകയാണ് ബാഹുബലി 2 എങ്കിലും സിംഗപൂരില്‍ ഈ ചിത്രം എല്ലാപ്രായക്കാര്‍ക്കും കാണാനുള്ള അനുവാദമില്ല. സിംഗപൂര്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിനു നല്‍കിയിരിക്കുന്നത് എന്‍സി 16 സര്‍ട്ടിഫിക്കറ്റാണ്( ഇന്ത്യയില്‍ നല്‍കുന്ന അഡള്‍ട്‌സ് ഓണ്‍ലി സര്‍ട്ടിഫിക്കറ്റ്). ചിത്രത്തില്‍ വലിയതോതില്‍ വയലന്‍സ് രംഗങ്ങള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണു സെന്‍സര്‍ബോര്‍ഡ് പരിമിതിമായ പ്രേക്ഷകര്‍ക്കു മുന്നില്‍ മാത്രം ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന തീരുമാനം എടുത്തത്. തലവെട്ടുന്ന രംഗങ്ങളും മാരകമായ രീതിയിലുള്ള യുദ്ധരംഗങ്ങളും കുട്ടികളെ കാണിക്കുന്നത് ശരിയാകില്ലെന്നും അവര്‍ പറയുന്നു.

ചിത്രത്തിന് ഇന്ത്യയില്‍ യു/എ സര്‍ട്ടിഫിക്കറ്റായിരുന്നു കിട്ടിയത്. ചിത്രത്തില്‍ നിന്നും ഒരു രംഗങ്ങളും തങ്ങള്‍ മുറിച്ചു മാറ്റിയില്ലെന്നും ദേശീയ സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷന്‍ പഹലാജ് നിഹലാനി പറയുന്നു. എന്നാല്‍ സിംഗപൂര്‍ സെന്‍സര്‍ബോര്‍ഡ് ചിത്രത്തില്‍ വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമാണെന്നാണു പറയുന്നത്. യുദ്ധരംഗങ്ങളില്‍ അടക്കം തലവെട്ടുന്ന സീനുകള്‍ നിറഞ്ഞിരിക്കുകയാണെന്നാണ് അവര്‍ പറയുന്നത്. ഏഷ്യയിലും യൂറോപ്പിലുമുള്ള പല രാജ്യങ്ങളിലും ബോളിവുഡ് ചിത്രങ്ങള്‍ക്ക് നമ്മള്‍ ഇവിടെ നല്‍കുന്ന സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് മറികടന്ന് അഡള്‍ട്ട് സര്‍ട്ടിഫിക്കറ്റാണ് നല്‍കുന്നതെന്നും സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ചൂണ്ടിക്കാണിക്കുന്നതായി ഡെക്കാന്‍ ക്രോണിക്കള്‍ പത്രത്തിലെ വാര്‍ത്തയില്‍ പറയുന്നു.

ഇത്തരം വ്യത്യാസങ്ങള്‍ വരുന്നതിന് രണ്ടുകാരണങ്ങളാണ്, ഒന്നു സംസ്‌കാരം, രണ്ട് പ്രായോഗികകാരണങ്ങള്‍. നമ്മുടെ പുരാണങ്ങളിലും മതസംഹിതകളിലുമൊക്കെ രാക്ഷസന്മാരുടെ തലവെട്ടുന്നത് ഉള്‍പ്പെടെ നിരവധി ഹിംസാത്മകമായ സന്ദര്‍ഭങ്ങള്‍ ഉണ്ട്. നമ്മുടെ കുട്ടികള്‍ വളരുന്നത് തന്ന ഇത്തരം ഹിംസകളുടെ കഥകള്‍ കേട്ടാണ്. അവര്‍ ഇതില്‍ ഭയപ്പെടുന്നില്ല. ഇന്ത്യയില്‍ സെന്‍സര്‍ബോര്‍ഡിന് ശരിയായ ഒരു കാര്യം ചെയ്യുന്നതിനെക്കാള്‍ ഇവിടുത്തെ വികാരങ്ങളെ പ്രീണനപ്പെടുത്തേണ്ടതായി വരുന്നുണ്ട്. തലവെട്ടുന്ന ഒരു രംഗം കട്ട് ചെയ്താല്‍ ഉടന്‍ നമ്മളെ മതിവിരോധികളാക്കി തീര്‍ക്കും. ഒരു ചുംബനരംഗത്തിന്റെ ദൈര്‍ഘ്യം കുറച്ചാല്‍ സദാചാരകാംക്ഷിയെന്നാക്ഷേപിക്കും, ഒരാണ്‍കുട്ടി മറ്റൊരാണ്‍കുട്ടിക്ക് മുഷ്ടിമൈഥുനം ചെയ്തു കൊടുക്കുന്ന രംഗം നീക്കം ചെയ്താല്‍ ഉടന്‍ നമ്മളെ സ്വവര്‍ഗലൈംഗിക വിരോധകളാക്കിയും തീര്‍ക്കും; ബാഹുബലി 2 ന് സിംഗപൂര്‍ സെന്‍സര്‍ബോര്‍ഡ് അഡള്‍ട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ പഹലാജ് നിഹലാനി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍