UPDATES

സിനിമാ വാര്‍ത്തകള്‍

ധനുഷ്, ആന്‍ഡ്രിയ അടക്കമുള്ള താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍; വീണ്ടും വിവാദമുണ്ടാക്കി സുചിത്ര

ധനുഷും സംഘവും തന്നെ ആക്രമിച്ചതായി നേരത്തെ സുചിത്ര ട്വീറ്റ് ചെയ്തിരുന്നു

കോളിവുഡില്‍ പുതിയ വിവാദം സൃഷ്ടിക്കുക വഴിയാണ് ഗായികയും ചാനല്‍ അവതാരികയുമായ സുചിത്ര കാര്‍ത്തിക് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായത്. ഒരു പാര്‍ട്ടിയില്‍വച്ച് ധനുഷിന്റെ സുഹൃത്ത് തന്റെ കൈയില്‍ കയറി പിടിച്ചു ഉപദ്രവിച്ചെന്നു പറഞ്ഞു സുചിത്ര ഒരു ട്വീറ്റ് ചെയ്തിരുന്നു. സദ് ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരേ ലൈംഗികാരോപണപരമായ ട്വീറ്റ് ഇട്ടതിനു പിന്നാലെയാണു തന്നെ ധനുഷും സംഘവും അക്രമിച്ചെന്നതായിരുന്നു സുചിത്രയുടെ ആരോപണം. എന്നാല്‍ സുചിത്രയുടെ ഭര്‍ത്താവും നടനുമായ കാര്‍ത്തിക് ഈ സംഭവം നിഷേധിച്ചുകൊണ്ടു രംഗത്തു വന്നിരുന്നു. സുചിത്രയല്ല അങ്ങനെയുള്ള പോസ്റ്റുകള്‍ ഇട്ടതെന്നും ആരോ ട്വിറ്റര്‍ അകൗണ്ട് ഹാക്ക് ചെയ്താതാണെന്നുമായിരുന്നു കാര്‍ത്തികിന്റെ വിശദീകരണം.

എന്നാല്‍ സുചിത്രയുടെ അതേ അകൗണ്ടില്‍ നിന്നും പുറത്തു വന്ന ചില ചിത്രങ്ങള്‍ കോളിവുഡില്‍ വീണ്ടും വിവാദം കത്തിച്ചിരിക്കുകയാണ്. ധനുഷ്, റേഡിയോ ജോക്കിയും നടനുമായ ആര്‍ ജെ ബാലാജി, ഗായിക ചിന്മയി, വിജയ് ടി വി അവതാരിക ദിവ്യദര്‍ശനി എന്നിവരുടെ സ്വകാര്യ പാര്‍ട്ടി ചിത്രങ്ങളാണ് സുചിത്രയുടെ ട്വിറ്ററില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ ഇതു വിവാദമായതോടെ താന്‍ അല്ല ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നും തന്റെ ട്വിറ്റര്‍ അകൗണ്ടുകള്‍ ഹാക്ക് ചെയ്യതാതാണെന്നും പറഞ്ഞു സുചിത്ര രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമയില്‍ തന്റെ സഹപ്രവര്‍ത്തകരില്‍ ആരുമായും തനിക്ക് പ്രശ്‌നങ്ങളില്ലെന്നും സുചിത്ര വ്യക്തമാക്കി.

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതു ധനുഷ്, ഹന്‍സിക മോട്വാനി, അനിരുദ്ധ് രവിചന്ദ്രന്‍, ആന്‍ഡ്രിയ ജെര്‍മിയ, ദിവ്യദര്‍ശിനി എന്നിവരുടെ സ്വകാര്യ ചിത്രങ്ങളാണ്. ധനുഷിന്റെ സംഘങ്ങള്‍ എന്ന നിലയിലാണ് ഓരോരുത്തരെയും ചിത്രത്തില്‍ പരാമര്‍ശിക്കുന്നത്. ധനുഷും തൃഷയും ഒരുമിച്ചുള്ള ഒരു സെല്‍ഫിയില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്, എന്നെ ട്രോളിയ ധനുഷ് ആരാധകര്‍ നിങ്ങളുടെ ഹീറോയുടെ ലീലകള്‍ കാണു എന്നാണ്. കൂടുതല്‍ ഞെട്ടലുകള്‍ക്കായി കാത്തിരിക്കാനും പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍