UPDATES

വൈറല്‍

കുഞ്ഞിനെ നോക്കാന്‍ ആളില്ല; ക്ലാസില്‍ വരാതിരുന്നതിന് കാരണം പറഞ്ഞ വിദ്യാര്‍ത്ഥിനിക്ക് പ്രൊഫസറുടെ മറുപടി ഇതായിരുന്നു

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ സംഭവം

ക്ലാസില്‍ വരാന്‍ കഴിയാതിരുന്നതിന്റെ കാരണം കാണിച്ച് മോര്‍ഗന്‍ കിംഗ് എന്ന വിദ്യാര്‍ത്ഥി തന്റെ പ്രൊഫസര്‍ക്ക് അയച്ച ഇ-മെയിലും അതിനുള്ള പ്രൊഫസറുടെ മറുപടിയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ടെന്നസി സര്‍വകലാശാലയില്‍ തെറാപ്യൂട്ടിക് റിക്രിയേഷന്‍ വിദ്യാര്‍ത്ഥിയായ 21 കാരി മോര്‍ഗന്‍ ഒരു പെണ്‍കുഞ്ഞിന്റെ അമ്മകൂടിയാണ്. കുഞ്ഞിനെ നോക്കാന്‍ ആരുമില്ലാത്തതു കാരണമായിരുന്നു ജൂണ്‍ 14 ലെ പ്രധാനപ്പെട്ടൊരു ക്ലാസില്‍ വരാന്‍ മോര്‍ഗന് കഴിയാതെ പോയത്. ഈ കാരണം പറഞ്ഞാണ് മോര്‍ഗന്‍ പ്രൊഫസര്‍ക്ക് ഇ-മെയില്‍ അയച്ചത്. ഹൃദയസ്പര്‍ശിയായ ഒരു മറുപടിയായിരുന്നു പ്രൊഫസര്‍ ഡോ. സാലി. ബി ഹണ്ടറില്‍ നിന്നും മോര്‍ഗന് കിട്ടിയത്.

പ്രൊഫസറുടെ ഹൃദയസ്പര്‍ശിയായ മറുപടി കണ്ട് താന്‍ വിതുമ്പിപോയിയെന്നാണ് മോര്‍ഗന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്. മോര്‍ഗന്‍ പ്രൊഫസറുടെ മെയിലും ട്വിറ്ററിലിട്ടിരുന്നു. പ്രൊഫസറുടെ മറുപടി- ‘ഞങ്ങള്‍ അത്ഭുതപ്പെട്ടിരുന്നു ഈ ദിവസം നീ എവിടെയായിരുന്നുവെന്ന്. കുഞ്ഞിനെ നോക്കാന്‍ ആളില്ലാത്തതുകൊണ്ടാണ് നിനക്ക് ക്ലാസ് നഷ്ടപ്പെടുത്തേണ്ടിവന്നത് എന്ന് കേള്‍ക്കേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നു. നിനക്ക് നിന്റെ വര്‍ക്കുകള്‍ സബ്മിറ്റ് ചെയ്യാന്‍ ഇനിയും അവസരമുണ്ട്. ഭാവിയില് നിനക്ക് കുഞ്ഞിനെ നോക്കുന്നത് സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടെങ്കില്‍ കോര്‍ബിയാനെ ഇങ്ങോട്ടേക്ക് കൂട്ടികൊണ്ട് വരാം. ഞാന്‍ കാര്യമായിട്ട് തന്നെയാണ് പറയുന്നത് നിനക്ക് അവളെ ക്ലാസിലേക്ക് കൂട്ടികൊണ്ടു വരാം. നീ ഒന്നുകൊണ്ടും ആശങ്കപ്പെടേണ്ട.’ എന്നിങ്ങനെ പോകുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍