UPDATES

എഡിറ്റര്‍

3,67,32,659 സ്ത്രീകള്‍ ഇന്ത്യയില്‍ ഒറ്റയ്ക്കാണ്

Avatar

2011 ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 7.4 ശതമാനം സ്ത്രീകള്‍ വിധവകളായോ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടോ ഒറ്റയ്ക്ക് ജീവിക്കുകയാണ്. അതായത് 3,67,32,659 സ്ത്രീകളും ഒറ്റയ്ക്ക് താമസിക്കുന്നവരോ ജീവിതത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരോ ആണ്.

ഇങ്ങനെ വിധവകളോ ഉപേക്ഷിക്കപ്പെട്ടവരോ ആയി ജീവിക്കേണ്ടി വരുന്ന സ്ത്രീകളുടെ ജീവിതാവസ്ഥകളെപ്പറ്റി അന്വേഷിക്കുകയാണ് ‘ഇന്ത്യ എക്സ്കൂഷന്‍ റിപ്പോര്‍ട്ട്‌-2015’.

പങ്കാളിയുടെ കൂടെയല്ലാതെ ജീവിക്കുന്ന സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ഒറ്റപ്പെടലും വിവേചനവും നേരിടേണ്ടി വരുന്നുവെന്നാണ്  ‘ഇന്ത്യ എക്സ്കൂഷന്‍ റിപ്പോര്‍ട്ട്‌’ കണ്ടെത്തിയിരിക്കുന്നത്.

അസമിലെ സോനിപ്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള വിവാഹമോചിതയാക്കപ്പെട്ട സ്ത്രീ മാസത്തില്‍ എട്ട് ദിവസത്തോളം പട്ടിണി കിടക്കുന്നു. ജോലിക്ക് പോയാല്‍ ദിവസവും 50 രൂപയാണ് കൂലിയായി ലഭിക്കുന്നത്. അതുവച്ച് അരിയും ഉപ്പും മാത്രമേ വാങ്ങാന്‍ സാധിക്കുന്നുള്ളൂ. ഇറച്ചിയോ മീനോ സ്വപ്നം കാണാന്‍ പോലും ഒരു പെണ്‍കുട്ടിയുടെ അമ്മയായ സ്ത്രീയ്ക്ക് സാധിക്കില്ല.

വീട്ടുജോലി ചെയ്യുന്ന വീടുകളില്‍ നിന്ന് ചിലപ്പോള്‍ ബാക്കിയായ ഭക്ഷണം വീട്ടുകാര്‍ സ്ത്രീയ്ക്ക് നല്‍കും. മുളക് കൂടുതലാണെന്ന കാരണം പറഞ്ഞ് അതെല്ലാം പൊതിഞ്ഞ് അവര്‍ വീട്ടിലേക്കെടുക്കും. ഒരു നേരമെങ്കിലും തന്‍റെ മകള്‍ നല്ല ഭക്ഷണം കഴിക്കുന്നത് കാണാനുള്ള ഒരമ്മയുടെ ആഗ്രഹംകൊണ്ട് മാത്രം…

വിശദമായ വായനയ്ക്ക്:

http://goo.gl/7Tn7kc

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍