UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ചൈനയുടെ കടന്നുകയറ്റവും, നിക്‌സനെ കുറ്റവിമുക്തനാക്കി ഫോര്‍ഡിന്റെ പ്രസ്താവനയും

Avatar

1962 സെപ്തംബര്‍ 8 
ചൈനയുടെ കടന്നുകയറ്റം

ഇന്ത്യ-ചൈന യുദ്ധത്തിന് അരംഭം കുറിക്കുന്നത് 1962 സെപ്തംബര്‍ 8 ന് ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലേക്ക് ചൈനയുടെ കടന്നുകയറ്റത്തോടെയാണ്. 60 ഓളം പിഎല്‍എ ചൈനീസ് ട്രൂപ്‌സ് ഇന്ത്യന്‍ പോസ്റ്റുകളില്‍ കയറി ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഒരു വെടിപോലും ഉതിര്‍ക്കാതെ അവര്‍ക്കതിന് സാധിച്ചു. ഇതോടെ ഇന്ത്യന്‍ ഗവണ്‍മെന്റ് തങ്ങളുടെ സൈന്യത്തോട് കടന്നുകയറ്റം ഒഴിപ്പിച്ച് ഇന്ത്യന്‍ പ്രദേശം വീണ്ടെടുക്കാന്‍ നിര്‍ദേശം നല്‍കി. മൂന്ന് ദിവസത്തിനുശേഷം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറിയ ചൈനീസ് സൈന്യത്തിനെ വെടിവച്ചു തുരത്താന്‍ ഗവണ്‍മെന്റ് ഉത്തരവിട്ടു.

ഒക്ടോബര്‍ 20 ന് ഇന്ത്യ-ചൈന യുദ്ധത്തിന് ഔദ്യോഗികമായി തുടക്കമായി. യുദ്ധത്തിന് നവംബര്‍ 21 ന് അവസാനമായി. യുദ്ധത്തില്‍ ഇന്ത്യക്ക് പരാജയമായിരുന്നു സംഭവിച്ചത്.

സാഹചര്യങ്ങളെ തെറ്റായി വ്യാഖാനിക്കുകയും ദുര്‍ബലമായ സൈനികനീക്കം നടത്തുകയും ചെയ്തതിന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്റെ ഗവണ്‍മെന്റിനെ നിശിതമായി വിമര്‍ശിച്ചു.

1974 സെപ്തംബര്‍ 8
റിച്ചാര്‍ഡ് നിക്‌സനു ഫോര്‍ഡിന്റെ ഗുഡ്‌സര്‍ട്ടിഫിക്കറ്റ്

അമേരിക്കന്‍ രാഷ്ടട്രീയരംഗത്ത് വലിയ വിവാദത്തിനു വഴിതെളിച്ചുകൊണ്ടാണ് 1974 സെപ്തംബര്‍ 8 ന് പ്രസിഡന്റ് ജറാള്‍ഡ് ഫോര്‍ഡ് വാട്ടര്‍ഗേറ്റ് വിവാദത്തില്‍പ്പെട്ട മുന്‍ പ്രസിഡന്റും തന്റെ മുന്‍ഗാമിയുമായ റിച്ചാര്‍ഡ് നിക്‌സനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള പ്രസ്താവന നടത്തിയത്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയകോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു വാട്ടര്‍ഗേറ്റ് വിവാദം. പുനര്‍തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് നിക്‌സനും സംഘവും വഴിവിട്ട നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുകയും കുറ്റങ്ങള്‍ മറച്ചുവയക്കാന്‍ ശ്രമിച്ചതായും തെളിഞ്ഞിരുന്നു. ഈ സംഭവങ്ങള്‍ പ്രസിഡന്റിനെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കി. അങ്ങിനെ അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി കലാവധി പൂര്‍ത്തിയാക്കാതെ രാജിവയ്‌ക്കേണ്ടി വന്ന ആദ്യത്തെ പ്രസിഡന്റായി നിക്‌സന്‍ മാറി.


നിക്‌സന് പകരമായി വൈസ് പ്രസിഡന്റായിരുന്ന ജറാള്‍ഡ് ഫോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റെടുത്തു. സ്ഥാനമേറ്റെടുത്ത് ഒരു മാസത്തിനുള്ളില്‍ ഫോര്‍ഡ് നിക്‌സനെയും അദ്ദേഹത്തിന്റെ ഓഫീസിനെയും വാട്ടര്‍ഗേറ്റ് വിവാദത്തില്‍ കുറ്റവിമുക്തനാക്കി കൊണ്ട് പ്രസ്തവാന നടത്തി. ഈ പ്രസ്താവന വിവാദങ്ങളിലേക്കാണ് വഴിവച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍