UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അല്‍ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

അഴിമുഖം പ്രതിനിധി

അമേരിക്കന്‍ സഖ്യം സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

വടക്കന്‍ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ശക്തി കേന്ദ്രമായ റാഖയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്ന് ഇറാനിലേയും തുര്‍ക്കിയിലേയും മാധ്യമങ്ങള്‍ അല്‍ അമാഖിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള വാര്‍ത്ത ഏജന്‍സിയാണ് അല്‍ അമാഖ്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖലീഫയായ ബാഗ്ദാദി ഞായറാഴ്ചയാണ് കൊല്ലപ്പെട്ടതെന്ന് അമാഖ് പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ അമേരിക്ക ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. മൊസൂളിന് പടിഞ്ഞാറ് 65 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് അമേരിക്കന്‍ സഖ്യകക്ഷികള്‍ ഞായറാഴ്ച നടത്തിയ ആക്രമണത്തില്‍ ബാഗ്ദാദിക്ക് പരിക്കേറ്റുവെന്ന് ഇറാഖി ടിവി ചാനലായ അല്‍ സുമാരിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍