UPDATES

നോട്ട് പിന്‍വലിക്കുന്നതിനെതിരെ പാര്‍ലമെന്റ് മാര്‍ച്ച്: ഡല്‍ഹി ഉപമുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തു

അഴിമുഖം പ്രതിനിധി

നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പോലീസ് കസ്റ്റഡിയിലെടുത്തു. സിസോദിക്കൊപ്പം ആം ആദ്മി പാര്‍ട്ടി നേതാവ് കപില്‍ മിശ്രയെയും കസ്റ്റഡിയിലെടുത്തു. പ്രതിഷേധം അക്രമാസക്തമാകുന്നു എന്നു കണ്ടപ്പോഴാണ് നതൃത്വം നല്‍കിയ സിസോദിയയെയും കപില്‍ മിശ്രയെയും പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ജന്തര്‍ മന്ദിറില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് പാര്‍ലമെന്റ് കെട്ടിടത്തിന് സമീപമെത്തിയപ്പോഴാണ് അക്രമാസക്തമാകുവാന്‍ തുടങ്ങിയത്. ഇരുവരെയും പോലീസ് പിന്നീട് വിട്ടയച്ചു. അതെസമയം ജന്തര്‍ മന്ദിറില്‍ നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലും പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു.

സ്വിസ് ബാങ്കില്‍ നിന്നാണ് മോദി സര്‍ക്കാര്‍ കള്ളപ്പണം തിരിച്ചു കൊണ്ടുവരേണ്ടത്, എന്നാല്‍ സാധാരണക്കാരുടെ പണമാണ് ഇപ്പോള്‍ പിടിച്ചുവെക്കുന്നത്. ഇതിന് പരിഹാരം കാണുവാനാണ് പ്രതിഷേധവുമായി മുന്നോട്ടുപോകുന്നതെന്ന് മമത പറഞ്ഞു.

കൂടാതെ മോദി പാവപ്പെട്ട ജനങ്ങള്‍ക്ക് ഭീഷണിയാണെന്നും സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രഖ്യാപനങ്ങള്‍ക്കെതിരെ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കണമെന്നും മമതാ കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍