UPDATES

News

സിസ്റ്റര്‍ അമല കൊലപാതകം: പ്രതി ഉത്തരഖണ്ഡില്‍ പിടിയില്‍

അഴിമുഖം പ്രതിനിധി

പാലാ കര്‍മലീത്ത മഠത്തിലെ സിസ്റ്റര്‍ അമല തലയ്ക്കടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിയായ കാസര്‍ഗോഡ് സതീഷ് ബാബുവിനെ ഉത്തരാഖണ്ഡ് പൊലീസ് പിടികൂടി. ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രത്തിലെ ആശ്രമത്തില്‍ നിന്നാണ് ഇന്നലെ അര്‍ദ്ധ രാത്രിയോടെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ ആശ്രമത്തിലെത്തിയത്. പഴ്‌സ് കളവ് പോയെന്ന് പറഞ്ഞാണ് ആശ്രമത്തില്‍ ഇടം നേടിയത്. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശ്രമം അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉത്തരഖണ്ഡ് പൊലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കേരള പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി ഉത്തരഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍