UPDATES

ട്രെന്‍ഡിങ്ങ്

ഫീസ് അടച്ചില്ല; ബിഹാറില്‍ സഹോദരിമാരെ യൂണിഫോം ഊരിയെടുത്ത് സ്‌കൂളിനു പുറത്താക്കി

  നേഴ്‌സറിയിലും ഒന്നാംക്ലാസിലും പഠിക്കുന്ന കുഞ്ഞുങ്ങള്‍ അര്‍ദ്ധനഗ്നരായി വീട്ടിലേക്ക് മടങ്ങേണ്ടി വന്നു  

സ്‌കൂള്‍ യൂണിഫോമിന്റെ പണം കെട്ടിയില്ല എന്ന കാരണത്താല്‍ സഹോദരിമാരുടെ യൂണിഫോം സ്‌കൂള്‍ അധികൃതര്‍ അഴിപ്പിച്ചെടുത്തു കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കി. പിതാവിന്റെ കൈയും പിടിച്ച് ഈ കുഞ്ഞുപെണ്‍കുട്ടികള്‍ വീട്ടിലേക്ക് നടക്കേണ്ടി വന്നത് അര്‍ദ്ധനഗ്നരായി. ബിഹാറില്‍ നിന്നാണ് ഈ ക്രൂരതയുടെ വാര്‍ത്ത.

ബെഗുസറായി ജില്ലയിലെ ഒരു സ്വകാര്യസ്‌കൂള്‍ അധികൃതരായിരുന്നു ഒന്നാംക്ലാസിലും നേഴ്‌സറിയിലും പഠിക്കുന്ന സഹോദരങ്ങളോട് ഇത്തരത്തില്‍ പെരുമാറിയത്.    വസ്ത്രമില്ലാതെ കുട്ടികള്‍ റോഡിലൂടെ നടന്നുപോകുന്നതുകൊണ്ട് ഗ്രാമവാസികളിലൊരാളാണു കുട്ടികള്‍ക്ക് നാണം മറയ്ക്കാന്‍ കുറച്ചു തുണികള്‍ നല്‍കി. എന്തായാലും സംഭവം മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുകയും ഗ്രാമവാസികള്‍ പ്രക്ഷോഭം ഉയര്‍ത്തുകയും ചെയ്തതോടെ കുട്ടികളുടെ പിതാവ് ചുന്‍ചുന്‍ ഷാ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അധ്യാപകന്‍ എന്നിവര്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുട്ടികളുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന കാര്യത്തെക്കുറിച്ച് പൊലീസ് പിടിഐയോട് പറയുന്നത് ഇപ്രകാരമാണ്;  കുട്ടികളെ തിരികെ കൂട്ടാന്‍ വേണ്ടി പിതാവ് സ്‌കൂളില്‍ എത്തിയസമയത്താണ് ഇവരുടെ അധ്യാപിക തന്നെ വന്നു കാണാന്‍ ആവശ്യപ്പെട്ടത്. കുട്ടികള്‍ക്ക് നല്‍കിയ യൂണിഫോണിന്റെ തുക ഇതുവരെ അടച്ചിട്ടില്ലെന്നും ഇപ്പോള്‍ തന്നെ പണം അടയ്ക്കണമെന്നും അധ്യാപിക ചുന്‍ചുന്‍ഷായോട് ആവശ്യപ്പെട്ടു. എന്നാല്‍ പണം അടയ്ക്കാന്‍ തനിക്ക് കുറച്ചു സമയം കൂടി നല്‍കണമെന്നു ഷാ അഭ്യര്‍ത്ഥിച്ചു. ഇതു ചെവിക്കൊള്ളാതെ അധ്യാപിക കുട്ടികള്‍ ധരിച്ചിരുന്ന യൂണിഫോം അഴി്‌ച്ചെടുക്കുകയും ഇവരെ സ്‌കൂളിനു വെളിയിലാക്കുകയുമായിരുന്നു. എല്ലാവരുടെയും മുന്നില്‍വച്ചായിരുന്നു ഈ സംഭവം നടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍