UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സീതാറാം യെച്ചൂരിയെ വധിക്കുമെന്ന് വീണ്ടും ഭീഷണി

അഴിമുഖം പ്രതിനിധി

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വധഭീഷണി. ഫോണിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. നമ്പറും മറ്റു വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്. പരാതി നല്‍കിയതിനെത്തുടര്‍ന്ന് ദല്‍ഹി മന്ദിര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഡി.സി.പി യെച്ചൂരിയില്‍ നിന്നും നേരിട്ട് മൊഴിയെടുക്കുകയും ചെയ്തു. യെച്ചൂരിക്ക് നേരെ  ഇത് രണ്ടാം തവണയാണ് ഭീഷണിയുണ്ടാവുന്നത്. ആദ്യത്തേത്  ആദ്മി സേന എന്ന പേരില്‍ ആദ്യ ഭീഷണി ഫെബ്രുവരി 15ന് സിപിഐഎം ആസ്ഥാനത്തെ ഫോണിലേക്കായിരുന്നു.ജെ.എന്‍.യു വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി നിലപാടെടുത്ത് ശക്തമായി പ്രതികരിച്ചതിനെത്തുടര്‍ന്ന് യെച്ചൂരിയുടെ  ഫേസ്ബുക്ക് അക്കൗണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്തിരുന്നു.

 

സീതാറാം യെച്ചൂരി രാജ്യസഭയില്‍ ഫെബ്രുവരി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

മോദി സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത് ഭരണഘടനയ്ക്കെതിരെയുള്ള കലാപത്തിന്- സീതാറാം യെച്ചൂരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍