UPDATES

യെച്ചൂരി ഇടപെട്ടു; വി എസ് മയപ്പെട്ടു

അഴിമുഖം പ്രതിനിധി

വി എസ് അച്യുതാനന്ദനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. എന്നാല്‍ വി എസ് ഇന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ വി എസിനെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും കേന്ദ്രനേതൃത്വം അറിയിച്ചു. സമിതിയംഗങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ സ്ഥലത്തില്ലാത്തയൊരാളെ എങ്ങനെ സമിതിയിലേക്ക് തെരഞ്ഞെടുക്കുമെന്നാണ് കേന്ദ്രനേതൃത്വം ചോദിക്കുന്നത്. അതേസമയം വി എസ് ആലപ്പുഴയ്ക്ക് മടങ്ങിയെത്തണമെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും അഭ്യര്‍ത്ഥിച്ചു. ഇന്നലെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും വി എസിനോട് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. തിരിച്ചെത്തിയാല്‍ വി എസിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും കാരാട്ട് ഉറപ്പുനല്‍കിയിട്ടുണ്ട്.

നിലവില്‍ കിട്ടുന്ന വാര്‍ത്തകളനുസരിച്ച് വി എസ് തന്റെ നിലപാടുകളില്‍ അയവുവരുത്തുമെന്നും രാജിപ്രഖ്യാപാനംപോലുള്ള തീരുമാനങ്ങള്‍ ഉപേക്ഷിക്കുമെന്നും അറിയുന്നു. ഇന്ന് മാധ്യമങ്ങളെ അദ്ദേഹം കാണാന്‍ സാധ്യതയില്ല. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നുമാണ് അറിയുന്നത്. യെച്ചൂരിയുടെ ഇടപെടലാണ് പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ഇടയാക്കിയത്. വി എസിന് പല ഉറപ്പുകളും യെച്ചൂരി നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഒരു വാര്‍ത്താകുറിപ്പ് ഇറക്കിയശേഷം വൈകിട്ടോടെ വി എസ് ആലപ്പുഴയില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍