UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരം നേടാന്‍ ശ്രമിക്കുന്നവര്‍ ഗുരു ദര്‍ശനങ്ങളെ വഞ്ചിക്കുന്നു: സോണിയ

അഴിമുഖം പ്രതിനിധി

വര്‍ഗീയ ശക്തികള്‍ ശ്രീനാരായണ ഗുരുവിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് കൊടുംവഞ്ചനയാണെന്നും സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരം നേടാന്‍ ശ്രമിക്കുന്നവര്‍ ഗുരുവിന്റെ ദര്‍ശനങ്ങളെ വഞ്ചിക്കുകയാണെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സോണിയ. കേരളത്തില്‍ പരിവര്‍ത്തനം വരുത്തിയ എസ്എന്‍ഡിപിയുടെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് കോണ്‍ഗ്രസ് ആര്‍ ശങ്കറിനെ മുഖ്യമന്ത്രിയാക്കിയത്. ആ സംഘടനയുടെ ഇന്നത്തെ പ്രചാരകര്‍ക്ക് സാമൂഹ്യനീതിയുടെ പ്രചാരകരാകാന്‍ കഴിയുമോയെന്ന് സംശയമുണ്ട്. മത സംഘര്‍ഷങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ പഠിപ്പിച്ച ശ്രീനാരായണ ഗുരു മതേതര മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയും സൗഹാര്‍ദ്ദത്തോടെ ജീവിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തുവെന്ന് സോണിയ അഭിപ്രായപ്പെട്ടു. ഗുരു മുന്നോട്ടു വച്ച ആശയങ്ങള്‍ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ടെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

ഗുരുവിന്റെ ദര്‍ശനങ്ങളാല്‍ സ്വാധീനിക്കപ്പെട്ടാണ് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും അടക്കമുള്ളവര്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചത് എന്ന് സോണിയ അനുസ്മരിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍