UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് ശിവസേന

ഹിന്ദുരാഷ്ട്രം യാഥാര്‍ത്ഥ്യമാകാന്‍ മോഹന്‍ ഭഗവത് രാഷ്ട്രപതിയാകണമെന്നാണ് ആവശ്യം

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതിനെ രാഷ്ട്രപതിയാക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത്. രാജ്യസഭാംഗവും മുതിര്‍ന്ന ശിവസേന നേതാവുമായ സഞ്ജയ് റാവത്താണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.

ഹിന്ദുത്വവാദിയായ നരേന്ദ്ര മോദിയുടെ രൂപത്തില്‍ പ്രധാനമന്ത്രിയെ ലഭിച്ചു. മറ്റൊരു ഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായി. അതിനാല്‍ ഹിന്ദുരാഷ്ട്രം യാഥാര്‍ത്ഥ്യമാകാന്‍ മോഹന്‍ ഭഗവത് രാഷ്ട്രപതിയാകണമെന്നാണ് സഞ്ജയ് റാവത്തിന്റെ ആവശ്യം. ഇതിനിടെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി ഇതിനകം തയ്യാറാക്കി കഴിഞ്ഞു. പ്രധാനമന്ത്രി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.

എന്നാല്‍ പ്രധാനമന്ത്രിയോ ബിജെപിയോ തങ്ങളെ അത്താഴവിരുന്നിന് ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിക്കുകയാണെങ്കില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും റാവത്ത് അറിയിച്ചു. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും സര്‍ക്കാരിന്റെ ഭാഗമാണെങ്കിലും ശിവസേന-ബിജെപി ബന്ധം അടുത്തിടെ ഉലഞ്ഞിരുന്നു. മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സ്വതന്ത്രമായാണ് മത്സരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍