UPDATES

ട്രെന്‍ഡിങ്ങ്

ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിന്റെ വാഹനവ്യൂഹത്തിലെ കാറിടിച്ച് ആറു വയസ്സുകാരന്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക്

അപകടകരമായ ഡ്രൈവിംങിന് പൊലീസ് കേസെടുത്തു

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വാഹന വ്യൂഹത്തില്‍പ്പെട്ട കാറിടിച്ച് ആറു വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാനിലെ അല്‍വാറിന് സമീപത്താണ് സംഭവം. അപകടത്തെ തുടര്‍ന്ന് അക്രമസക്തമായ ജനക്കൂട്ടം റോഡ് തടഞ്ഞു. മുന്ദാവര്‍, ഹര്‍സോളി റോഡിലൂടെ സഞ്ചരിക്കുമ്പോള്‍, മോഹന്‍ഭാഗവതിന്റെ വാഹന്യവൂഹത്തിലെ കാര്‍ മറ്റൊരു വാഹനത്തിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

ആറുവയസ്സുകാരന്‍ സച്ചിന്‍ അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു. സച്ചിന്‍ മൂത്തച്ഛന്‍ ചേതാറാം യാദവിന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. ഗുരുതരമായ പുരുക്കേറ്റ് ചേതാറാം യാദവിനെ ഗുരുതരവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സച്ചിനെ അസുഖത്തെ തുടര്‍ന്ന് അടുത്തുള്ള ക്ലീനിക്കില്‍ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.

അപകടകരമായ വാഹനം ഓടിച്ചതിനുള്‍പ്പെടെ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജന്മദിനാഘോഷത്തിന് ശേഷം ഒരു സന്യാസിയെ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു ആര്‍എസ്സ് തലവനെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ആരാണ് വാഹനം ഓടിച്ചെന്ന കാര്യവും വണ്ടിയുടെ നമ്പറും അറിയിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. ജെയ്പുർ രജിസ്ട്രേഷനുള്ള വണ്ടിയാണ് അപകടമുണ്ടാക്കിയത്.

 

Read: മഞ്ഞ മഞ്ഞ ബള്‍ബുകള്‍.. മിന്നി മിന്നി കത്തുമ്പോള്‍.. തലസ്ഥാനത്തെ ഓണ രാത്രി / വീഡിയോ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍