UPDATES

കായികം

നാട്ടുകാരില്‍ നിന്ന് പണം പിരിച്ച് മത്സരത്തിനിറങ്ങേണ്ട ഗതികേടില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ എസ് എല്‍ നാരായണന്‍

Avatar

അഴിമുഖം പ്രതിനിധി

രാജ്യത്തെ 40-മത്തെയും കേരളത്തിലെ രണ്ടാമത്തെയും ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ എസ് എല്‍ നാരായണന്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കാത്തതിനാല്‍ ക്രൗഡ് ഫണ്ടിംഗിനിറങ്ങുകയാണ്. 18-കാരനായ നാരായണന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തുകയും പരിശീലനത്തിനുള്ള തുകയും ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ കൈയില്‍ നിന്ന് പണം പിരിക്കാന്‍ ഈ ഗ്രാന്‍ഡ് മാസ്റ്റര്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്. അടുത്ത വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ചെസ് ടൂര്‍ണമെന്റിലുള്ള ചിലവിനാണ് ക്രൗഡ് ഫണ്ടിംഗ്.

2015-ല്‍ 17-ാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്ററായ നാരായണന്‍ ഈ വര്‍ഷം വേള്‍ഡ് ചെസ് ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്നു. ഇതോടെ ഫിഡെ റേറ്റിംഗില്‍ 2541 നില്‍ക്കുന്ന നാരായണന്‍ റാങ്കിംഗില്‍ 577-ാം സ്ഥാനത്താണ്.

2014-ലും 2015-ലും സംസ്ഥാന സര്‍ക്കാര്‍ തനിക്ക് സഹായം നല്‍കിയിരുന്നുവെന്നും ഈ വര്‍ഷം ലഭിച്ചില്ലെന്നും നാരായണന്‍ പറയുന്നു. അന്വേഷിച്ചപ്പോള്‍ വളരെ നിരുത്തരവാദിത്വപരമായിട്ടാണ് അധികൃതര്‍ പ്രതികരിക്കുന്നതെന്നും നാരായണന്‍ അഭിപ്രായപ്പെട്ടു.

കൂടാതെ കേരളത്തിലെ മറ്റ് ഗ്രാന്‍ഡ് മാസ്റ്റര്‍ക്ക് നല്ല പരിഗണന ലഭിക്കുന്നുണ്ടെന്നും ഇത് തന്നോടുള്ള വിവേചനമാണെന്നും അദേഹം പറയുന്നു. കൂടുതല്‍ പിന്തുണ കിട്ടിയാല്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാമെന്നും നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/HYWLtl

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍