UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എസ്എം കൃഷ്ണ കോണ്‍ഗ്രസില്‍ നിന്ന്‍ രാജിവച്ചു

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അപ്രമാദിത്വത്തില്‍ പ്രതിഷേധിച്ചാണ് രാജി

മുന്‍ വിദേശകാര്യ മന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ കോണ്‍ഗ്രസ് വിട്ടു. ഇപ്പോഴത്തെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അപ്രമാദിത്വത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചനകള്‍.

ഞായറാഴ്ച രാവിലെ 11 മണിക്ക് കൃഷ്ണയുടെ വസതിയില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അദ്ദേഹം തന്റെ രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ചു കൊടുത്തിട്ടുണ്ട്.

രണ്ടാം യു.പി.എ ഭരണകാലത്തായിരുന്നു അദ്ദേഹം വിദേശകാര്യ വകുപ്പ് മന്ത്രിയായിരുന്നത്. മഹാരാഷ്ട്ര ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഏറെനാളായി കര്‍ണാടക കോണ്‍ഗ്രസില്‍ പുകഞ്ഞുകൊണ്ടിരുന്ന ഗ്രൂപ്പ് തര്‍ക്കത്തിന്റെ ഒടുവിലാണ് കൃഷ്ണയുടെ രാജി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍