UPDATES

സയന്‍സ്/ടെക്നോളജി

സ്മാര്‍ട് ഫോണില്‍ തഴച്ചു വളരുന്ന സ്മാര്‍ട്ട് ഷോപ്പിംഗ്

Avatar

സാറ ഹല്‍സക്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കടയില്‍ വരുന്ന ഉപഭോക്താക്കള്‍ സ്മാര്‍ട്ട് ഫോണ്‍ തൊട്ടും തലോടിയും പരിശോധിക്കുന്നത് മൊബൈല്‍ കടക്കാരുടെ ദു:സ്വപ്നമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഉല്‍പ്പന്നങ്ങള്‍ ടെസ്റ്റ് ചെയ്യാന്‍ വേണ്ടി മാത്രം വരുന്ന ഇത്തരക്കാര്‍ ‘ഷോറൂമിംഗ്’ നടത്തി വില കുറച്ചു കിട്ടുന്ന ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും വാങ്ങുന്നതായിരുന്നു ഈ ദുരവസ്ഥക്ക് കാരണം. 

പക്ഷെ, സ്മാര്‍ട്ട് ഫോണുകളും വെബ് സൗകര്യവുമുള്ള ഉപകരണങ്ങളും സാധാരണ മൊബൈല്‍ കടക്കാരുടെ ശത്രുവായിരുന്ന കാലം അസ്തമിച്ചുവെന്നാണ് ഡിലോയ്റ്റീ നടത്തിയ പഠനം തെളിയിക്കുന്നത്. 

കടകളില്‍ സാധാരണ ലഭിക്കുന്ന ഉപഭോക്തൃ സേവനങ്ങള്‍ തേടാതെ ഇന്റര്‍നെറ്റ് ഉപകരണങ്ങളില്‍ വിവരങ്ങള്‍ തിരയുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് 20 ശതമാനം കൂടുതല്‍ പണം ചിലവഴിക്കുന്നുണ്ടെന്നാണ് ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ ഗവേഷണത്തില്‍കൂടി ഡിലോയ്റ്റിക്ക് പറയാനുള്ളത്. 

ഉപകരണങ്ങളെ ശത്രുവായ് കാണുന്നതിനു പകരം കിടിലനൊരു സൈറ്റോ ആപ്പോ ഉപഭോക്താവിന്റെ മുന്നിലിട്ട് കൊടുക്കാന്‍ കടക്കാര്‍ക്ക് സാധിക്കുകയാണെങ്കില്‍ പണം കായ്ക്കുന്ന മരമായ് ഈ യന്ത്രക്കുഞ്ഞുങ്ങള്‍ മാറുമെന്നാണ് ഈ കണ്ടെത്തലില്‍ നിന്നും സാധാരണ കടക്കാര്‍ ഉള്‍ക്കൊള്ളേണ്ട പാഠം.

വില താരതമ്യം ചെയ്യുന്നതിനു പകരം ഉത്പന്നങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വായിക്കാനും, കടയില്‍ ലഭ്യമായ ഉത്പന്നങ്ങളെ എങ്ങനെ സ്‌റ്റൈലിഷായ് ഉപയോഗിക്കാമെന്നതിനെക്കുറിച്ചും, അടുത്തുള്ള വലിയ കടയിലേക്കുള്ള വഴി തിരയാനുമാണ് മിക്കവരും ഈ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത്. 

ഉപഭോക്താക്കളുടെ സാധാരണ ഓണ്‍ലൈന്‍ ജീവിതവും അവര്‍ കടകളില്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ സ്വഭാവത്തെ 49 ശതമാനത്തോളം സ്വാധീനിക്കുന്നുണ്ടെന്നാണ് ഡിലോയ്റ്റിയുടെ 2014 ലെ പഠനം നമ്മോട് പറയുന്നത്. തെളിയിച്ചു പറഞ്ഞാല്‍ സ്മാര്‍ട്ട് ഫോണിനെക്കുറിച്ച് നമ്മള്‍ വായിക്കുന്ന വാര്‍ത്തകളും, മിഡി സ്‌കേര്‍ട്ട് എങ്ങനെ ധരിക്കണമെന്നതിനെക്കുറിച്ചുള്ള പിന്റ്റെറെസ്റ്റ്(Pinterest) ലിങ്കുകള്‍ തിരയുന്നതും നമ്മുടെ അബോധമനസ്സിനെ സ്വാധീനിക്കും. 

‘ഡിജിറ്റല്‍ സ്വാധീനത്താല്‍ നടത്തുന്ന വാങ്ങല്‍ ‘ എന്ന് ഡിലോയ്റ്റീ വിളിക്കുന്ന ഇത്തരത്തിലുള്ള വാങ്ങലുകള്‍ ദ്രുതവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സാധാരണ കടകളില്‍ നടന്ന വില്‍പ്പനയുടെ 50 ശതമാനത്തോളംവരും ഈ പ്രതിഭാസത്തിന്റെ സ്വാധീനത്താല്‍ നടന്ന വില്‍പ്പന.

ഉപഭോക്താക്കള്‍ എന്നത്തേക്കാളും ഉത്പന്നങ്ങളെക്കുറിച്ച് അറിവുള്ളവരായ് മാറിയിരിക്കയാണ്. നല്ലരീതിയില്‍ ഗവേഷണം നടത്തിത്തന്നെയാണ് ഒരോ ഉത്പന്നവും വാങ്ങാന്‍ അവര്‍ കടകളിലെത്തുന്നത്. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തങ്ങള്‍ ഉണ്ടാക്കിയ ലിസ്റ്റില്‍ നിന്നും വ്യതിചലിക്കാന്‍ തയ്യാറാകാത്ത ഉപഭോക്താക്കള്‍ ചില്ലറക്കച്ചവടക്കാര്‍ക്ക് ഒരു വെല്ലുവിളി തന്നെയാണ്. മറ്റുള്ള ഉത്പ്പന്നങ്ങളിലേക്കും ഉപഭോക്താവിന്റെ കണ്ണെത്തിക്കുകയെന്നത് അവരുടെ നിലനില്‍പ്പിന്റെ തന്നെ അടിസ്ഥാന ഘടകമായ് മാറും. 

പക്ഷെ ഈ മാറ്റത്തേയും തങ്ങളുടെ അനുഗ്രഹമായ് കാണുന്ന കടക്കാരും ചുരുക്കമല്ല. ജെ.സി പെന്നി പോലുള്ള കടകളിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞെങ്കിലും വരുന്നവര്‍ ഒരുപാട് വാങ്ങിയിട്ട് തന്നെയാണ് കടയില്‍ നിന്നും പുറത്തേക്ക് പോകുന്നത്. ഉപഭോക്താക്കളുടെ പെരുമാറ്റ രീതിക്കനുസരിച്ച് മാറാന്‍ തയ്യാറായ സ്മാര്‍ട്ട് ഷോപ്പുകള്‍ പണം കൊയ്യുകയും പഴഞ്ചന്‍മാര്‍ കടപൂട്ടി വീട്ടിലിരിക്കുമെന്നുമുള്ളത് കച്ചവടത്തിലെ പുതിയ പാഠമൊന്നുമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍