UPDATES

സയന്‍സ്/ടെക്നോളജി

നമ്മൾ സ്മാർട്ട്‌ ഫോണിന് അടിമകളോ?

Avatar

ജില്‍ യു ആഡംസ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)


ഞാൻ കമ്പ്യൂട്ടറിന് മുൻപിലെത്തിയപ്പോൾ ഇന്റർനെറ്റ്‌ കണക്ഷൻ ഇല്ലാത്തതിനാലാകാം കുറച്ചു ജോലിയെങ്കിലും തീർക്കുവാൻ കഴിഞ്ഞു, പിന്നീട് ഇമെയിൽ ചെക്ക് ചെയ്യുവാൻ സ്മാർട്ട്‌ ഫോണിലേക്ക് തിരിഞ്ഞു. ഭർത്താവ് അദ്ദേഹത്തിന്റെ ദിവസം ആരംഭിക്കുന്നത് രാവിലെ സ്മാർട്ട്‌ ഫോണ്‍ വഴിയുള്ള ഓണ്‍ലൈൻ പത്രവായനയിലൂടെയാണ്. അവസാനിപ്പിക്കുന്നത് ഉറങ്ങുന്നതിനു അല്പം മുന്പ് സ്ഥിരമായി സ്മാർട്ട്‌ ഫോണിലെ ചെസ്സ് കളിയിലൂടെയും. ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും മൊബൈൽ ഫോണിനെ നുഴഞ്ഞ് കയറാൻ നാം അനുവദിച്ചു കൊടുത്തത് ചെറുതായൊന്നുമല്ല. ഒരു വീടിന്റെ രണ്ടു മുറികളിലിരുന്നുകൊണ്ട് നാം അതിരുകളില്ലാതെ സ്മാർട്ട്‌ ഫോണ്‍ വഴി സല്ലപിക്കുന്നു. യഥാസമയം കാലാവസ്ഥ അറിയുവാനും സോഷ്യൽ മീഡിയയുടെ ഭാഗമാകുവാനും ഇമെയിൽ ചെക്ക് ചെയ്യുവാനും ആശ്രയിക്കുന്നത് മൊബൈൽ ഫോണിനെ മാത്രമാണ് എന്ന  അവസ്ഥാന്തരത്തിലേക്ക് നാം നീങ്ങിയിരിക്കുന്നു.

ചില ചോദ്യങ്ങൾ നമ്മളറിയാതെ നമുക്കുള്ളിൽ മുഴങ്ങുന്നു. നമ്മൾ സ്മാർട്ട്‌ ഫോണിന് അടിമപ്പെട്ടോ?

സ്ഥിരം സ്മാർട്ട്‌ ഫോണ്‍ ഉപയോക്താക്കളില്‍ പലരും താൻ അടിമപ്പെട്ടോ എന്ന് സ്വയം സംശയിക്കാറുണ്ട്. ഇപ്പോഴും ഉപയോഗവും അടിമപ്പെടലും തമ്മിലുള്ള അതിരിനെ സംബന്ധിച്ച അവ്യക്തത നിലനില്ക്കുന്നു. ഇത്തരം വിഷയങ്ങൾക്ക്‌ മുകളിൽ മനശാസ്ത്ര സമൂഹം സംവാദമാരംഭിച്ചിട്ടു കാലമൊരുപാടായി. അവർ അന്വേഷിക്കുന്നത് ഇത്തരം സ്വഭാവങ്ങളെ മാത്രം സ്വാധീനിക്കുന്ന ആസക്തികളും മയക്കു മരുന്ന് ആസക്തിയും തമ്മിലുള്ള പരസ്പര ബന്ധമോ അല്ലെങ്കിൽ ഇവ താരതമ്യം ചെയ്യുവാനുള്ള സാധ്യതകളെക്കുറിച്ചോ ആണ്. കൊക്കെയ്ൻ കാരണമാകുന്ന ആസക്തിക്ക് തുല്യമായ ഒരു സാഹചര്യം ഇത്തരം സ്വഭാവങ്ങളാൽ സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്ന ഗവേഷണമാണ് ഇപ്പോൾ ഇവർക്കിടയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. പലപ്പോഴും ഇത്തരം സ്വഭാവാധിഷ്ടിതമായ  ആസക്തികളും  ജീവിതത്തെ പന്താടുന്നു.

ഇത്തരം ഒരു ഗവേഷണത്തിനു മുൻപ് നാം മനസ്സിലാക്കേണ്ടത്  ആസക്തി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ് എന്നാണ്. ഈ സങ്കീർണമായ ഘട്ടത്തെ കുറിച്ച്  ന്യൂയോർക്കിലെ മൌണ്ട് സീനായ് സ്കൂൾ ഓഫ് മെഡിസിനിലെ ‘സ്റ്റൂവർട്ട് ഗിറ്റ്ലോ’ ഒരിക്കൽ പ്രസ്താവിക്കുകയുണ്ടായി “അഡിക്ഷനെ നിർവചിക്കുക താരതമ്യേന എളുപ്പമല്ല. നിങ്ങൾ ആരോടാണോ സംവാദിക്കുന്നത്‌  അതിനനുസരിച്ച്  നിർവചനങ്ങളിലും വ്യതിയാനമുണ്ടാകും.”  പലപ്പോഴും സൈക്കൊ ആക്റ്റീവ് പദാർത്ഥങ്ങൾ  ഇഞ്ചക്റ്റ്‌ ചെയ്യുന്നതും ഉള്ളിൽ കഴിക്കുന്നതും തമ്മിൽ  കൊക്കെയ്നും മദ്യവും പോലെ അടിസ്ഥാനപരമായ ചില വ്യത്യാസങ്ങൾ ഉണ്ടെന്ന് ഒരുകൂട്ടം വിശ്വസിക്കുന്നു. ഒപ്പം തന്നെ ഒരാളുടെ പ്രകൃതത്തിൽ രാസഘടകങ്ങള്‍   കൊണ്ട് മാറ്റം സംഭവിക്കുന്നതിൽ സ്വഭാവത്തിന്റെ ഇടപെടൽ  ഇല്ലെന്നും അവർ ചിന്തിക്കുന്നു. ചൂതാട്ടത്തിന്റെ അഡിക്ഷനും കൊക്കെയ്ൻ നൽകുന്ന അഡിക്ഷനും രണ്ടുതരമായി തന്നെയാണ് മനശാസ്ത്രം വർഗ്ഗീകരിച്ചിരിക്കുന്നത്.  പിൻകാലത്ത് പൈറോമാനിയയും ക്ലെപ്റ്റൊമാനിയയും ഉൾപ്പെടുന്ന ഇംപൾസ് കണ്‍ട്രോള്‍ ഡിസോർഡറിനൊപ്പം കൂട്ടി ചേർക്കുകയും ചെയ്തു.

യുനിവേര്‍സിറ്റി ഓഫ് മേരി ലാൻഡ്‌ സ്കൂൾ ഓഫ് മെഡിസിനിലെ മനശാസ്ത്ര വിഭാഗം പ്രൊഫസർ ആയ ഡേവിഡ്‌ ഗോർലിക് പറയുന്നത് ഇപ്പോൾ മേൽപറഞ്ഞ ചിന്താധാര ആകെമൊത്തം മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ്. പുതിയ ലക്കം “ഡയഗ്നോസ്റ്റിക് ആൻഡ്‌ സ്റ്റാറ്റിസ്റ്റികൽ മാന്വൽ ഓഫ് മെന്റൽ ഡിസോർഡേർസ്‌”  പറയുന്നതു ചൂതുകളിയോടും മറ്റും തോന്നുന്ന ആസക്തി ഇപ്പോൾ ലഹരി പദാര്‍ത്ഥം  സൃഷ്ടിക്കുന്ന ആസക്തി ഗണത്തിൽ തന്നെയാണ് പെടുന്നത് എന്നാണ്. ഗിട്ലോ പ്രസിടണ്ട് ആയിട്ടുള്ള അമേരിക്കൻ സൊസൈറ്റി ഓഫ് അഡിറ്റിവ് മെഡിസിൻ സ്വഭാവപരമായ അടിമപ്പെടലും മയക്കുമരുന്ന് പോലുള്ള പദാർതഥങ്ങളോടുള്ള അടിമപ്പെടലും തമ്മിൽ  ദൃഡമായ ഒരു പാരിസ്പരികത നിലനിൽക്കുന്നുണ്ട് എന്ന് കണ്ടെത്തുകയും  ചെയ്തു. ഇവ രണ്ടും അത്യന്താപേക്ഷികമായി വരുന്ന സാഹചര്യത്തിൽ സമാനവും അദമ്യവുമായ അഭിനിവേശവും പൊട്ടിത്തെറിയും ഉണ്ടാകുന്നുവെന്നും നിരീക്ഷിക്കപ്പെട്ടു.

ആസക്തിയുടെ പ്രാഥമിക ലക്ഷണമായി ഒരു വ്യക്തിയിൽ കാണുവാൻ സാധിക്കുന്നത് പ്രത്യാഘാതങ്ങളെകുറിച്ചു പൂർണ ബോധമുണ്ടായിട്ടും ചില ദോഷകരമായ സാഹചര്യത്തിൽ നിന്നും  സ്വയം നിയന്ത്രിച്ചു വിട്ട് നിൽക്കുവാനുള്ള ശേഷി കുറയുന്നതും തന്റെ പ്രകടനം ജോലിയിലും മറ്റു കാര്യങ്ങളിലും മോശമാകുന്നതുമാണ്. 

ഈ അവസ്ഥകൾ തീർച്ചയായും മൊബൈൽ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ടും ശക്തമാണ്. 2014ൽ 164 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച സർവ്വേയിൽ ഓരോ സ്ത്രീയും ശരാശരി പത്തു മണിക്കൂറൂ വരെയും പുരുഷൻ ഏഴു മണിക്കൂറോളവും തങ്ങളുടെ സ്മാർട്ട്‌ ഫോണ്‍ പ്രതിദിനം ഉപയോഗിക്കുന്നുവെന്നും കണ്ടെത്തി. ഇതിൽ ആസക്തി ജനിപ്പിക്കുന്ന സോഷ്യൽ മീഡിയ ആപ്പുകളായ  ഇൻസ്റ്റഗ്രാമും പിന്റ്രെസ്റ്റുമാണ് ആണ് ഭൂരിഭാഗം  സമയവും ഉപയോഗിക്കുന്നത്. ഇതിനൊപ്പം തന്നെ സോഷ്യൽ മീഡിയ ചെലുത്തുന്ന സ്വാധീനവും ചെറുതല്ല. ഇത് ആരും  സ്മാർട്ട് ഫോണിനു ആസക്തരാണ്എന്ന മിഥ്യാധാരണ ഉണ്ടാക്കാൻ വേണ്ടിയല്ല. ഇതുപോലെ തന്നെയുള്ള പല പല  ചെയ്തികളും നമ്മള്‍ പിന്തുടരാറുണ്ട് കിടപ്പുമുറിയിലേക്ക് കയ്യിലൊരു പുസ്തകവുമായി പോകുന്നതും അത് വായിച്ചുകൊണ്ടുതന്നെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നതും ഇതിന്നൊരു ഉദാഹരണമാണ്. 

ബെസ്റ്റ് ഓഫ് അഴിമുഖം 

വഴി കാട്ടാന്‍ മഗല്ലന്‍
കാമറ പോലെ ചില പ്രാണിക്കണ്ണുകള്‍
യന്ത്രമനുഷ്യർ മനുഷ്യരോടടുക്കുന്നു
ഡ്രൈവര്‍ വേണ്ടേ വേണ്ട! റോബോട്ടിക് കാര്‍ ഉടന്‍
കൗമാരക്കാരുടെ മേല്‍ ചാരപ്പണി നടത്തണോ?

ഗിട്ലോ പറയുന്നതനുസരിച്ച്  ആസക്തി എന്നത് അമിതമായി ചെയ്യുന്ന പ്രവര്‍ത്തി എന്ന അര്‍ത്ഥമില്ല. അതുപോലെ തന്നെ ഒരുപാട് വായിക്കുന്നവരില്‍ വായന അവരുടെ സ്വഭാവത്തില്‍ മൊബൈല്‍ ഫോണ്‍ അതിനു അടിമയായവരില്‍ ഉണ്ടാക്കുന്നത് പോലുള്ള ഒരു വിപരീത  സ്വാധീനം ചെലുത്തുന്നതായും  കാണുവാന്‍ സാധിക്കുന്നില്ല. മൊബൈൽ ഫോണ്‍ അഡിക്ഷന്‍ പോലെ തന്നെ സമീപ ഭാവിയില്‍ അതീവ ഗൌരവമുള്ള ഒരു ഭീഷണിയാകാൻ പോകുന്നത് ഇന്റർനെറ്റ്‌ ഗെയിമിംഗ് ആകാമെന്ന് നിരീക്ഷണങ്ങൾ വിലയിരുത്തുന്നു. ഇന്റർനെറ്റ്‌ ഗെയിമിംഗ് ഡിസോർഡർ എന്ന വാക്ക് നമ്മൾ ഒരുപാട് കരുതലോടെ നോക്കി കാണേണ്ടിവരുമെന്ന് ചുരുക്കം. 

കണ്ടെത്തപ്പെട്ട മനോരോഗമെന്ന നിലയില്‍ ഒരിക്കലും സ്മാർട്ട്‌ ഫോണ്‍ അഡിക്ഷനെ  രേഖപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും അടക്കാനാവാത്ത ഒരു താല്പര്യം ജനിപ്പിക്കുവാൻ കൈവശമുള്ള സ്മാർട്ട്‌ ഫോണിനു കഴിയുന്നുണ്ടെങ്കിൽ അത് അനാരോഗ്യപരമായ ഒരു മാനസികാവസ്ഥയാണെന്നു  തന്നെ പറയേണ്ടിവരും. പലപ്പോഴും നമുക്ക് നമ്മുടെ ഫേസ്ബുക്കും ജിമെയിലും ഇടയ്ക്കിടെ തുറക്കുവനുള്ള ശക്തമായ തോന്നലിനെ നിയന്ത്രിക്കുവാൻ കഴിയാത്ത സാഹചര്യവും സംജാതമാകുന്നു.സ്വഭാവത്തിൽ മാറ്റം വരുത്തണമെന്നതുമായി ബന്ധപ്പെട്ട അനുശാസനങ്ങളെ പരിഗണിക്കുമ്പോൾ ആദ്യം ആ സ്വഭാവം എന്താണെന്നും അതിനെ ആഴത്തിൽ പരിശോധിച്ചുകൊണ്ട്‌ അത് എന്തുകൊണ്ട് ആവത്തിക്കപ്പെടുന്നു എന്നും അറിയുകയാണ് വേണ്ടത്.

ഇനിയെന്നെ സംബന്ധിച്ചാണെങ്കിൽ ഞാൻ ദിവസം മുഴുവനും മൊബൈല്‍ ഉപയോഗിക്കുകയും വൈകുന്നേരങ്ങളിൽ കുറച്ചു മണിക്കൂറുകൾ ഫോണിന് അവധി കൊടുക്കുകയും ചെയ്യുന്നു.മൊബൈൽ ഫോണ്‍ ചാർജർ കിടപ്പുമുറിയിൽ നിന്നും നീക്കം ചെയ്യണമെന്നതും പരിഗണനയിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍