UPDATES

സയന്‍സ്/ടെക്നോളജി

വെറുതെ സ്‌പേസ് കളയല്ലേ-നിങ്ങളുടെ ഫോണിനകം കവരുന്ന മൂന്നു കാര്യങ്ങള്‍

Avatar

ഹെയ്‌ലി സുകയാമ
(ദി വാഷിംഗ്ടണ്‍ പോസ്റ്റ്)

നിങ്ങളൊരു പക്ഷെ ഹൃദയം തണുപ്പിക്കുന്നൊരു യാത്ര കഴിഞ്ഞു തിരിച്ചു വന്നതായിരിക്കാം, അല്ലെങ്കില്‍ ഈ വേനല്‍ക്കാലം ഗെയിമുകളുടെ ലോകത്തായിരിക്കാം നിങ്ങള്‍ ചിലവിട്ടത്. കാരണമെന്തായിരുന്നാലും നിങ്ങളിപ്പോള്‍ ‘ഫോണ്‍ മെമ്മറി മുഴുവനായിരിക്കുകയാണെന്നുള്ള’ എറര്‍ മെസ്സേജും നോക്കി നില്‍കുകയാണ്. ഫോണില്‍ നിന്നും എന്തെങ്കിലും ഡിലീറ്റ് ചെയ്യണം എന്ന തീരുമാനമെടുക്കുന്ന നിങ്ങള്‍ പിന്നെ എവിടെ തുടങ്ങണമെന്നറിയാതെ പകച്ചു നില്‍ക്കും.

നിങ്ങളുടെ ഫോണിലെ സ്‌പേസ് വിഴുങ്ങുന്നതെന്താണെന്ന് കണ്ടു പിടിക്കുകയാണ് ആദ്യത്തെ പരിപാടി. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് Settings > General > U-sage വഴി മെമ്മറിക ഉപയോഗം മനസ്സിലാക്കാം. വ്യത്യസ്തമായ മെനുകളുള്ള ആന്‍ഡ്രോയ്ഡ് ഫോണുകളിലെ General settings ലാണ് സാധാരണ മെമ്മറി ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കാണാന്‍ സാധിക്കുക. ഇതിനു ശേഷം നിങ്ങള്‍ക്ക് കടുത്ത തീരുമാനങ്ങളെടുക്കേണ്ടതായി വരും. നിങ്ങളുടെ ഫോണിന്റെ സ്‌പേസ് കവരുന്ന മൂന്നു കാര്യങ്ങളെക്കുറിച്ചും എങ്ങനെ സ്‌പേസ് കാലിയാക്കാമെന്നതിനെക്കുറിച്ചും ഭാവിയില്‍ ഈ പ്രശ്‌നം നേരിടാതിരിക്കാന്‍ വേണ്ടി കൈക്കൊള്ളേണ്ട മുന്‍ കരുതലുകളെക്കുറിച്ചുമാണ് ഞാനിവിടെ സംസാരിക്കാന്‍ പോകുന്നത്.

1) പ്രശ്‌നം : സിനിമകള്‍, സംഗീതം, പോഡ്കാസ്റ്റുകള്‍. ജോലി സ്ഥലത്തേക്കുള്ള യാത്ര, സ്വൈര്യക്കേടുണ്ടാക്കുന്ന സഹപ്രവര്‍ത്തകര്‍, ദിവസങ്ങളോളം നീളുന്ന അലച്ചിലുകള്‍. നേരം പോക്കിനുള്ള വകകളാല്‍ ഫോണ്‍ നിറക്കുന്നതിന് നിങ്ങള്‍ക്കൊരുപാടു കാരണങ്ങള്‍ കാണും. വിനോദം കൈയെത്തും ദൂരത്തുണ്ടായിരിക്കുന്നത് നല്ല കാര്യം തന്നെയാണ് , പക്ഷെ ഫോണില്‍ കൂടുതല്‍ സ്‌പേസ് വേണ്ടവര്‍ക്കിത് യാതൊരു പ്രയോജനവും ചെയ്യില്ല. 

പരിഹാരം : ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന ഫയലുകള്‍ എല്ലാവരുടെ ഫോണിലും കാണും. സിനിമകളും ടി.വി പരിപാടികളുമാണ് നിങ്ങളുടെ ഫോണിന്റെ സ്‌പേസ് കൂടുതല്‍ കവരുക. വീണ്ടും ഡൗണ്‍ ലോഡ് ചെയ്യാന്‍ സാധിക്കുന്ന ഫയലുകളെ ഡിലീറ്റ് ചെയ്യുക. പ്രിയപ്പെട്ട കണ്ണീര്‍ സീരിയലിന്റെ മുഴുവന്‍ എപ്പിസോഡുകളും ഫോണില്‍ കൊണ്ടു നടക്കേണ്ടതിന്റെ യാതൊരാവശ്യവുമില്ല എന്ന യാഥാര്‍ത്ഥ്യം നിങ്ങള്‍ ഇപ്പോഴെങ്കിലും മനസ്സിലാക്കണം.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഇനി നിങ്ങള്‍ക്ക് വാച്ചിനോട് പറയാം ടാക്സി വിളിക്കാന്
ഇനി ഫേസ്ബുക്കിനെ അണ്‍ലൈക് ചെയ്യേണ്ടി വരുമോ?
കുത്തുവാക്കുകള്‍ കണ്ടെത്താന്‍ സോഫ്റ്റ്വയര്‍
ഒരു പാവപ്പെട്ടവന്‍റെ സ്വപ്നത്തിന്‍റെ വില 1140000000000 രൂപ!
വഴി കാട്ടാന്‍ മഗല്ലന്‍

ദീര്‍ഘകാല പരിഹാരം : വിനോദോപാധികള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുക. വീഡിയോകള്‍ വലിയ സ്‌ക്രീനില്‍ കാണുന്നതായിരിക്കും നല്ലത്, കൂടാതെയിവ ഒരുപാട് സ്‌പേസ് കൈവശപ്പെടുത്തുകയും ചെയ്യും. പോഡ്കാസ്റ്റുകളാണ് നിങ്ങളുടെ സ്‌പേസ് കവരുന്ന മിടുക്കനെങ്കില്‍ ഓരോ ഷോകളുടേയും എത്ര എപ്പിസോഡുകള്‍ എത്രകാലം വെക്കണമെന്ന തീരുമാനമെടുക്കാനുള്ള സമയം അധികരിച്ചു കഴിഞ്ഞിരിക്കുന്നു. ഏറ്റവും പുതിയ മൂന്നു ഷോകള്‍ മാത്രം ഫോണില്‍ വെക്കാനോ അല്ലെങ്കില്‍ കേട്ടു കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാനുള്ള തീരുമാനമോ എടുക്കാം. ഫോണിലുള്ള ആനുകാലികപ്രസിദ്ധീകരണങ്ങളാണ് മറ്റൊരു വില്ലന്‍. പുതിയ ലക്കങ്ങള്‍ ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ചെയ്യാനുള്ള (Download Preferences) പ്രിഫെറന്‍സസില്‍ മാറ്റം വരുത്തിയാല്‍ തന്നെ ഫോണ്‍ സ്റ്റോറേജ് സ്‌പേസില്‍ കാര്യമായ മാറ്റം കാണാന്‍ സാധിക്കും. സംഗീതമാണ് പ്രശ്‌നക്കാരനെങ്കില്‍ ദിവസവും കേള്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങളുടെ/ സംഗീതത്തിന്റെ പട്ടികയുണ്ടാക്കി മറ്റുള്ളവ ഡിലീറ്റ് ചെയ്യുക. അതുമല്ലെങ്കില്‍ ഐട്യൂണ്‍സ് റേഡിയോ, പാന്‍ഡോറ, സ്‌പോട്ടിഫൈ പോലുള്ള സ്ട്രീമിംഗ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുക.

2) പ്രശ്‌നം : ചിത്രങ്ങള്‍- നിങ്ങളുടെ കുട്ടികളും നായയും ഭംഗിയുള്ളവരാണെന്നും തൂവെള്ള നിറമുള്ള കാര്‍ നിങ്ങളുടെ രണ്ടാം ഭാര്യയാണെന്നുമുള്ള കാര്യം മാലോകര്‍ക്കെല്ലാവര്‍ക്കുമറിയാം.
പുതിയ ഓര്‍മ്മകളെ വരവേല്‍ക്കാന്‍ ഏതെല്ലാം പഴയ ഓര്‍മ്മകളെ മായ്ച്ചുകളയുമെന്ന കാര്യത്തിലൊരു തീരുമാനമെടുക്കുക വളരെ വിഷമമുള്ള കാര്യമാണ്.

പരിഹാരം : ചിത്രങ്ങളുടെ പകര്‍പ്പുകള്‍ ഡിലീറ്റ് ചെയ്യുക. ശരിക്കുള്ള ഷോട്ട് കിട്ടാന്‍ വേണ്ടി ഒരു പാടു ചിത്രങ്ങളെടുക്കുകയെന്നുള്ളത് പലരുടേയും ശീലമാണ്, മൊബൈല്‍ ഫോട്ടോഗ്രാഫി ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നതാണെങ്കിലും മെമ്മറിയുടെ കാര്യം വരുമ്പോള്‍ നമ്മളീ ശീലത്തെ ഉപേക്ഷിച്ചേ മതിയാവൂ. നിങ്ങളുടെ ഐഫോണിന് ഒരു ഷോട്ടിന്റെ ഹൈഡെഫിനിഷന്‍ ചിത്രവും അതോടൊപ്പം സാധാരണ ചിത്രവും സൂക്ഷിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കുക. പകര്‍പ്പുകള്‍ ഉടനടി തന്നെ ഡിലീറ്റ് ചെയ്യുന്നത് കൂടുതല്‍ ഷോട്ടുകളെടുക്കാനുള്ള സ്‌പേസ് നല്‍കുകയും ചെയ്യും. ദീര്‍ഘകാല പരിഹാരം: കമ്പ്യൂട്ടറിലേക്ക് ചിത്രങ്ങള്‍
പകര്‍ത്തുകയെന്നുള്ളതാണ് ഏറ്റവും എളുപ്പമുള്ള പരിഹാരം. പ്രിന്റ് ചെയ്ത ചിത്രങ്ങള്‍ വേണമെങ്കില്‍ Fotobox, Kicksend പോലുള്ള സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ഓണ്‍ലൈനില്‍ നിങ്ങളുടെ ചിത്രങ്ങള്‍ സൂക്ഷിച്ചു വെക്കാന്‍ സഹായിക്കുന്ന ഒരു പാട് സേവന ധാതാക്കളുണ്ട് അതും ഓട്ടോമാറ്റിക്കായിട്ട്. ഗൂഗിളിന്റെ സേവനം നിങ്ങളുടെ ചിത്രങ്ങളെ ഗൂഗിള്‍ പ്ലസ്സില്‍ ആല്‍ബമായ് സൂക്ഷിക്കും. ആപ്പിളിന്റെ i Cloud നിങ്ങള്‍ ഉപയോഗിക്കുന്ന ആപ്പിള്‍ ഉല്‍പ്പന്നങ്ങളില്‍ നിന്നെല്ലാമുള്ള ചിത്രങ്ങളെ നിങ്ങളുടേതായൊരു ഫോട്ടോ സ്റ്റ്രീമില്‍ സൂക്ഷിക്കും.ഡ്രോപ്പ്‌ബോക്‌സിന്റെ( Dropbox) ക്യാമറ അപ്‌ലോഡറും ഇതേ സേവനമാണ് നല്‍കുന്നത്. ഇന്റര്‍നെറ്റിലുള്ള പല സേവനങ്ങളും വരി സംഖ്യ ഈടാക്കുന്നവയാണെങ്കിലും ഗൂഗിള്‍,അപ്പിള്‍, ഡ്രോപ്പ്‌ബോക്‌സ് പോലുള്ള ചുരുക്കം ചില കമ്പനികള്‍ സൗജന്യ സേവനങ്ങളും നല്‍കുന്നുണ്ട്.

3) പ്രശ്‌നം : Apps- ധ്യാനം പഠിപ്പിക്കാനും വൃത്തിയോടെയുള്ള കൊലപാതകം പഠിപ്പിക്കാനുമുള്ള മൊബൈല്‍ സോഫ്റ്റ്‌വെയറുകള്‍ ഇന്നു ലഭ്യമാണ്. ഫ്രീയായ് ലഭിക്കുന്ന ആപ്പുകളുടെ ശവപ്പറമ്പാണ് നമ്മളില്‍ പലരുടേയും ഫോണുകള്‍.

പരിഹാരം : ഗെയിമുകള്‍ നിങ്ങളുടെ ഫോണ്‍ സ്‌പേസ് കവരുമെന്നു മാത്രമല്ല, ഫോണിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ കാര്യമായി ബാധിക്കുകയും ചെയ്യും. ചെറു ഗെയിമുകള്‍ മാത്രം ഫോണില്‍ സൂക്ഷിക്കുക.

ദീര്‍ഘകാല പരിഹാരം : ദിവസവും ഉപയോഗിക്കുന്ന ആപ്പുകളുടെ ഒരു പട്ടികയുണ്ടാക്കുക, പിന്നെ ആഴ്ചയില്‍ ഉപയോഗിക്കുന്നവയുടെ; ഇങ്ങനെ ആവശ്യമുള്ള ആപ്പുകള്‍ മാത്രം കണ്ടെത്തി മറ്റുള്ളവ ഡിലീറ്റ് ചെയ്യുക.

ഹോം സ്‌ക്രീനില്‍ പ്രയോജനത്തിനനുസരിച്ച് ആപ്പുകളെ തരം തിരിച്ചു നിര്‍ത്തുന്നതും നല്ലതാണ്. യൂസേജ് മെന്യൂനുകള്‍ ഉപകാരത്തിനെത്തുക ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങളിലാണ്. നിങ്ങളെന്തിനാണ് ചില ആപ്പുകള്‍ ഉപയോഗിക്കുന്നതെന്നതിനുള്ള ഉത്തരം കണ്ടുപിടിക്കാന്‍ സാധിക്കുകയാണെങ്കില്‍ മാത്രമേ ആ ആപ്പ് നിങ്ങളുടെ ഫോണിലെ അമൂല്യമായ സ്‌പേസ് അര്‍ഹിക്കുന്നുണ്ടോ എന്ന കാര്യം തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍